You are Here : Home / എഴുത്തുപുര

നടാഷാ ബുക്കോവായുടെ ഉമ്മ

Text Size  

Story Dated: Sunday, May 29, 2016 11:59 hrs UTC

Thampy Antony Thekkek

 

 

ഒരു തെറ്റു ചെയിതാൽ ശിഷ താമസിയാതെ കിട്ടും. ശെരി ചെയിതാൽ പ്രതിഭലവും അതിനല്ലേ ഈ കർമ്മഭലം എന്നൊക്കെ പറയുന്നത്. അങ്ങെനെ നമ്മൾ തന്നെ ഭൂമിയിൽ സ്വർഗ്ഗവും നരകവും സൃഷ്ടിക്കുന്നു. അല്ലെങ്കിൽ നടാഷയുമൊത്ത് നിശാക്ലബ്ബിൽ വെച്ച് കൂടിയ ദിവസംതന്നെ അത് സംഭവിക്കില്ലായിരുന്നു . അന്ന് മഴ ചറിക്കൊണ്ടിരുന്ന ഒരു തണുത്തിരുണ്ട രാത്രിയിൽ വിജനമായ എക്സ്പ്രസ്സ്‌ ഹൈവേയിൽകൂടി ഞാൻ കാർ അല്പം സ്പീഡിലാണ് ഓടിച്ചതെന്ന് തോന്നുന്നു .

അത് മനസിലായത് പോലീസ് കാറിൻറെ പെട്ടന്നുള്ള കൂവൽ കേട്ടപ്പോഴാണ് . സത്ത്യത്തിൽ ഞാൻ അന്ന് ബാറിൽവെച്ച് അവൾ സ്നേഹപൂർവ്വം തന്ന ചുടു ചുബനങ്ങളുടെ ലഹരിയിലായിരുന്നു. ലൈറ്റ് ഫ്ലാഷ് ചെയിത പോലീസ് കാർ എൻറെ തൊട്ടുപിറകിൽ. ഞാൻ സ്പീഡ് കുറച്ച് എമെർജെൻസി പാർക്കിങ്ങിലേക്ക് വണ്ടി ഒതുക്കി നിർത്തി. പൂച്ചക്ക് ഒരിരയെ കിട്ടിയതുപോലെ പെട്ടന്ന് ചുവന്ന ലൈറ്റുമിന്നുന്ന ഹൈവേ പെട്രോൾ എൻറെ കാർ നിർത്തിയിടത്തേക്കു പാഞ്ഞുവന്നു .

 

ഞാൻ വളെരെ നോർമൽ ആയി രണ്ടു കൈയും സ്റ്റീയറിങ്ങ് വീലിൽ അമർത്തിപിടിച്ച് അനങ്ങാതെയിരുന്നു. അങ്ങെനെ കൈ രണ്ടും വെച്ചില്ലെങ്കിൽ വെടിവെച്ചു കൊല്ലും എന്ന് എന്റെ കൂടെ ട്രെയിനിങ്ങിൽ ഉണ്ടായിരുന്ന സഞ്ജനാ ഗോപനാണ്‌ ഒരിക്കൽ പറഞ്ഞത്. ആദ്യം അത് നുണയാണെന്ന് ഞാൻ കരുതിയിരുന്നു. അങ്ങെനെ ഇരുന്നില്ലെങ്കിൽ വെടിവെക്കുമെന്നൊക്കെ അവൾ ഒന്നു വിരട്ടിയതാണന്നൊക്കെ ഞാൻ ഊഹിച്ചിരുന്നു .

 

എന്നാലും നമ്മുടെ സേഫ്റ്റിക്ക് അതുതന്നെയാ നല്ലതെന്ന് പിന്നീട് ആരോടൊക്കെയോ ചോദിച്ച് ഞാൻ മനസിലാക്കിയിരുന്നു. പക്ഷേ അവൾ എന്നെ ഇടെക്കിടെ ഇങ്ങെനെ പല കാര്യങ്ങളും പറഞ്ഞ് മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു . ഒരു പുത്തൻ കുറ്റുക്കാരനായ എന്നോട് ഇങ്ങേനെയൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത്‌ അവളുടെ ഒരു വിനോദമാണെന്ന് എനിക്കും അറിയാമായിരുന്നു. എൻറെ ലിവിംഗ് റ്റുഗതർ ഒക്കെയാണെങ്കിലും അവളും ഇവിടെ ജനിച്ചുവളർന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച മറ്റവളുമാരുടെ കൂട്ടത്തിൽ പെടും.

 

അങ്ങെനെ ആലോചിച്ചിരുന്നപ്പോഴേക്കും ആ ഇരുണ്ട നിറത്തിലുള്ള മഴക്കോട്ടിട്ട ആ ദുർഭൂതം കാറിൻറെ അടുത്തെത്തികഴിഞ്ഞിരുന്നു. അപ്പോഴേക്കും ഞാൻ വിൻഡോ താഴ്‌ത്തി അനങ്ങാതിരുന്നു . എൻറെ മുഖത്തേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ചു ഒന്നു സൂഷിച്ചു നോക്കി. എന്നിട്ട് ആ പതിവു ചോദ്യം ആവർത്തിച്ചു . " ആർ യു ട്രങ്ക് " " നോ ഓഫീസർ ഐ അം കമിംങ്ങ് ഫ്രം വർക്ക് " ആ മണ്ടൻ സായിപ്പ് അതു വിശ്വസിച്ചു . അല്ലെങ്കിൽ വിശ്വസിച്ചതായി അഭിനയിച്ചതാവാം .അത് എനിക്ക് അപ്പോൾ തോന്നിയ അവസരോജിതമായ ഒരു മല്ലു കള്ളം മാത്രമായിരുന്നു .

