You are Here : Home / എഴുത്തുപുര

വേഷങ്ങള്‍ ജന്മങ്ങള്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, January 18, 2014 11:21 hrs UTC


പുലര്‍ച്ചെ നാലുമണിയാകുമ്പോള്‍ നാട്ടില്‍ പക്ഷികള്‍ ചിലച്ചു തുടങ്ങും. അഞ്ചുമണിയാകുമ്പോള്‍ പൂവന്‍കോഴി കൂവും. ആ കൂവല്‍ കേള്‍ക്കുമ്പോള്‍ സൂര്യനുണരും. അതിനു പിന്നാലെ ജനങ്ങള്‍ ഉണരും. അടുത്ത ഒരു മണിക്കൂറികം നാടിന്റെ താളമേളങ്ങള്‍ കേട്ടു തുടങ്ങും.

എന്നാല്‍ അമേരിക്കയില്‍ നിന്നും അവധിക്കു ചെല്ലുന്ന നമ്മള്‍ക്ക് ല്ല ഉറക്കം കിട്ടുന്നത് വെളുപ്പാന്‍ കാലത്താണ്. വെളുപ്പന് അഞ്ചുമണി.

കോളിംഗ് ബെല്ലിന്റെ ശബ്ദം. ആദ്യത്തെ ബെല്‍ അവഗണിച്ചു. ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍
വീണ്ടും തുടര്‍ച്ചയായ ബെല്ലടി.

ആരെങ്കിലും ആന്‍സര്‍ ചെയ്തില്ലെങ്കില്‍ ആ ശബ്ദം നില്‍ക്കില്ല എന്നു മസിലായി. ആരാണു അതിരാവിലെ എത്തിയ അതിഥി എന്നു നോക്കി വരുവാനുള്ള ദൌത്യം ഭാര്യയെ ഏല്പിച്ചു.

ആ അംബാസിഡര്‍ പദവി അത്ര രസിച്ചില്ല എന്ന് അവളുടെ മുറുമുറുപ്പില്‍ നിന്നും എനിക്കു മനസിലായി.

മുറ്റത്ത് ഒരു മനുഷ്യന്‍! ഏകദേ ശം ആറടിയോളം ഉയരം. നല്ല ആരോഗ്യമുണ്ട്. വായില്‍ തുടരെത്തുടരെ സിഗരറ്റിന്റെ പുക ആകാശത്തോളം ഉയരുന്നു.
'ആരാ? മസിലായില്ലല്ലോ!'
'ബീരാന്‍ വന്നെന്നു പറഞ്ഞാല്‍ മതി.'

'സ്ത്രീയേ എനിക്കും നിനക്കും തമ്മില്‍ എന്ത്? നീ പോയി നിന്റെ ഭര്‍ത്താവിനെ വിളിച്ചു കൊണ്ടു വരൂ എന്ന ധ്വനി അയാളുടെ മറുപടിയില്‍.

'താന്‍ ആദ്യം ആ സിഗരറ്റു കള. ഇവിടെ നിന്നു വലിക്കുവാന്‍ പറ്റുകേല ഭാര്യയുടെ സ്വരത്തിനു ഘന.

ബീരാന്‍ അതു പ്രതീക്ഷിച്ചിരുന്നില്ല.

ഞങ്ങളുടെ വീട്ടിലെ മുഖ്യമന്ത്രിപദം അവള്‍ക്കാണ്. ആഭ്യന്തര വകുപ്പ് എന്റെ പക്കലാണെങ്കിലും, ഉമ്മന്‍ചാണ്ടിയുടെ താളത്തിനു തുള്ളുന്ന തിരുവഞ്ചൂരിന്റെ സ്ഥാനമേ എനിക്കുള്ളൂ.

ബീരാന്‍ പുകവലി തുടര്‍ന്നു.

'തന്നോടല്ലേ സിഗരറ്റു വലിക്കരുതെന്നു പറഞ്ഞത്?'

ഒരു പക്ഷേ അയാളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരിക്കും അത്. പെട്ടെന്നുണ്ടായ ഷോക്കില്‍ അയാളുടെ വായില്‍ നിന്നും സിഗരറ്റു താഴെ വീണു. ഈ സംഭാഷണമെല്ലാം ശ്രദ്ധിച്ചു കൊണ്ട് ഞാനപ്പോഴും ബെഡ്ഡില്‍ തന്നെ കിടക്കുകയാണ്.

'ആരാടീ അത്?'
"ആ ഏതാണ്ടൊരു ബീരാന്‍! ഇങ്ങേരുടെ വല്ല അലവലാതി കൂട്ടുകാരുമായിരിക്കും.'
.
അലവലാതിയായി അവള്‍ മുദ്രയടിച്ച ബീരാനോടൊപ്പം എന്നെയും അവള്‍ ഇന്‍ഡയറക്ടായി അലവലാതി ലിസ്റില്‍പെടുത്തിയിരിക്കുന്നു.

