You are Here : Home / എഴുത്തുപുര

ചെകുത്താന്‍ കയറിയ വീടു

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, October 18, 2013 01:17 hrs UTC

'ദൈവത്തിന്റെ സ്വന്തം നാട്‌' ഇപ്പോള്‍ 'ചെകുത്താന്‍ കയറിയ വീടു'പോലെ ആണെന്നുള്ള കാര്യം മാലോകര്‍ക്കെല്ലാം അറിയാം. വ്യഭിചാരമൊക്കെ ഇപ്പോള്‍ ഹൈ ലെവലിലാണ്‌ നടക്കുന്നത്‌. അതിലൊക്കെ പിടിക്കപ്പെട്ടാലും വലിയ നാണക്കേടൊന്നുമില്ല. കാരണം കസ്റ്റമേഴ്‌സ്‌ ഉന്നത രാഷ്‌ട്രീയ നേതാക്കന്മാരും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും മറ്റുമാണ്‌. സീരിയല്‍ നടികളാണത്രെ ഈ രംഗത്ത്‌ ഇപ്പോള്‍ 'എവര്‍ റോളിംഗ്‌ ട്രോഫി' നേടി ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയിരിക്കുന്നത്‌! ഈയുള്ളവന്‌ അല്‍പസ്വല്‍പം ആരോഗ്യമുണ്ടായിരുന്ന കാലത്ത്‌ സീരിയല്‍ പ്രസ്ഥാനമൊന്നും നാട്ടില്‍ ഉണ്ടായിരുന്നില്ലല്ലോ. എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ മനപ്രയാസമുണ്ട്‌. ങാ പോകട്ടെ! ചത്ത കുഞ്ഞിന്റെ ജാതകമെഴുതിയിട്ട്‌ എന്തു ഫലം. എത്ര വൃത്തികേടും കള്ളവും ചതിയുമാണെങ്കില്‍ തന്നെയും നാട്ടില്‍ പോയി കുറച്ചുനാള്‍ താമസിക്കണമെന്നുള്ളത്‌ മലയാള മണ്ണില്‍ ജനിച്ച ഓരോ മലയാളിയുടെയും ആഗ്രഹമാണ്‌. അക്കൂട്ടത്തില്‍പ്പെട്ടവരാണ്‌ ഞാനും എന്റെ ഭാര്യയും. വെളുപ്പിന്‌ അഞ്ചുമണിയോടുകൂടി തിരുവനന്തപുരത്തുനിന്നും മൈലപ്രയിലെത്തും. കളസവും ഷൂസും മാറ്റിയിട്ട്‌. കൈലിമുണ്ടിലേക്കും വള്ളിചെരുപ്പിലേക്കും വേഷം മാറും. തോളില്‍ ഒരു തോര്‍ത്തും. വീടും പരിസരങ്ങളും ഒന്നു പരിസരങ്ങളും ഒന്നു പരിശോധിക്കുകയാണ്‌ ആദ്യത്തെ നടപടി. അതൊക്കെ എത്ര വൃത്തിക്കു കിടന്നാലും അതിലൊക്കെ കുറ്റങ്ങള്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ എന്റെ ഭാര്യക്ക്‌ ഒരു പ്രത്യക കഴിവുണ്ട്‌! മുറ്റത്തെ ചെടികള്‍ക്കൊന്നും പുഷ്‌ടി പോര എന്നൊരു തോന്നല്‍. അപ്പോള്‍ ഞാന്‍ വെള്ളമടി തുടങ്ങും, ചെടികള്‍ക്ക്‌! തലേന്ന്‌ രാത്രിയില്‍ പൊഴിഞ്ഞു വീണ കരിയിലകള്‍ തൂത്തു കളയുവാന്‍ വേണ്ടി ഭാര്യ ഒരു കുറ്റിച്ചൂലുമായി ഇറങ്ങും. 'മുറ്റമടി' നല്ല എക്‌സര്‍സൈസ്‌ ആണെന്നാണ്‌ അവളുടെ കണ്ടുപിടിത്തം. (ഇതെല്ലാം ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളില്‍ മാത്രമേയുള്ളൂ.) 'ഓണര്‍ കം ഡ്രൈവര്‍ വിന്‍സെന്റും, കാറ്റു ജോയിയും വരാന്തയിലിരുന്ന്‌ പത്രം വായിക്കുകയും നാട്ടുകാര്യങ്ങള്‍ ഡിസ്‌കസ്‌ ചെയ്യുകയുമാണ്‌.

