You are Here : Home / എഴുത്തുപുര

ചെറിയ മനുഷ്യന്റെ ചെറിയ ലോകങ്ങള്‍ ! വാല്‍ക്കണ്ണാടി

Text Size  

Story Dated: Wednesday, June 10, 2015 10:49 hrs UTC

വര്‍ഗീസ് കോരസണ്‍

ചൈനക്കാര്‍ സാധാരണചിരിക്കാറില്ല ; ഒരു മാതിരി ദേഷ്യം പിടിച്ച പോലെയാണവര്‍ സംസാരിച്ചാല്‍ തോുക. റഷ്യക്കാരും അപൂര്‍വ്വമായേ ചിരിക്കാറുള്ളൂ, ചിരിച്ചാലും അത്ര ഭംഗിയായിക്കാണില്ല. ചിരിക്കാത്ത കടുപ്പിച്ച മുഖഭാവമാണീ ഇരു രാജ്യത്തിലേയും ജനങ്ങള്‍ക്ക്. നൂറ്റാണ്ടുകളായി പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെ' ജനത്തിന് നഷ്ടപ്പെ' വികാരമാണീ ചിരി. റഷ്യക്കാര്‍ റോഡു മുറിച്ചു കടു പോകുമ്പോള്‍ പല പ്രാവശ്യം തിരിഞ്ഞു നോക്കാറുണ്ട്. മറ്റു വാഹനം വു ഇടിക്കുമോ എ ഭയമല്ല, അവര്‍ നിരന്തരം നിരീക്ഷണത്തിലായതിനാലാണെ് പറഞ്ഞു കേ'ി'ുണ്ട്.
 