 

 

വിശ്വസിച്ചോ ഇല്ലയോ എന്നൊന്നും അയാളുടെ പെരുമാറ്റത്തിൽനിന്ന് മനസിലാക്കാൻ അത്ര എളുപ്പമല്ല. എന്തായാലും പ്രതീഷിച്ചതുപോലെ ഉടനെതന്നെ അടുത്ത ചോദ്യവും വന്നു. " ഡു യു നോ യു വേർ സ്പീടിങ്ങ് " " നോ സർ ഐ വാസ് ഡ്രീമിംഗ് " അയാൾ കൈയിൽ ഇരുന്ന ഫ്ലാഷ് ലൈറ്റ് കൊണ്ട് കാറിന്റെ ഉള്ളിലേക്ക് ചെറിയ രീതിയിൽ ഒരു സേർച്ച്‌ നടത്തിയിട്ട് വീണ്ടും വെട്ടം മുഖത്തേക്കടിച്ചു " ഗിവ് മി യുവർ ലൈസെൻസ് ആൻഡ്‌ രെജിസ്ട്രേഷൻ " " യു സെഡ് യു ആർ ഡ്രീമിംഗ് റൈറ്റ് " ഞാൻ ഒന്നും മറുപടി പറഞ്ഞില്ല . സ്വപ്നം കാണുന്നത് തീർച്ചയായും ഒരു എസ്ക്യുസ് അല്ല എന്ന് എനിക്കും ആ നിയമപാലകനും അറിയാം. എന്നാലും അറിയാതെ അങ്ങെനെ ഒരു വിഡ്ഢിത്തം എഴുന്നെള്ളിച്ചു .

 

ഒരു പെണ്‍പോലീസ്സയിരുന്നെങ്കിൽ ഞാനൊരു ചുടുചുംബനത്തിൻറെ ലഹരിയിലാണെന്നോ മറ്റോ പറയാമായിരുന്നു .അപ്പോൾ ഒരു ശിഷയും നടപ്പാക്കുമായിരുന്നില്ല എന്നുപോലും തോന്നിയിരുന്നു. ഇതിപ്പം ചെറുപ്പക്കാരനായ ഒരു ആണ്‍ പോലീസ് . ആതും ഒരു കുളിരുള്ള രാത്രിയിൽ അയാളുടെ തണുത്തു മരവിച്ച ചുണ്ടുകളിലേക്ക്‌ നോക്കി ഒരു ചുടുചുംബനത്തിൻറെ കഥ പറയുന്നതിൽ എന്തോ ഒരപാകത തോന്നി. ചിലപ്പോൾ അതുകൊണ്ടുമാത്രം ടിക്കറ്റിൻറെ പെനാൽറ്റി കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കാരണം അസൂയക്ക്‌ കാലവും ദേശവും ജാതിയും മതവും കറപ്പും വെളുപ്പുമൊന്നുമില്ലല്ലൊ . പിന്നെ പ്രതീഷിച്ചതുതന്നെ സംഭവിച്ചു . ആകെമൊത്തം ചെലവ് ഡോളർ മുന്നൂറിൻറെ വിലകൂടിയ സ്പീടിങ്ങ് ടിക്കറ്റ്‌ പിന്നെ ഒരു ഇരുനൂറ് അവളുമൊത്ത് നൈറ്റ് ക്ലബ്ബിൽ ചിലവാക്കിയത് വേറെ .അങ്ങെനെ ആകെ ചെലവ് അഞ്ഞൂറ് .

 

ഒരു പുത്തൻ വിസാക്കാരൻറെ ചുബനത്തിന്റെ വില. എൻറെ അറിവിലെ ഏറ്റവും വിലകൂടിയ ചുബനം . വല്ല വഴിവക്കിലോ പാർക്കിലോ വച്ചു മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. എന്നാൽ ആ ഇരുനൂറെങ്കിലും ലാഭിക്കാമായിരുന്നു. മൂന്നു ലാർജ് കോണിയാക്ക് അടിച്ചതിൻറെ ലെഹരി മുഴുവനും ആ പോലീസിൻറെ കൂവൽ കേട്ടപ്പോഴേ പമ്പകടന്നു . അല്ലെങ്കിൽ ചുബന ലെഹരികൂടി കൂട്ടി ശിഷ അതിഭീകരമാകുമായിരുന്നു. ഈശ്വരാ ഇതാണോ ഫ്രീ കണ്‍ട്രി. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ഈ അമേരിക്കയിലേക്ക് എച്ച്. വണ്‍. വിസാ കിട്ടിയപ്പോൾ.

 

ഫ്രീ കട്രി ഫ്രീ സെക്സ് എന്നൊക്കെ ഓർത്ത് എന്തെല്ലാം മോഹങ്ങളായിരുന്നു . ഒന്നും പറയാതിരിക്കുകയാ ഭേതം . സ്വാതന്ത്ര്യത്തിൻറെ വിളക്കേന്തിയ വനിതയുടെ പ്രതിമ വെച്ച മഹത്തായ രാജ്യത്തിന് എന്തോ കുഴപ്പമുണ്ടെന്ന് അപ്പോഴാണ്‌ തോന്നിയത് . ഇനിയിപ്പം അതൊന്നും ആലോചിച്ചിട്ട് ഒരു കാര്യവുമില്ല അയാളു തന്ന നീളമുള്ള പേപ്പർ കണ്ണുമടച്ച് ഒപ്പിട്ടു കൊടുത്തു . എല്ലാം കഴിഞ്ഞു സായിപ്പിൻറെ ഒടുക്കത്തെ ആ വർത്തമാനവും ഒരു ആക്കലുണ്ടെല്ലോ അതാണ്‌ അസഹനീയം. " ബി കെയർഫുൾ വെൻ യു റ്റെക്ക് ദി കാർ ...ഹാവ് എ സേഫ് ജേർണി" സായിപ്പ് പോലീസ് മുകളിൽ ഇട്ട കറുത്ത ജാക്കറ്റിന്റെ പോക്കറ്റിൽ കൈ ഇട്ടുകൊണ്ട്‌നിന്ന് ഒന്നു പുഞ്ചിരിച്ചു.