 

മകളും കൊച്ചുമകളും ഇത്തവണ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുറ്റത്തു രണ്ടു വണ്ടികള്‍, ഒന്നു വടക്കോട്ടും ഒന്നു തെക്കോട്ടുമായി പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നു. ഒരു പുതിയ ഇന്നോവയും, കുറച്ചു പഴകിയ മഹീന്ദ്രയും. അങ്ങനെ ഞാന്‍ 'വെള്ളമടി'യും ഭാര്യ മുറ്റമടിയും തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ഗേറ്റുതുറന്ന്‌ ഒരുമഹിളാമണി കടന്നു വരുന്നു. മുറ്റത്തു നിന്ന ഞങ്ങളെ ഒന്നു തുറിച്ചുനോക്കിയ ശേഷം അവള്‍ വിന്‍സന്റിന്റെ അടുത്തെത്തി. 'വിന്‍സന്റേ! രാജുച്ചായനും, അമ്മാമ്മയും വരുമ്പോള്‍ ഞാന്‍ ഇവിടെ വന്നു നില്‍ക്കണമെന്ന്‌ എന്നോട്‌ പറഞ്ഞതല്ലേ! എന്നിട്ടു പിന്നെ ഇവരെ എന്തിനാ ഇവിടെ വേലയ്‌ക്ക്‌ വിളിച്ചത്‌'. എന്നെയും ഭാര്യയെകുറിച്ചുമാണ്‌ പരാമര്‍ശം. ?എടി അമ്മിണി! അതാ രാജുച്ചായനും, അമ്മാമ്മയും? വിന്‍സെന്റ്‌ സ്വരം താഴ്‌ത്തി പറഞ്ഞു. ?ചുമ്മാ തമാശ പറയാതെ വിന്‍സെന്റെ!? അമ്മിണിക്കു വിശ്വസിക്കുവാന്‍ പ്രയാസം. 'ഈ രക്തത്തില്‍ എനിക്കു പങ്കില്ല' എന്ന ഭാവത്തില്‍ കാറ്റ്‌ പുറത്തേക്ക്‌ ചാടി. ?എന്താ വിന്‍സ്‌ന്റേ? ആരാ അത്‌? അല്‌പം അധികാരസ്വരത്തില്‍ ഞാന്‍ ചോദിച്ചു. ?അച്ചായാ, ഇതാ അമ്മിണി. അമ്മാമ്മ എന്നോടു പറഞ്ഞതായിരുന്നു ഇത്തവണ വൃത്തിയും വെടിപ്പുമുളള പുതിയൊരു ആള്‍ വേണമെന്ന?്‌. വിന്‍സന്റ്‌ കാര്യം വിശദീകരിച്ചു. അപ്പോള്‍ വര്‍ഷങ്ങളായി ഞങ്ങളുടെ വീട്ടില്‍ സഹായികളായി നിന്നിരുന്നവരെ, ഞാനറിയാതെ എന്റെ ഭാര്യ 'ലേ ഓഫ്‌' ചെയ്‌തിരിക്കുന്നു. അമ്മിണിക്ക്‌ സംഗതിയുടെ കിടപ്പുവശം മനസിലായപ്പോള്‍ ഒരു പരുങ്ങല്‍! പെട്ടെന്ന്‌ കൈയിലിരുന്ന ബാഗ്‌ താഴെ വെച്ചിട്ട്‌ ഓടി വന്ന്‌ എന്റെ ഭാര്യയുടെ കൈയില്‍ നിന്നും ചൂലു പിടിച്ചു വാങ്ങി ?അയ്യോ അമ്മാമ്മ അമേരിക്കേന്നു വന്നിട്ടു മുറ്റം തൂക്കുകയാണോ? അതിനല്ലിയോ ഈ അമ്മിണി ഇവിടുള്ളത്‌?. ?ഓ നീയാണോ ഇവിടെ നില്‍ക്കുവാന്‍ പോകുന്നത്‌. എന്നാല്‍ ചൂലവിടെ ഇട്ടിട്ട്‌ അടുക്കളയിലോട്ടുവാ?. അനിഷ്‌ടസംഭവങ്ങളൊന്നും നടന്നില്ലെന്നുറപ്പായപ്പോള്‍ കാറ്റു വീണ്ടും വരാന്തയില്‍ കയറി പത്രം വായന തുടര്‍ന്നു. കിച്ചന്‍ ക്യാബിനറ്റു കൂടിക്കൊണ്ടിരിക്കുകയാണ്‌. ഞാന്‍ വിന്‍സെന്റിനോട്‌ ചോദിച്ചു ഇതെന്താടാ ?ഇത്തവണ പുതിയൊരു അവതാരം. ആ ബന്ദുവും ഇന്ദുവും ഒക്കെ എവിടെപ്പോയി?? ?അവരെയൊന്നും വിളിക്കേണ്ട എന്നു അമ്മാമ്മ പറഞ്ഞായിരുന്നു.? ?അതെന്താ?? ?അതൊന്നും എനിക്കറിയത്തില്ല? എന്നു പറഞ്ഞിട്ട്‌ അവന്‍ പൊട്ടന്‍ ചിരി പാസാക്കി.

