You are Here : Home / എഴുത്തുപുര

അനങ്ങാത്ത ദൈവങ്ങൾ

Text Size  

Story Dated: Tuesday, May 12, 2015 02:37 hrs UTC

THAMPY ANTONY

 
ഒരിക്കലും അനങ്ങാത്ത 
കൽരൂപങ്ങളിൽ  
എന്നും അനങ്ങുന്ന
ആൾരൂപങ്ങളിൽ 
ആർക്കും കാണാവുന്ന 
വർണ്ണ ചിത്രങ്ങളിൽ 
കണ്ണാടികൂടുകളിൽ 
പുണ്ണ്യ മാമലകളിൽ 
കുരിശു കവലകളിൽ 
ആരും കാണാത്ത  
അനന്തതകളിൽ  
ഏതു ദേശങ്ങളിലാണ്     
ഈ ദൈവങ്ങൾ എല്ലാം 
ആരെയും  കാണാതെയും  
ഒന്നും കേൾക്കാതെയും 
ഒട്ടും പ്രതികരിക്കാതെയും 
അനങ്ങാതിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.