 

 

അയാൾ നോക്കിനിൽക്കെ ഞാൻ പതുക്കെ കാർ മുന്നോട്ടെടുത്തു . ആ സമയത്തുപോലും നടാഷായുടെ ആ ചൂടുള്ള ലെഹരി ഒട്ടുംതന്നെ വിട്ടുമാറിയിട്ടില്ലായിരുന്നു . എൻറെ കാർ വീണ്ടും എക്സ്പ്രസ്സ്‌ ഹൈവേയിലേക്ക് ഇരച്ചുകയറി . നടാഷാ ബുക്കോവായുടെ പുഞ്ചിരിക്കുന്ന ആ നുണക്കുഴിയുള്ള മുഖമായിരുന്നു മനസുമുഴുവനും. എന്നാലും സ്പീഡോമീറ്ററിൽ ശ്രദ്ധിച്ചാണ് ആക്സിലറേറ്ററിൽ കാൽ വെച്ചിരുന്നത്. എടീ നടാഷാ നീ കാരണം എനിക്കുണ്ടായ നഷ്ടം നീ അറിയുന്നുണ്ടോ. എല്ലാം നിനക്കുവേണ്ടി ഞാൻ സഹിക്കുന്നു. നിനക്കറിയാമെല്ലൊ നിന്നെയോർത്തു കുറെനാളായി ഞാൻ ഇത്തിരി വിരഹദുഖത്തിലായിരുന്നു . നീ നിൻറെ നാടായ ഉക്ക്രൈനിലേക്ക് തിരിച്ചു പോയതുമുതൽ അൽപ്പം പേടിയുമുണ്ടായിരുന്നു .

 

 

അവിടുത്തെ യുദ്ധത്തിൻറെ കാര്യമൊക്കെ ഒട്ടും താൽപ്പര്യമില്ലെങ്കിലും നിന്നെയോർത്ത് സി.എൻ .എൻ ന്യുസ് ചാനലിലൂടെ ദിവസവും അറിഞ്ഞുകൊണ്ടിരുന്നു . ഫേസ് ബുക്കിൽ പോലും നിന്നെ കാണാത്തതിൽ എനിക്ക് അൽപ്പം പരിഭ്രാന്തിയും ഉണ്ടായിരുന്നു . വല്ല ഉക്ക്രൈൻകാരൻ ബോക്സ്സിംഗ്കാരനേയും കേട്ടിയെടുത്തോണ്ട് ഇങ്ങോട്ട് വരുമോ എന്നൊരു പരിഭ്രമവും. ഇന്നെലെ രാവിലെ നീ അപ്രധീഷിതമായി വിളിച്ചപ്പോഴാണ് ഒരു മനസമാധാനം ഉണ്ടായത്. അപ്പോൾ നീ സിംഗിൾ ആയിതന്നെ തിരിച്ചുവന്നതിൻറെ ഒരു ത്രില്ലിൽ ആയിരുന്നു ഞാൻ . ആ ത്രില്ലിൽ നിന്നെ ഒന്നു സന്തോഷിപ്പിക്കണമെന്ന് തോന്നി. ആ ആവേശത്തിലാണ് സിറ്റിയിലെ കൊള്ളാവുന്ന ഒരു ബാറിൽ തന്നെ പോകാമെന്ന് ഞാൻ നിർദ്ദേശിച്ചത് . നിനക്കിഷ്ടമുള്ള ലാൻഡ് മാർക്കായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൻറെ തൊട്ടടുത്ത്‌ .

 

 

അതും സാൻ ഫ്രാൻസിസ്കോയുടെ വാട്ടർ ഫ്രണ്ടിന്റെ മനോഹാരിത മുഴുവനും ആസ്വതിച്ചുകൊണ്ട് അബത്തി ഒൻപതാമത്തെ നിലയിലെ കറങ്ങുന്ന നൈറ്റ്ക്ല്ബിൽ . അവിടെ നീയുമൊത്തിരുന്നു ഒന്നു മിനുങ്ങനമെന്നും ഡാൻസ് ചെയ്യണമെന്നും വെറുതെ ഒരു മോഹം . എൻറെ ലിവിംഗ് റ്റുഗതർ സഞ്ജനാ ഗോപാൻ ന്യൂ മെക്സിക്കൊയിൽ ഒരു കൂട്ടുകാരിയുടെ കല്യാണത്തിനു പോയ സമയം. അങ്ങെനെ വല്ലപ്പോഴും നമുക്കുവേണ്ടി വീണുകിട്ടുന്ന അനർഘനിമിഷങ്ങൾ. ഈശ്വരാ അവളിതറിയെണ്ട . എത്ര അമേരിക്കാൻ ബോണ്‍ ഫ്രീ ലൈഫ് എന്നൊക്കെ പറഞ്ഞാലും പെണ്ണല്ലേ വർഗ്ഗം. നീ ഫോണ്‍ ചെയിതപ്പോൾ കളിയാക്കാനായി സഞ്ജനാ കൊഞ്ചുകാരി എന്ന് എൻറെ പേരു ചേർത്ത് പറഞ്ഞപ്പോൾ ഞാൻ കുറെ ചിരിച്ചു. എടീ നീയൊന്നും എത്ര വിചാരിച്ചാലും കുഞ്ചെറിയാ എന്നു പറയാൻ പറ്റില്ലെടീ നടാഷാ ബുക്കോവാ . അതുകൊണ്ടാണെല്ലോ നീയും എന്നെ വെറും ചാക്കോ എന്നു വിളിക്കുന്നത്‌ .