 

ഞാന്‍ സാവധാനം അടുക്കള വശത്തേക്കു നീങ്ങി. അമ്മിണി സാരി മാറിയിട്ട്‌ ഗൗണ്‍ അണിഞ്ഞിരിക്കുന്നു. ഉച്ചയൂണിനുള്ള വിഭവങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയാണ്‌. ?കുറച്ചു പൊടിമീന്‍. പോത്തിറച്ചി വേണ്ടാ? അമ്മിണിയുടേതാണ്‌ സ്വരം ?അതെന്താ?? ?അമ്മമ്മേ! ഞാന്‍ വലിയമീനും പോത്തിറച്ചിയും കഴിക്കില്ല. പൊടിമീനും ചിക്കനുമാണ്‌ എനിക്കിഷ്‌ടം? ഇനി അത്‌ കുക്ക്‌ ചെയ്‌തു കൊടുക്കുവാനും എന്റെ ഭാര്യയോട്‌ അവള്‍ പറയുമോ എന്നു ഞാന്‍ പേടിച്ചു. ?അതു സാരമില്ല. അതു കൂടി വാങ്ങിക്കുവാന്‍ ഞാന്‍ അവരോടു പറയാം.? നാട്ടില്‍ ചെന്നാല്‍ പത്തനംതിട്ട ചന്തയില്‍ ഇടക്കിടെ പോകുന്നത്‌ എനിക്കിഷ്‌ടമാണ്‌. ഞാന്‍ ചെറിയൊരു ചന്തയായതുകൊണ്ട്‌ ചന്തയുമായി പെട്ടെന്ന്‌ അലിഞ്ഞു ചേരും. കൈലിയും മുറികൈയന്‍ ഷര്‍ട്ടുമാണ്‌ വേഷമെങ്കിലും ?യാ.....യാ? പ്രയോഗത്തിലൂടെ, നമ്മള്‍ ഒരു പ്രവാസിയാണെന്നുള്ള കാര്യം മീന്‍കാരനു പെട്ടെന്നു പിചികിട്ടും. നമ്മുടെ അനുവാദത്തിനു കാത്തുനില്‍ക്കാതെ, വില പോലും പറയാതെ മീന്‍ മുതലാളി, മീന്‍ കട്ടുകാരനോടുപറയും. ?എടാ അച്ചായനു ആ നെയ്‌മീന്റെ നടുത്തുണ്ടം നോക്കി രണ്ടു കിലോ കട്ടുചെയ്യ്‌.? കട്ടിംഗ്‌ കഴിഞ്ഞാല്‍ പിന്നെ അവന്‍ ചോദിക്കുന്ന വിലകൊടുക്കാതെ നിവൃത്തിയില്ല. നല്ല മൂര്‍ച്ചയുള്ള കത്തിയാണ്‌ അവന്റെ കൈ യില്‍! ?ആ മത്തി കൂടെ അരക്കിലോ!? ?മത്തിയോ. അമേരിക്കേന്നു വന്നിട്ടു മത്തിയോ- അത്ര കൊതിയാണെങ്കില്‍ നല്ല വെള്ള ആവോലി ഉണ്ട്‌. എടാ ഒരു കിലോ ആവോലി തൂക്കിക്കോ!