 
എാല്‍ ലാറ്റിനമേരിക്കക്കാരും സൗത്ത് അമേരിക്കക്കാരും കടുത്ത സാമ്പത്തിക ബുദ്ധിമു'ുള്ള സമൂഹമാണെങ്കിലും അവര്‍ മനസ്സു തുറു ഭംഗിയായി ചിരിക്കാന്‍ കഴിയുവരാണ്. കി'ു അവസരമൊക്കെ എല്ലാം മറു നൃത്തം ചെയ്യാനും ആനന്ദിക്കുവാനും അവര്‍ക്ക് അിറയാം. ഉറച്ച ദൈവവിശ്വാസം നിലനിര്‍ത്തു സമൂഹമായതിനാല്‍ ആവാം ഇവര്‍ക്ക് എന്ത് ജീവിത ക്ലേശത്തിലും വെളിച്ചം കടു വരു ധൈര്യം ഉണ്ടാവുത്.
മലയാളിക്ക് സ്വസ്ഥമായിരു് ഒരു സിനിമപോലും ആസ്വദിക്കാനാവില്ല ! അതിഭാവുകത്വവും, യുക്തിഭംഗവുമായ ചിത്രീകരണം അവനു ഉള്‍ക്കൊള്ളാനാവില്ല. ഉലകംചുറ്റും ബാലിബനിലെ എം.ജി.ആര്‍ വേഷങ്ങളൊും അവനു സഹിക്കില്ല. അതിമനുഷ്യഭാവങ്ങള്‍ അവന്‍ വെറുക്കുമ്പോഴും ആള്‍ദൈവങ്ങളുടെ മുമ്പില്‍ അവന്‍ വീണുപോവും. അടുത്തകാലത്ത് ഒരു ഓഫീസില്‍ നട സംഭാഷണം ഇപ്രകാരമായിരുു. കുറച്ചു കാലത്തിനുശേഷം ജോലിക്കു വ ഒരു മലയാളിയോട് മറ്റൊരു മലയാളി സംസാരിക്കുകയാണ്. ഇപ്പോള്‍ ഏത് ഏരിയയിലാണ് ജോലി ചെയ്യുത് ? -ഓ-അതു 'മറ്റൊരു ഏരിയായിലാണ്' എവിടെയാണ് താമസിക്കുത്. അത് വേറെ ഒരിടത്താണ്, ഇപ്പോള്‍ എങ്ങോ'ു പോകയാണ്'. അത്, ഒരിടം വരെ.' എല്ലാ ചോദ്യത്തിനും കൃത്യമായ ഒരേ ഉത്തരങ്ങള്‍ ! അച്ഛനും അമ്മയും നാ'ില്‍ നി് വല്ലോ ? അതേ, അവര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി എത്രകി'ും ? അതു മുഴുവന്‍ ബാങ്കിലിടുമോ ? അവര്‍ വീ'ു ചിലവിന് അത് തരുമോ? മറ്റൊരിടത്തെ അന്വേഷണമാണ്. ക്ഷേമമന്വേഷിച്ച് അയലത്തുകാരുടെ ഒരു അന്വേഷണം, ജോണിച്ചായന്‍ അവിടില്ലേ ? എവിടെപോയി ? കാറു കണ്ടില്ലല്ലോ ? തിരിച്ചൊരു ചോദ്യം, ഫിലിപ്പ് അച്ചായന്‍ എങ്ങോ'ു പോയി ? ഓ അത് ഒരിടം വരെ പോയതാ. ഇങ്ങനെ നീണ്ടു പോകുു ചോദ്യങ്ങളും ഉത്തരങ്ങളും. എല്ലാ കാര്യങ്ങളും കൃത്യമായി അറിയണം, ചോദിച്ചറിഞ്ഞില്ലെങ്കില്‍ തിരക്കി കണ്ടുപിടിക്കും അത്രക്കും ക്ഷേമതല്‍പരരാണ്. എാല്‍ സ്വന്തം കാര്യങ്ങള്‍ യാതൊരു വിധത്തിലും പുറത്തുവിടാതിരിക്കാന്‍ കൃത്യമായ മറുപടികള്‍ കരുതിയിരിക്കും.
അതിഥിയായി എത്തിയ ഒരു വൈദികന്‍ പ്രസംഗസമയത്ത് പറഞ്ഞു, ഇത്രയും വിഷമതകളിലൂടെയാണ് ഈ ഇടവകക്കാര്‍ കടു പോകുതെറിയില്ലായിരുു, ഖിമായ ഇരുണ്ട മുഖങ്ങള്‍ മാത്രം, പ്രസമായ ഒരു മുഖം പോലും കാണാനില്ല. നിരന്തരം പാപബോധം പെരുപ്പിച്ച് സ്വര്‍ഗ്ഗം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല എു ഉറപ്പിച്ച്, വിറയലോടുകൂടിയ ഒരു സമൂഹം ! ഭയമുള്ളിടത്തു ശാന്തി പകരാനാവില്ല. കര്‍മ്മപാപബഹുലമായ ജീവിതത്തില്‍, കറുപ്പും, പുകയും, മറകളും മണികളുമായി , വാക്കുകള്‍ തോക്കുകളായി, നിരന്തരം മാനസിക സംഘര്‍ഷമനുഭവിക്കുവര്‍ക്ക് എങ്ങനെ മന്ദഹസിക്കാനാവും? ചില ചെറിയ മനുഷ്യര്‍ വലിയ കാര്യങ്ങള്‍ പറഞ്ഞ് ചെറിയ ലോകത്തിലേക്ക് നയിക്കുു. ഭയപ്പെടേണ്ട, ഭ്രമിക്കേണ്ട എു പറഞ്ഞ് ആശ്വസിപ്പിക്കു ദൈവപുത്രന്റെ ഭാവം എവിടെ ? ദിവ്യബലിയില്‍ സംബന്ധിച്ചു മടങ്ങിവരു മുത്തശ്ശിയുടെ മുഖത്തെ പ്രകാശം ഏതാണ്ട് മണിക്കൂറുകളോളം നിിരുത് ഓര്‍ക്കുു. അതിനുപകരം പുതിയ ചരടുവലികളുടെ വലയങ്ങളും പാരപണികളുടെ മാറാപ്പുമായാണ് ഇ് പള്ളിയില്‍ നിും മടങ്ങേണ്ടി വരുത്.
 