 

 

എന്നാലും കുഞ്ചെറിയ ചാക്കോ എന്ന് നീ ഇടെക്കിടെ എന്നേ കളിയായി വിളിക്കുന്നത്‌ കേൾക്കാൻ ഒരു രെസമൊക്കെയുണ്ട്. അതറിയാവുന്നതുകൊണ്ടാണെല്ലോ നീ എന്നെ അങ്ങെനെ വിളിക്കുന്നതും. ജോണ്‍ അബ്രാഹാമിൻറെ ഒരു കഥയില്ലേ "കോട്ടയത്ത് എത്ര മത്തായിമാരുണ്ട്" അതിൽ കൂടുതൽ ചാക്കോവ് മാര് നിങ്ങളുടെ നാട്ടിൽ ഉണ്ടെന്നനിക്കറിയാം . അതുകൊണ്ടാണല്ലോ നിനക്കീ ചാക്കോ എന്ന വാക്കിനോട് ഇത്ര പ്രണയം. ഇശ്വരാ എൻറെ പേരു വല്ല അരവിന്ദാഷനോ അച്ചുതാനന്തനോ ആകാതിരുന്നത് മഹാ ഭാഗ്യം. നൈറ്റ്ക്ലബ്ബിന്റെ ഇരുണ്ട വെളിച്ചത്തിൽ നീ വെറും ഒരപരിചിതെയെപ്പോലെയാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്. തുടക്കത്തിലായതുകൊണ്ടായിരിക്കണം അത്ര അടുപ്പമൊന്നും കാണിച്ചതുമില്ല . അപ്പോഴാണ്‌ എൻറെ ഉള്ളൊന്നു കത്തിയത് .

 

 

എന്നാലും അത് നിൻറെ ഒരു പതിവു നബരാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാൻ പ്രത്യഷത്തിൽ ഒരു പരിഭവവും പറഞ്ഞതുമില്ല. രണ്ടാമത്തെ കോണിയാക്ക് നുണഞ്ഞതിനു ശേഷമാണ് നീ എന്നോട് ഒന്ന് തൊട്ടു തോട്ടിരുന്നത് . അല്ലെങ്കിലും നിൻറെ എല്ലാ അഴിഞാട്ടവും തുടങ്ങുന്നതുതന്നെ രണ്ടാമത്തെ പെഗ്ഗിലാനെല്ലോ. മൂന്നു കഴിഞ്ഞാൽപിന്നെ നടക്കുന്നതോന്നും നീ ഓർക്കുന്നുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു. ആ സമയത്ത് നീ ഒരു നീണ്ട ചുബന വർഷവും കഴിഞ്ഞ് എന്റെ ദേഹത്തെക്ക് പൂർണമായി വീണുതുടങ്ങിയിരുന്നു. അപ്പോൾതന്നെ പണി പാളും എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ ബില്ലു പേ ചെയിതിട്ട് നിന്നെ താങ്ങിപ്പിടിച്ച്‌ എലിവേറ്റർ വരെ പോയത്. അവിടുന്ന് ഒരു തരത്തിലാണ് താഴെ ലോബിയിൽ എത്തിയത് . പുറത്ത് അപ്പോഴും നൂലുപോലെ മഴ പെയ്യുന്നുണ്ടായിരുന്നു.

 

വളെരെ പണിപ്പെട്ടാണ് ഞാൻ നിന്നെ കാറിൻറെ പിൻസീറ്റിലെക്കു നിഷേപിച്ചത് . സീറ്റിൽ ചാരിക്കിടന്നുറങ്ങിയ നിന്നെയും കൊണ്ട് ആ ചാറ്റൽ മഴയിലൂടെ കാറ് പതുക്കെയാണോടിച്ചത്. നീ താമസിച്ചിരുന്ന സ്റ്റോണ്‍വാലി അപ്പാർട്ട് കെട്ടിടത്തിൻറെ ട്രൈവേയിലാണ് പിന്നെ കാറു നിർത്തിയത് . അവിടുന്ന് വേച്ചു വേച്ചിറങ്ങിപോയ നിന്നെ മുറിയിലേക്ക് താങ്ങിപ്പിടിച്ച്‌ കൊണ്ടുപോയി . നീ ഇട്ടിരുന്ന ചുവന്ന ഗൌണ്‍ മഴയിൽ കുറച്ചു നനഞ്ഞിരുന്നതുകൊണ്ട് ദേഹത്തേക്ക് ഒട്ടിപ്പിടിച്ചിരുന്നു. അന്നാണ് ഞാൻ നിൻറെ നീണ്ടു മെലിഞ്ഞ ദേഹത്തിലെ സമൃദ്ധമായ മാറിടം വ്യക്തമായി കാണുന്നതുപോലും. ആദ്യം ബെഡിൽ ഒന്നിരുത്താനാണ് ശ്രമിച്ചത്‌. ആ പ്രത്യക സാഹചര്യത്തിൽ ഒന്നും സംഭവിച്ചില്ല എന്നൊന്നും ഞാൻ പറയുന്നില്ല .

