You are Here : Home / എഴുത്തുപുര

ഈ-കേരളം: അരുവിക്കരയിലെ ഊമക്കുരുവി

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, June 30, 2015 12:08 hrs UTC

ഈ-കേരളത്തില്‍….
ജ്ഞാനപീഠക്കാര്‍:
ഫലകങ്ങള്‍ എരിയുന്ന ചിതയ്ക്കരികില്‍ തീകായുകയാണ്.
അരുവിക്കരയിലെ ഊമക്കുരുവി:
കുരുടന്റെ തോളിലിരുന്ന് ബധിരന്റെ കാതില്‍ അരിഞ്ഞുപോയ കൊക്കുര സ്സുകയാണ്
ക്ലോക്കുകള്‍:
വെറുതേ കറങ്ങുകയാണ്.
വിപ്ലവങ്ങളും സ്ഥിതിസമത്വ മോഹങ്ങളും:
വഴി മാറുകയാണ്.
അഴിമതിക്കഥകളും വാണിഭ ചരിതങ്ങളും വാരിയിട്ട സ്‌ക്രീനുകളും പത്രത്താളുകളും: ആസ്സാവുകയാണ്.
യുവാക്കള്‍:
വിവാഹ പൂര്‍വ സെല്ഫികളിലാണ്.
വിഡ്ഢിപ്പെട്ടിയുടെ ലേഖകര്‍:
മെനകെട്ട ഉച്ഛാരണങ്ങളിലാണ്.
പണക്കാര്‍:
സ്വര്‍ണ്ണക്കടകളിലാണ്.
കൊച്ചമ്മമാര്‍:
സില്ക്കു സാരി എമ്പോറിയങ്ങളിലാണ്.
ഉദ്യോഗസ്ഥര്‍:
ഡ്രാക്കുളാ പുരണ്‍ട ടര്‍ക്കി റ്റവലിനു മേലേയാണ്.
മദ്യപര്‍:
അരവണപ്പായസ്സത്തിലെ പഴുതാരയെപ്പോലെ കുപ്പിക്കകത്താണ്.
സന്യാസ്സികള്‍:
വെള്ള-ച്ചെന്താമര സൗധങ്ങളിലാണ്.
പുരോഹിതര്‍:
ശീതീകരിച്ച കാറുകളിലാണ്.
കവികള്‍:
പൊന്നാടകളിലാണ്.
സിനിമക്കാര്‍:
വിതരണക്കാരുടെ ചവിട്ടു പായയിലാണ്.
അദ്ധ്യാപകര്‍:
കണ്മഷി മഞ്ഞളുപോലെയെന്ന മാര്‍ക്കു ദാനത്തിലാണ്.
മാവോയിസ്റ്റുകള്‍:
മക്കളെ വിട്ട് കാട്ടിലാണ്.
വനവാസ്സികള്‍:
സിമിന്റു കുഴയ്ക്കാന്‍ വിളിക്കപ്പെട്ടിരിക്കയാണ്.
നാടകക്കാര്‍:
അലക്കും കുളിയും മുടിവെട്ടും കുഴിച്ചു മൂടുകയാണ്.
ബൈക്കുകാര്‍:
തലച്ചോറരച്ച് ലക്ഷ്മണരേകകള്‍ മാറ്റി വരയ്ക്കുകയാണ്.
ഓട്ടോ റിക്ഷക്കാര്‍:
മീറ്ററുകള്‍ കറക്കി കുലുക്കിക്കുത്തുകയാണ്.
ഭ്രൂണങ്ങള്‍:
എന്‍ഡോ സള്‍ഫാനില്‍ പികാസ്സോച്ചിത്രം വരയ്ക്കയാണ്.
തോട്ടികള്‍:
സെപ്റ്റിക്ക് ടാങ്കില്‍ ചീയുകയാണ്.
റബറും തേങ്ങയും നെല്ലും:
കര്‍ഷകന് തറവിലയിട്ട് ഷീറ്റാക്കി കെട്ടിത്തൂക്കുകയാണ്.
ഡോക്ടറും ബുച്ചറും ക്വട്ടേഷന്‍ മുതലാളിയും കങ്കാണിയും:
കീ പാര്‍ട്ടിയില്‍ പെണ്ണിറച്ചിയും ആണിറച്ചിയും വീതം വയ്ക്കയാണ്.
സര്‍ക്കാര്‍ മെംബര്‍ പരീക്ഷകന്‍:
നേഴ്‌സാകാനുള്ള ഉദ്യോഗാര്‍ത്ഥിനിയെ ഉഗാണ്‍ടയിലെ ആരോഗ്യമന്ത്രി അധികാരത്തില്‍ വന്ന വര്‍ഷമേതെന്ന് പരീക്ഷിക്കയാണ്.
കുറുനരികള്‍:
