You are Here : Home / എഴുത്തുപുര

"ഇരുളിലെ അമ്മ "

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Sunday, May 10, 2015 01:47 hrs UTC


(അമ്മദിനത്തിൽ ആരാലും അറിയപ്പെടാത്ത ചില  അമ്മമാർ )
 
അവനു വിശന്നപ്പോള്‍
അമ്മ ,ഇരുളിന്റെ  മറപറ്റി
മാറ് മറച്ചു ,...
കണ്ണീരിന്റെ ഉപ്പു കലര്‍ന്ന പാൽ  കൊടുത്തു
അവനതു കുടിച്ചു ആര്‍ത്തിയോടെ വിശപ്പടക്കി
അവന്റെ ചുണ്ടില്‍ മധുരിക്കും,..
പാല്‍ പുഞ്ചിരി വിടര്‍ന്നു
അവന്റെ മുഖം സൂര്യനെപോള്‍ തിളങ്ങി
അവന്‍ അമ്മയുടെ ചൂട് പറ്റി ഉറങ്ങി..
അവനുറങ്ങിയപ്പോള്‍ ,..
അമ്മ ഇരുട്ടിന്റെ മറപറ്റി,..
നിഴലിന്റെ പിറകെ  നടന്നു.
ഇരുളില്‍ അവള്‍ മാറ്  മറച്ചില്ല,
ഇരുളില്‍ അവള്‍, ഇരുളിനെ പുണര്‍ന്നു
അവര്‍, ആര്‍ത്തിയോടെ വിശപ്പടക്കി
അവളുടെ ചുണ്ട് ചെന്നായകള്‍ കടിച്ചു മുറിച്ചു
അവള്‍ വിതുമ്പി കരഞ്ഞു .
അവളുടെ മുഖം ഗ്രഹണം ബാധിച്ചു കറുത്തു ,..
അവര്‍ ”അമ്മയുടെ” ചൂട് ഏറ്റു ഉറങ്ങി
അവന്‍ വളര്‍ന്നു വലുതായി
അവള്‍ തളര്‍ന്നു തണലായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.