You are Here : Home / എഴുത്തുപുര

ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ്

Text Size  

Story Dated: Saturday, January 16, 2016 02:15 hrs UTC

ന്യുയോര്‍ക്ക്: ഇ-മലയാളിയുടെ പ്രഥമ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ. എ.കെ.ബി. പിള്ള (സമഗ്ര സംഭാവന); കാരൂര്‍ സോമന്‍, ബ്രിട്ടന്‍ (പ്രവാസി സാഹിത്യ അവാര്‍ഡ്); തമ്പി ആന്റണി (കവിത); ലൈല അലക്‌സ് (ചെറുകഥ); വാസുദേവ് പുളിക്കല്‍ (ലേഖനം); ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍) പ്രത്യേക അംഗീകാരങ്ങള്‍: സരോജ വര്‍ഗീസ്, (സഞ്ചാര കുറിപുകള്‍); ജി. പുത്തന്‍കുരിശ് (ഖലീല്‍ ജിബ്രാന്റെ കവിതകളുടെ വിവര്‍ത്തനം) ഇതാദ്യമായി, കൃത്യമായി പറഞ്ഞാല്‍ 17 വര്‍ഷത്തിനിടയില്‍, ഇമലയാളി നല്‍കുന്ന അവാര്‍ഡ് ആണിത്. പോയവര്‍ഷം ഇ-മലയാളിയില്‍ എഴുതിയ സൃഷ്ടികള്‍ മാത്രം കണക്കിലെടുത്താണ് പത്രാധിപസമിതി അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മാര്‍ച്ചില്‍ (തിയ്യതി പിന്നീട് അറിയിക്കുന്നതാണ്) ന്യുയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഇതോടോപ്പം സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും പങ്കെടുക്കുന്ന സെമിനാറും സംവാദവും നടത്തും. അവാര്‍ഡുകളോടും പൊതു പരിപാടികളോടും ഇ-മലയാളി ഇതേ വരെ പ്രത്യേക ആഭിമുഖ്യമൊന്നും കാട്ടിയിട്ടില്ല. ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച മികച്ച രചനകള്‍ എഴുതിയവരെ ജനകീയ വോട്ടെടുപ്പിലൂടെ തെരെഞ്ഞെടുത്തു ആദരിക്കുമെന്ന് 2014-ല്‍ അറിയിപ്പു നല്‍കുകയുണ്ടായി. എന്നാല്‍ കാര്യമായ പ്രതികരണമൊന്നും വായനക്കാരില്‍ നിന്ന് ഉണ്ടായില്ല. അതിനാല്‍ അവാര്‍ഡ് പരിപാടി വേണ്ടെന്നു വച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.