 

നമ്മള്‍ എന്തുകഴിക്കണം എന്നുള്ള കാര്യം നാട്ടുകാരാണ്‌ തീരുമാനിക്കുന്നത്‌. ചന്തയില്‍ നിന്നും പലവ്യഞ്‌ജന സാധനങ്ങളുമായി തിരിച്ചെത്തിയപ്പോള്‍, ഇന്ദുവും ബിന്ദുവും മുറ്റത്തു നില്‌പുണ്ട്‌. കറുത്ത നിറമുള്ള അവരുടെ മുഖത്ത്‌ കാര്‍മേഘം മൂടിയിരിക്കുന്നു. അമ്മിണി അല്‍പം അല്‍പം അകലെ മാറി നില്‍ക്കുന്നു. അവിടെ ഒരു തൊഴില്‍ തര്‍ക്കം നടന്നോ എന്നെനിക്കൊരു സംശയം. ?എന്തുണ്ടെടീ വിശേഷം. കൊച്ചറാണിയൊക്കെ സുഖമായിരിക്കുന്നോ?? കൊച്ചാറാണി എന്നുപറയുന്നത്‌ അവരുടെ അമ്മയാണ്‌. ?അമ്മക്ക്‌ തീരെ വയ്യാ അച്ചായാ! എന്നാലും ഒരു ഓട്ടോപിടിച്ച്‌ അച്ചായനെ കാണാന്‍ വരുന്നുണ്ട്‌.? ?അമ്മാമ്മേ! ഞങ്ങളല്ലിയയോ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നത്‌ . നിങ്ങള്‍ വരുന്നതറിഞ്ഞ്‌, മറ്റു പണിയൊക്കെ കളഞ്ഞിട്ടാ ഞങ്ങളു വന്നിരിക്കുന്നത്‌.? നിവേദനം എന്റെ ഭാര്യയോടാണ്‌. ?അതു പിന്നെ എനിക്കറിയത്തില്ലിയോ? ഈ വിന്‍സെന്റു പറഞ്ഞു, നിങ്ങള്‍ നിങ്ങള്‍ കുടുംബശ്രീയില്‍ ചേര്‍ന്നെന്നും, വീടുകളിലൊന്നും വേലയ്‌ക്കു പോകുന്നില്ലെന്നും അതുകൊണ്ടാ അമ്മിണിയെ വിളിച്ചത്‌.? കുറ്റം മുഴുവന്‍ ഒറ്റയടിക്കു വിന്‍സെന്റിന്റെ തലയില്‍ ചാര്‍ത്തിയ എന്റെ ഭാര്യയുടെ കൂര്‍മബുദ്ധിയെ ഞാന്‍ മനസ്സാ നമിച്ചു. ?അമ്മാമ്മേ! അമ്മാമ്മക്ക്‌ ഇതും പറഞ്ഞിങ്ങ്‌ പോയാമതി. എനിക്കു പിന്നെയു ഇവിടെ ജീവിക്കുവാനുള്ളതാ.? അതു പറഞ്ഞിട്ട്‌ വിന്‍സെന്റ്‌ സാധനങ്ങളൊക്കെയെടുത്തുകൊണ്ട്‌ അടുക്കളയിലേക്ക്‌ പോയി. അവനത്ര