 

 

നിന്നേം ചുമന്നോണ്ടുള്ള ആ നടത്തത്തിൽ എൻറെ കൈ അറിഞ്ഞോ അറിയാതെയോ നിൻറെ ശരീരത്തിൻറെ വളവുകളിൽ എവിടെയൊക്കെയോ മുട്ടിയുരിമ്മിയതും എന്റെ ഹൃദയമിടിപ്പിന്റെ ശക്തി കൂടി കൂടി വന്നതും ഞാൻ അറിഞ്ഞിരുന്നു. പിന്നീട് പതുക്കെ പതുക്കെ എൻറെ കൈയിൽനിന്ന് നീ മൃതുലമായി തെന്നി വീഴുകയായിരുന്നു. അങ്ങെനെ നടാഷാ ബുക്കൊവാ എന്ന ഉക്രൈൻ കാരി വിശ്വസുന്ദരി വാഴത്തണ്ടു വെട്ടിയിട്ടതുപോലെ ബെഡിലേക്ക് മലർന്നു വീണു . കാനായി കുഞ്ഞുരാമൻറെ ഏവിടെയോ കണ്ട ഒരു നഗ്ന ശിൽപ്പംപോലെ എൻറെ മനസിലേക്ക് നീ ആവഹിച്ചതും ഏതാണ്ട് ആ സമയത്തായിരുന്നു. മൂന്നു പെഗ്ഗു കഴിഞ്ഞാൽ നീ യേശുക്രിസ്തുവിനെപ്പോലെ മൂന്നാം പൊക്കമെ എഴുനേൽക്കൂ എന്ന് നീ എന്നോട് ഒരിക്കൽ സൂചിപ്പിച്ചിരുന്നു . അന്ന് നമ്മൾ അതുപറഞ്ഞ് ബാറിൽ ഇരുന്ന് ഒരുപാടു ചിരിച്ചു.

 

 

എന്നിട്ടും ഞാൻതന്നെ ആ കടുംകൈ എന്നോടുതന്നെ ചെയിതു . അങ്ങെനെയുള്ള അനർഘ നിമിഷങ്ങളിൽ എന്നെപ്പോലെയുള്ള മല്ലൂസ് എന്തു ചെയും എന്നൊക്കെ ആർക്കും അത്ര പെട്ടന്ന് ഉഹിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും അതൊക്കെ ഇനി വിസ്തരിച്ച് പറഞ്ഞ് ആരെയും കോൾമയിർ കൊള്ളിക്കണം എന്നൊരു ദുരുദ്ദേശം ഒന്നും ഇല്ല. എന്തു സംഭവിച്ചാലും അവൾ ഉണരില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു . സംഭവിക്കാനുള്ളത് സംഭവിക്കും എന്നതിനാനല്ലോ സംഭവാമി യുഗേ യുഗേ എന്നൊക്കെ പറയുന്നത് . പിന്നെ അതികം താമസിക്കാതെതന്നെ അവിടുന്നു മുങ്ങാൻ തീരുമാനിച്ചു . പെട്ടന്ന് ഒരു ഭീതി തോന്നിയതുകൊണ്ട് ജാക്കെറ്റിന്റെ ഹുഡ് കൊണ്ട് തല മൂടി ഞാൻ പതുക്കെ ലോബിയിൽനിന്ന് പുറത്തേക്കിറങ്ങി. അപ്പോഴേക്കും മഴയും കാറ്റും അൽപ്പം ഘനച്ചിരുന്നു. അതായിരുന്നു അന്നുരാത്രിയിലെ എപ്പിസോട് . പിന്നെ എങ്ങെനെ സ്വപ്നം കാണാതിരിക്കും. ഞാനിപ്പോൾ ഓർക്കുന്നത് നിന്നെ ആദ്യമായി കണ്ട ആ ദിവസമാണ് .

 

 

ഫ്രീമോണ്ടിലെ സൌത്ത് ലാൻഡ് പ്ലാസ്സായിലെ ബാങ്ക് ഓഫ് അമേരിക്കയുടെ ഒരു ബ്രാഞ്ചിൽ വെച്ച് . അന്ന് ഞാൻ ഈ നാട്ടിൽ വന്നിട്ട് കണ്ടിട്ടുള്ളതിലേക്കുവെച്ച് ഏറ്റവും സുന്ദരി നീയാണെന്ന് എനിക്കു തോന്നിയിരുന്നു . പിന്നീട് പലതവണ അതേ പ്ലാസ്സയിലുള്ള യു.എസ. പോസ്റ്റ്‌ ഓഫീസിൽ വെച്ച് നമ്മൾ കാണുമായിരുന്നെല്ലോ. അതൊന്നും ഞാൻ മനപ്പൂർവം പ്ലാൻ ചെയിത അവസരമല്ല എന്നുപറഞ്ഞാൽ ആരും വിശ്വസിക്കും എന്നു ഇപ്പോൾ തോന്നുന്നില്ല. അന്നൊരു ദിവസം ക്യുവിൽ യാദൃശ്ചികമായി നീ എൻറെ അടുത്തായിരുന്നു വന്നു നിന്നത് . നിന്നെപോലെ ഒരു സപ്നസുന്ദരി ഭാരം കൂടിയ ഒരു കാട്ബോർട് ബോക്സുമായി നിൽക്കുന്നത് കണ്ടപ്പോൾ ഒന്നു സഹായിക്കണമെന്നു തോന്നി. അതുകുണ്ടു മാത്രമാണ് ഞാൻ "മേ ഐ. ഹെൽപ്പ് യു." എന്ന് ചോദിച്ചത് . നീ നുണക്കുഴി കാട്ടി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ഉടനെ തന്നെ ആ ഭാരമുള്ള ബോക്സ്‌ എൻറെ കൈയിൽ തന്നു. എന്നിട്ട് മധുരസ്വരത്തിൽ തായ്‌ക്യു പറഞ്ഞു . ആ സഹായ ഹസ്ത്തം നീട്ടിയതുകൊണ്ടായിരിക്കണം നീ എന്നോട് സമസാരിച്ചു തുടങ്ങിയത്.