മാലിന്യം നിധിയാക്കിയ പ്ലാസ്റ്റിക്ക്ച്ചാക്കിനു പിറകില്‍ ഇണ ചേരുകയാണ്.
പട്ടികള്‍:
കൊച്ചമ്മമാരുടെ മടിയിലും തെരുവിലും കടിച്ചു നക്കുകയാണ്.
അന്യസംസ്ഥാനത്തൊഴിലാളികള്‍:
മലയാളിപ്പെണ്ണുങ്ങളെ ധ്യാനിച്ച് സ്ഖലിച്ചത് ഉണക്കുകയാണ്.
മറുനാടന്‍ മലയാളികള്‍:
സപ്ത ഭൂഖണ്ഡത്തിലെ സൂതികര്‍മ്മിണികളാണ്.
അനേഷണോദ്യോഗസ്ഥന്‍:
കാവല്‍ഗാര്‍ഡിന്റെ നെഞ്ചത്ത് വണ്‍ടികേറ്റിയവന്റെ പെണ്‍പിളയ്ക്ക് പൊടി നല്കി കൂട്ടുകിടക്കയാണ്.
അനുവാചകര്‍:
കമന്റുകളുടെ ഭരണിപ്പാട്ടുകള്‍ രചിക്കയാണ്.
സൂപ്പര്‍ സ്റ്റാറുകള്‍:
ക്രിമിനല്‍ ഫാനുകള്‍ക്ക് കാറ്റുപിടിപ്പിക്കയാണ്.
ജനാധിപത്യം:
ആള്‍ക്കൂട്ടത്തിന്റെ കൈമിടുക്കിലാണ്.
മാനിഷാദ:
കെരന്തക്കെട്ടില്‍ വെള്ളിവാലന്‍ കരണ്‍ടിരിപ്പാണ്.
ജ്ഞാനപീഠക്കാര്‍:
ഫലകങ്ങള്‍ എരിയുന്ന ചിതയ്ക്കരികില്‍ തീകായുകയാണ്.
അരുവിക്കരയിലെ ഊമക്കുരുവി:
കുരുടന്റെ തോളിലിരുന്ന് ബധിരന്റെ കാതില്‍ അരിഞ്ഞുപോയ കൊക്കുരസ്സുകയാണ്.
റെസ്റ്റോറന്റില്‍:
പഴകിയത് പുതുക്കുകയാണ്്.
കുരങ്ങ്:
പകര്‍ച്ചപ്പനിയായി മുഖം ചെമപ്പാക്കുകയാണ്.
കടുവാ പുലി:
എന്നും ഓണാഘോഷ ഘോഷയാത്രയിലാണ്.
മോഹിനിയാട്ടവും ഭരതനാട്ട്യവും:
സായിപ്പിനെ രമിപ്പിക്കയാണ്.
കഥകളിയും മറഡോണയും:
സ്വര്‍ണ്ണക്കടയില്‍ പന്തു കളിക്കയാണ്.
സിനിമാനടികളും നട•ാരും:
നാടു മുഴുക്കെ കടകള്‍ക്കു നാട മുറിക്കയാണ്.
ഉച്ഛിഷ്ടം:
വര്‍ണ്ണപ്പൊതികളില്‍ സമ്മാനമാവുകയാണ്.
പര നാറ്റികള്‍:
തെരുവു മുഴുക്കെ കാര്‍ക്കിച്ചു ക്ഷയ ബീജം തുപ്പുകയാണ്.
ബസ് ഡ്രൈവര്‍:
ഗര്‍ഭം കലക്കുകയാണ്.
നേതാക്കള്‍:
ചാനല്‍ റൗഡികളുടെ കത്തിമുനയില്‍ പുലഭ്യം പേശുകയാണ്.
മന്ത്രിമാര്‍:
നിലവിളക്കുകള്‍ സാക്ഷിയാക്കി രണ്‍ടറ്റത്തും തിരികൊളുത്തുകയാണ് (കേരള ദഹനത്തിന്)
കുട്ടികള്‍:
വഴുവഴപ്പന്‍ ചാറ്റിങ്ങിലാണ്.
കൊടികള്‍:
നിറമുള്ള ആസിഡു മഴ നനയുകയാണ്.
ചെടികള്‍:
തായ് തമിഴ്‌പേശും വിഷമുല മുകരുകയാണ്; അര്‍ബുദ കോശങ്ങളുടെ പന്നിപ്രസവത്തിലാണ്.
ഈ-കേരളത്തില്‍….
ജ്ഞാനപീഠക്കാര്‍:
ഫലകങ്ങള്‍ എരിയുന്ന ചിതയ്ക്കരികില്‍ തീകായുകയാണ്.
അരുവിക്കരയിലെ ഊമക്കുരുവി:
കുരുടന്റെ തോളിലിരുന്ന് ബധിരന്റെ കാതില്‍ അരിഞ്ഞുപോയ കൊക്കുര രസ്സുകയാണ്.
ക്ലോക്കുകള്‍:
വെറുതേ കറങ്ങുകയാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.