മോശക്കാരനൊന്നുമല്ല? കാറ്റു ജോയി ഈ രംഗമെല്ലാം ആസ്വദിച്ചു ചിരിക്കുകയാണ്‌. ഉച്ചയൂണും കഴിഞ്ഞ്‌ നോക്കുകൂലിയും വാങ്ങി ഇന്ദുവും ബിന്ദുവും പോയി. ഗൗണില്‍ നിന്നും വീണ്ടു സാരിയിലേക്ക്‌ മാറിയ അമ്മിണ, അഞ്ചുമണിയായപ്പോള്‍ ഭര്‍ത്താവിനുള്ള ഭര്‍ത്താവിനുള്ള ഭക്ഷണവും പൊതിഞ്ഞുകെട്ടി ?ഞാന്‍ രാവിലെ ഇങ്ങ്‌ എത്തിക്കോള്ളാമെന്നുള്ള? ഉറപ്പും എന്റെ ഭാര്യക്കു നല്‍കി വിടകൊണ്ടു. ?ഈ കള്ളുകാശിനു കൊള്ളത്തില്ലെടാ? ശബ്‌ദം എന്റെ ബെഡ്‌റൂമില്‍ നിന്നാണ്‌. ഞാന്‍ നോക്കിയപ്പോള്‍ എന്റെ കൂട്ടുകാരന്‍ അപ്പാന്‍, ഏതാണ്ട്‌ കാലിയാക്കികഴിഞ്ഞ ഒരു 'ബ്ലാക്ക്‌ ലേബല്‍' കുപ്പിയുമായി നില്‍ക്കുന്നു കൂട്ടത്തില്‍ കാറ്റുമുണ്ട്‌ പുറകുവശത്തു വാതിലൊന്നുമില്ല. ഇവരെങ്ങനെ അകത്തു ക#േടന്നു എന്ന്‌ ഞാന്‍ അതിശയിച്ചു പോയി. നാട്ടില്‍ ചിലര്‍ക്ക്‌ ചില കാര്യങ്ങള്‍ക്ക്‌ അനുവാദമൊന്നും വേണ്ട. സ്വന്തം വീടുപോലെയാണ്‌ നമ്മുടെ വീട്‌ അവര്‍ക്ക്‌. ?ഞാന്‍ അങ്ങോട്ടൊന്നിറങ്ങിക്കോട്ടെ!? എന്നെ ഒന്നു തഴുകി കാറ്റുപുറത്തേക്കൊഴുക്കി. ചിരിക്കണമോ കരയണമോ എന്നറിയാതെ അവിടെകിടന്ന ഒരു കസേരയില്‍ ഞാനിരുന്നുപോയി. ?നിനക്കൊരു നൂറ്‌ ഒഴിക്കട്ടെ? അപ്പാന്‍ എന്നെ സല്‍ക്കരിക്കുവാനുള്ള നീക്കത്തിലാണ്‌. ആ കുപ്പി വാങ്ങി അവന്റെ തലക്ക്‌ ഒരടി കൊടുക്കുവാന്‍ എനിക്കു തോന്നി. വല്ലതും പറ്റിപ്പോയാല്‍ തന്നെ ചുമക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ തല്‍ക്കാലം ഒന്നടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.