 

 

നീൻറെ കൂടെ അവിടെ നിന്നപ്പോൾ എനിക്കതിശയം തോന്നിയിട്ടുണ്ട്. എന്തിനാണ് ഇത്രയതികം എഴുത്തുകളും പാഴ്സലുകളും നീ എന്നും അയക്കുന്നതന്ന്. നീ പറഞ്ഞിരുന്നില്ലെങ്കിലും നിനക്ക് ഏതോ പാഴ്സൽ കമ്പനിയിലാണ് ജോലി എന്ന് അപ്പോൾ ഞാൻ വെറുതെ ഊഹിച്ചിരുന്നു. ആ കണ്ടുമുട്ടലുകളിൽ ഒക്കെയും നീ എന്നോട് തപ്പി തടഞ്ഞ ഇഗ്ലീഷിൽ ഒരുപാട് സംസാരിക്കുമായിരുന്നു. അത് തികച്ചും അസാധാരണമായി എനിക്കു തോന്നിയിരുന്നു. കാരണം സാധാരണ ഒരു വെള്ളക്കാരി അതും അതിസുന്ദരി ഒരു ബ്രൌണ്‍ നിറമുള്ള അപരിചിതനോട് അത്ര പെട്ടന്ന് അടുത്തിടപെഴകാറില്ലല്ലോ. നീ ഒരിക്കലും സാധാരണ അമേരിക്കാൻ പെണ്ണല്ല എന്ന് നിൻറെ സംസാരത്തിൽനിന്നുതന്നെ ഞാൻ മനസിലാക്കിയിരുന്നു .

 

 

ആദ്യ ദെർശനത്തിൽ തന്നെ നീൻറെ ആ സ്വർണ്ണ തലമുടിയാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. അപ്പോഴാണ്‌ ഞാൻ പണ്ടെങ്ങോ കേട്ട കുഞ്ചാക്കോയുടെ ഉണ്ണിയാർച്ച എന്ന സിനിമയിലെ ഒരു വടക്കാൻപാട്ട് ഒർക്കുന്നില്ലെങ്കിലും ഒന്നു മൂളിപോയതും. പുലരി വിളക്കു തെളിഞ്ഞതാണോ കുന്നമരം പൂത്തുലഞ്ഞതാണോ മാനത്തൂനെങ്ങാനും വന്നതാണോ.... ഈ മാദാമ്മപെണ്ണ് ഒരു മിസ്സ്‌ അമേരിക്ക ആണെല്ലോ എന്നാണ് സത്യത്തിൽ എനിക്കു ആദ്യം തോന്നിയത്. അതിനെക്കാളുപരി നിൻറെ ആ ഫ്രെണ്ടലി അപ്പ്രോച്ചില്ലേ അതാണ്‌ എനിക്കിഷ്ടപെട്ടത്‌.

 

 

അല്ലെങ്കിലും ഈ റെഷ്യാക്കാർക്ക് ഇന്ത്യൻ വംശജരോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന കാര്യം ഞാനും കേട്ടിട്ടുണ്ട്. അവരുടെ പ്രിയപ്പട്ട താരങ്ങൾ രാജ് കപൂറും , അമിതാ ബച്ചനും, ഹേമ മാലിനിയും ലോക സുന്ദരി ഐശ്വരിയാ റോയിയും ഒക്കെയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ആ ധൈര്യത്തിൽമാത്രമാണ് ഞാൻ നിന്നെ മടിച്ചു മടിച്ചാണെങ്കിലും ഒരിക്കൽ ലഞ്ചിന് വിളിച്ചത് . അവിടെവെച്ചു ഏതോ മുന്തിയ ഇനം റെഡ് വൈൻ നിനക്കു വേണമെന്നു നീ നിർബന്ധം പിടിച്ചു . അപ്പോൾ എനിക്ക് എന്തോ ഒരു ഒരസ്വസ്ഥത തോന്നി. നമ്മളെ ചിരിച്ചുകാണിച്ചു കുടുബം വെളുപ്പിക്കാനാണോ ഇവളുടെ പരിപാടി . ഈ നുനക്കുഴിയുള്ളവരെ വിശ്വസ്സിക്കാനേ പാടില്ല എന്നും ആരൊക്കെയോ പറഞ്ഞറിയാമായിരുന്നു. എന്നിട്ടും ഏറ്റവും കൂടിയ ആ ചുവന്ന വൈൻ തന്നെ ഓർഡർ ചെയിതു. പിന്നെ ഞാനും ഓർത്തു വലയിൽ വീണുകിട്ടിയ ഒരു വിശ്വസുന്ദരിക്കുവേണ്ടി അത്രേയൊക്കെയെങ്കിലും ചെയ്യണ്ടേ .

 

 

അല്ലെങ്കിൽപിന്നെ പിന്നെ സാമാന്ന്യം നല്ല തുക ഉണ്ടാക്കുന്ന ഒരു ഇന്ത്യൻ ഐ. റ്റി ക്കാരാൻ ആണായിട്ടിരുന്നിട്ടെന്തുകാര്യം. അതുമല്ല കൈയിൽ കല്ലുണ്ടങ്കിലല്ലെ എറിയാൻ പറ്റുകയുള്ളു. അങ്ങെനെ നമ്മൾ ആദ്യമായി ഒന്നിച്ചു ആ വില കൂടിയ ചുവന്ന ലെഹരി ആസ്വതിച്ചു കഴിക്കുകയായിരുന്നു .അതിലും എന്തോ അസാധാരണത്വം തോന്നിയിരുന്നു. മറ്റൊന്നുമല്ല പകലുകൾ മിക്കവാറും റെസ്റ്റോറണ്ടുകളിൽ ബിസിനസ്സ് മീറ്റിങ്ങുകളായിരിക്കുമെല്ലൊ. അപ്പോൾ വെളുത്തവർഗ്ഗമോ കറുത്തവർഗ്ഗമോ മഞ്ഞ വർഗ്ഗമോ ഒക്കെ വളെരെ അപൂർവമായേ മദ്യം കഴിക്കാറുണ്ടായിരുന്നുള്ളൂ . അന്നും രണ്ടാമത്തെ വൈൻ കഴിച്ചപ്പോഴാണ് നിനക്ക് ശെരിക്കും ആവേശം കയറിയത്. ആ ലെഹരിയിൽ നീ അറിയാതെ എന്നെ മുട്ടിയുരുമ്മിക്കൊണ്ടിരുന്നു.