സ്ത്രീശാസ്തീകരണത്തില്‍ കേരളം, ഇന്ത്യയില്‍ ഓമതായി 9 ശതമാനം കേരളത്തിനെങ്കില്‍, മോഡിയുടെ ഗുജറാത്തിന് ഇന്ത്യയില്‍ ഏറ്റവും കുറവു 2 ശതമാനം ആണ് രേഖപ്പെടുത്തിയിരിക്കുത്. അമേരിക്കന്‍ മലയാളികളില്‍ ഇത് ഒരുപക്ഷേ 50 ശതമാനത്തിലേറെ വരാം. കുടുംബത്തില്‍ പുരുഷനെ കൂടാതെ ത െകാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള പ്രാബല്യം സ്ത്രീകള്‍ക്കുണ്ടാവുമ്പോഴാണ് സ്ത്രീശാസ്തീകരണം അര്‍ത്ഥമാക്കുത്. കു'ികള്‍ വലുതായി ജോലിയൊക്കെയായി കഴിയുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ നിലനില്‍പ്പിനു കിണഞ്ഞു പരിശ്രമിക്കേണ്ട ഗതികേടിലാണ് പുതിയ സമൂഹം. ആര്‍ക്കും ആരെയും ബുദ്ധിമു'ിക്കാതെ ജീവിക്കാനാവുകയാണെങ്കില്‍ കുടുംബസങ്കല്‍പ്പത്തിനു ത െഭാവപ്പകര്‍ച്ച വരാം. അതു വുകൊണ്ടേയിരിക്കുു. അതിനാല്‍ ചെറിയ മനുഷ്യന്‍, പലകാര്യങ്ങളും സ്ത്രീകളില്‍ നിും ഒഴിവാക്കി വെയ്ക്കുു. Knowledge is Power !
അഞ്ചുവര്‍ഷത്തിനു മുമ്പ് ഹെയ്ത്തിയില്‍ നട ഭൂകമ്പം ലോക മനസാക്ഷിയെ ത െനടുക്കി. ഏതാണ്ട് 500 മില്ല്യ ഡോളര്‍ സ്വരൂപിച്ച റെഡ്‌ക്രോസ് സൊസൈറ്റി ഇതുവരെ ഹെയ്ത്തിയില്‍ പണിതത് 6 വീടുകള്‍ മാത്രം. ഈ പണം എവിടെ ചിലവായി എ അന്വേഷണം നടക്കുു, അതു അറിയണമെങ്കില്‍ വീണ്ടും ഒരു 5 വര്‍ഷമെങ്കിലും എടുക്കുമായിരിക്കും. അപ്പോഴേക്കും വേറെ എവിടെങ്കിലും ഭൂകമ്പം ഉണ്ടാവാതിരിക്കില്ല. ഹെയ്ത്തിയില്‍ സഹായത്തിനായി 5 വര്‍ഷം മുമ്പു നട പിരിവ് തുക ഈ കഴിഞ്ഞ മാസം കൃത്യമായി ഏതോ സംഘടനക്കു കൈമാറു ചില ചെറിയ മനുഷ്യരുടെ ചിരിക്കു പടം മാദ്ധ്യമങ്ങളില്‍ വു നിറഞ്ഞപ്പോള്‍ ചെറിയ ലോകം പൂര്‍ണ്ണമായി.
 
എല്‍.എല്‍.എം പരീക്ഷയില്‍ കോപ്പിയടിച്ചു പിടിച്ച തൃശൂര്‍ ഐജിയായിരു ടി.കെ.ജോസ്, തമിഴ്‌നാടു മുഖ്യമന്ത്രി പദത്തിലേക്ക് തിരികെയെത്തു ജയലളിത, ആരോപണവിധേയനായി സ്വയം പുറത്തായ ലോക സോക്കര്‍ സംഘടനാ തലവന്‍ സെപ്പ് 'ാറ്റര്‍ തുടങ്ങിയ ചെറിയ മനുഷ്യരുടെ വലിയ നിര ഈ ചെറിയ ഭൂമിക്കു താങ്ങാനാവുമോ ?
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.