 

 

എന്തോ തമാശ പറഞ്ഞപ്പോൾ കവിളിൽ ഒന്നു നുള്ളിയതും വീണ്ടും കള്ള നുണക്കുഴി കാട്ടി പുഞ്ചിരിച്ചതും ഞാൻ മറന്നിട്ടില്ല . അതുകൊണ്ട് മാത്രമാണ് പിന്നീടോരു വാരാന്ത്യത്തിൽ ഡിന്നറിന് ഫിഷർമെൻസ് വാർഫിലുള്ള ഒരു ബാറിലേക്കു ഷെണിച്ചതും. അവിടെവെച്ചായിരുന്നു ആദ്യമായി ഒരു ചുംബനം ചോദിക്കാനുള്ള ധൈര്യം ഉണ്ടായതുപോലും . അന്നും ലെഹരി മൂത്തപ്പോൾ നീ എന്നെ ചുംബിച്ചു ചുംബിച്ചു വേദനിപ്പിക്കുകയായിരുന്നു എന്നെനിക്കു തോന്നിയിരുന്നു . അങ്ങേനെയുള്ള ചുംബനത്തിനു നീ അന്ന് എന്തോ ഒരു പേരു പറഞ്ഞിരുന്നു. ഫ്രഞ്ച് കിസ്സ്‌ എന്നാണെന്നാണ് എൻറെ ഓർമ്മ. അത് നീതന്നയാണ് എന്നെ പഠിപ്പിച്ചതും. അങ്ങെനെ ഒരു കിസ്സിനെപ്പറ്റി എവിടെയോ വായിച്ചെന്ന് ഞാനൊരിക്കൽ സഞ്ജനയോട് ഒരു നുണ പറഞ്ഞപ്പോൾ അവൾ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി.

 

 

എന്നിട്ടു പറഞ്ഞതു കേൾക്കണോ. " എൻറെ കുട്ടനാടാൻ കുഞ്ചെരിയാ ഇതൊക്കെ ഇപ്പോഴാണോ നീ അറിയുന്നത് " എന്നിട്ട് മാർപാപ്പയെ ആണോടാ കുരിശുവരക്കാൻ പഠിപ്പിക്കുന്നതെന്ന മട്ടിൽ എന്നെയൊരു നൊട്ടം. അതെനിക്ക് വല്ലാത്ത നാണക്കേടായിപ്പോയി. മാത്രമല്ല അവൾ വേറെ ഏതൊക്കെയോ തരത്തിലുള്ള ഉമ്മകളുടെ പേരുകൾ കൂടെ പറഞ്ഞു. മലയാളിയാണെങ്കിലും ഈ നാട്ടിൽ ജനിച്ചുവളർന്ന സഞ്ജനയോട് ഈ മണ്ടത്തരങ്ങൾ ഒന്നും വിളബണ്ടായിരുന്നു എന്നും തോന്നി. വെറും എഫ്. ഓ. ബിയായ എനിക്ക് അങ്ങെനെ ഒരു കൾച്ചറൽ കൊണ്‍ഫ്ലിക്റ്റ് ഉള്ളതുകൊണ്ടുതന്നെയാണ് ഞാൻ ഒരു തമാശ പോലും അവളോട്‌ പറയാത്തത്. ഇനിയിപ്പം എങ്ങെനെയെങ്കിലും ഇഗ്ലീഷിൽ പറഞ്ഞൊപ്പിക്കാമെന്നു വെച്ചാൽതന്നെ നമ്മുടെ മലയാളത്തിലുള്ള നല്ല തമാശകൾ വല്ലതും ഈ അമേരിക്കൻ ജെന്തുക്കൾക്ക് മനസിലാകുമോ.

 

 

ഒരു ഹ്യുമർസെൻസും ഇല്ലാത്ത ഒരു വർഗ്ഗം . കൂട്ടുകാരുമായി ഒന്നിച്ചു ഇഗ്ലീഷ് സിനിമക്കു പോയാൽമാത്രം ഏതു മണ്ടൻതമാശ കേട്ടാലും അവൾ ഉറക്കെ ചിരിക്കും. ചിലപ്പോൾ ഞാനും ആ പോട്ടതമാശകൾ കേട്ട് കൂടെ ചിരിക്കും അല്ലെങ്കിൽ എനിക്ക് തമാശ മനസിലാകാഞ്ഞിട്ടാനെന്നു ആ വിചിത്ര ജീവികൾ വിചാരിച്ചാലോ . നമ്മുടെ മലയാളം സിനിമകളായ പഞ്ചാവടിപ്പാലവും , നാടോടികാറ്റുമൊക്കെ കാണുന്നതിന്റെ സുഖം വല്ലോം എവളുമാരോടു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ . ഇനിയിപ്പം ഉമ്മകളുടെ പേരൊക്കെ പഠിച്ചിട്ട് ഒരു കാര്യവുമില്ല എൻറെ സഞ്ജനാ ഗോപാൻ . നടാഷാ ബുക്കൊവിൻറെ ആ ഫ്രഞ്ചുകിസ്സുണ്ടെല്ലോ അതിനെ വെല്ലാൻ സഞ്ജനയല്ല ഏത് ക്ളിയോപാട്രാ വന്നാലും പറ്റില്ല . അവൾ ചുണ്ടുകളിൽ കടിക്കുബോഴുള്ള ആ സുഖം. അത്രയും വേദനയും സുഖവുമുള്ള ഒരു ചുബനവും ഈ ഭൂലോകത്തില്ല എന്നുതന്നെ ഞാൻ വിശ്വസിച്ചു.

 

 

ആ ആനന്ദലെഹരിയിലാണ് ഇന്നെലെ രാത്രി എനിക്ക് മാനഹാനിയും ധനനഷ്ടവും വന്നത്. എന്നാലും അതൊന്നും ഒരു നഷ്ടമേയല്ല എന്നുതെന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത് . ഞാൻ ഇപ്പോൾ സജനെയെ പോലും കിസ്സ്‌ ചെയുന്നത് ആ വിലകൂടിയ ചുവന്ന ചുബനലെഹരിയിലാണ്. ഇനിയിപ്പം അറിയാതെയെങ്ങാനും അവളുടെ ഉമ്മകൾ കിട്ടുന്ന തത്സമയങ്ങളിൽ എൻറെ നടാഷാ ബുക്കൊവാ എന്നു വിളിക്കുമോ എന്നുപോലും എനിക്കു പേടിയായിരുന്നു. ഒരിക്കൽ പേടിച്ചതുപോലെതന്നെ സംഭവിച്ചു. ഒരു രാത്രിയിൽ പാതി മയക്കത്തിൽ സഞ്ജനാ ഗോപന് കൊടുത്ത ഉമ്മകളുടെ മൂർദ്ധന്ന്യാവസ്ഥയിൽ ഞാനറിയാതെ "ഓ മൈ ഡിയെർ നടാഷാ ബുക്കൊവാ" എന്ന് പറഞ്ഞുപോയി . അന്നാണ് അവൾ എന്നെ ആദ്യമായി ബെഡിൽനിന്ന് രണ്ടു കാലുകൊണ്ടും ഒറ്റ ചവിട്ടിന് തള്ളിയത് . താഴെവീണ ഞാൻ അഷരംമിണ്ടാതെ സോഫയിൽ പോയി തണുത്തുവിറച്ചു കിടന്നു.

 

 

പിന്നെ എന്തൊക്കെയോ ആലോചിച്ച് ഉറങ്ങിപോയതുപോലും അറിഞ്ഞില്ല. നേരം വെളുത്തപ്പോൾ സഞ്ജനയെ കാണുന്നില്ല . വാതിൽ തുറന്ന് പതുക്കെ താഴേക്കു ചെന്നു . അപ്പോൾ അവൾ കാറിൽ അവളുടെ സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വെക്കുന്നു. എനിക്ക് മെല്ലെ അടുത്തുചെന്നു ഒരു സോറി പറയണമെന്നുണ്ടായിരുന്നു പക്ഷെ ആ ബുക്കോവാ എന്ന പൊല്ലാപ്പു കാരണം ഒന്നും മിണ്ടാതെ നിന്നു . അപ്പോഴേക്കും അവൾ കാറിൽ കയറിയിരുന്നു. വിൻഡോ ഗ്ലാസ് താഴ്‌ത്തിയിട്ട് മുഖത്തുനോക്കി ഒരു കൂസലുമില്ലാതെ പറഞ്ഞു . " നോ മോർ ലിവിംഗ് ടുഗതർ ലീവിങ്ങ് ഫോർ എവർ " " ബൈ മിസ്റ്റർ കുഞ്ചെരിയാ എഫ്. ഓ. ബി." ദേഷ്യം വരുബോൾ അവളും എന്നെ എഫ്. ഓ. ബി. പുതുതായി നാട്ടിൽനിന്ന് വരുന്ന ഐ ടി ക്കാരെ ഫ്രഷ്‌ ഓഫ്‌ ദി ബോട്ട് എന്ന് കളിയാക്കി വിളിക്കാറുള്ളത് അപ്പോഴാണ്‌ ഓർത്തത്‌ .

 

 

 

അങ്ങനെ ഇടക്കിടെ ഈ നാട്ടിലുള്ള സകല പുത്തൻകുറ്റുകാരെയും അടച്ചാഷേപിക്കാറുണ്ട് . എന്നു പറഞ്ഞിട്ട് ആ എഫ്. കൂട്ടി ഞാൻ അതുവരെ കേൾക്കാത്ത ഒരു മുഴുത്ത തെറി വിളിച്ചു . അതിനുശേഷം കാർ ഒന്ന് ഇരപ്പിച്ചു നല്ല സ്പീഡിൽ തന്നെ മുന്നോട്ടെടുത്തു . മലയാള സിനിമയിലായിരുന്നെങ്കിൽ നല്ല ഒരു സ്ലോ മോഷനുള്ള സാദ്ധ്യത ആ ക്ലൈമാക്ക്സിനുണ്ടായിരുന്നു . അങ്ങെനെ എല്ലാം ശുഭം എന്ന് മനസിൻറെ വെള്ളിത്തിരയിൽ തെളിഞ്ഞുവന്നു. പാവം ഞാൻ കൊച്ചുവെളുപ്പാൻ കാലത്ത് ആ ഫുട്ട്പാത്തിൽ ഒറ്റക്ക് അങ്ങെനെ അന്തംവിട്ടുനിന്നു. അപ്പോൾ എനിക്കും തീർച്ചയായി. ഞാൻ ഒരു എഫ്. ഓ. ബി. ആണെന്ന്. അവൾ തനി എ.ബി.സി.ഡി.യും അമേരിക്കൻ ബോണ്‍ട് കൻഫ്യുസ്ട് ദേശി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.