ഞാന്‍ എഴുന്നേറ്റു ചെന്നില്ലെങ്കില്‍, അയാള്‍ പോകില്ല. തമിഴിലെ ഒന്നു രണ്ടു വാക്കുകള്‍ ഉരുവിട്ടു കൊണ്ട് ഞാന്‍ ഇറങ്ങിച്ചെന്നു.

'ആരാ?'
'അയ്യോ എന്നെ മസിലായില്ലേ! ഞാന്‍ ബീരാന്‍.'
'എനിക്കു മസിലായില്ല.'
'സത്യത്തില്‍ അയാളെ എനിക്കറിയാമായിരുന്നു. നാട്ടിലെ ചെറുകിട മോഷണത്തിന്റെ ഉസ്താദ്. വാഴക്കുല, റബര്‍ ഷീറ്റ്, ഇഞ്ചി തുടങ്ങിയവ. നല്ല ആരോഗ്യമുണ്ടായിട്ടും വേല ചെയ്തു ജീവിക്കുവാന്‍ മസില്ലാത്ത മ്മുടെ നാട്ടിലെ ജനങ്ങളുടെ ഒരു പ്രതിനിധി!

'എന്തു വേണം തനിക്ക്?'
'എനിക്കു അത്യാവശ്യമായി കുറച്ചു രൂപാ വേണം. നല്ല സുഖമില്ല.'
മരുന്നു വാങ്ങാനാണ്.'

അതാണ് ആവശ്യമെന്ന് അയാള്‍ പറയാതെ തന്നെ എനിക്കറിയാമായിരുന്നു. രൂപാ കെടുത്തില്ലെങ്കില്‍ അയാള്‍ വീണ്ടും വരും.

അതുകൊണ്ടുതന്നെ 'മരുന്നിനുള്ള തുക കൊടുത്ത് അയാളെ പറഞ്ഞു വിട്ടു.
ഗേറ്റു കടക്കുന്നതിനു മുന്‍പായി തന്നെ പ്രതിഷേധസൂചകമായി അയാള്‍ മറ്റൊരു സിഗരറ്റിനു തീ കൊളുത്തി.

ഏതായാലും ഈ കഴിഞ്ഞൊരു ദിവസം വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളമടിക്കുന്ന മോട്ടോര്‍ പമ്പ് മോഷണം പോയി എന്ന് വിന്‍സന്റ് വിളിച്ചു പറഞ്ഞു.

അങ്ങനെ  കൂടെ ക്കൂടെ തിരുവന്തപും സിറ്റിയില്‍ സംഭവിക്കുന്നതു പോലെ, നാട്ടിലെ എന്റെ കുടിവെള്ള സംവിധാന തകരാറിലായിരിക്കുകയാണ്.
എന്തുകൊണ്ടോ ബീരന്റെ ചിത്രം എന്റെ മസില്‍ പുകയുയര്‍ത്തി നിന്നു ചിരിക്കുന്നു.
.
ഏഴു മണിക്കു മുന്‍പേ തന്നെ, അമ്മിണി ഡ്യൂട്ടിക്ക് റിപ്പോര്‍ട്ടു ചെയ്തു. എന്റെ കാത്ത അടുക്കളയില്‍ കാപ്പിയുണ്ടാക്കുകയാണ്. കഴിയുന്നിടത്തോളം പാചകം തനിയെ ചെയ്യണമെന്ന് അവള്‍ക്ക് വലിയ നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ സഹായിച്ചാല്‍ മതി.

അമ്മിണി അടുക്കളയില്‍ അവളുടെ അടുത്തു നില്‍ക്കുന്നു.
'അമ്മാമ്മേ! എിക്കൊരു കാര്യം പറയുവാനുണ്ട്.'
'എന്താ അമ്മിണി.'
'അമ്മാമ്മ എനിക്കു ശമ്പളം ഒന്നും തരണ്ട. പകരം ഒരു ചെറിയ സ്വര്‍ണമോതിരം തന്നാല്‍ മതി. ഞാനിന്നു വരെ ഒരു തരി സ്വര്‍ണം പോലും ധരിച്ചിട്ടില്ല അമ്മിണിയുടെ അപേക്ഷ!

വരാന്തയില്‍ 'മനോരമ വായിച്ചു കൊണ്ടിരുന്ന എനിക്ക് കാപ്പിയുമായി ഭാര്യ എത്തി.

വെറുതെ വീട്ടില്‍ത്തന്നെയിരിക്കാതെ എവിടെയെങ്കിലുമൊക്കെ യാത്ര ചെയ്തു കാഴ്ചകള്‍ കാണണമെന്ന് ആഗ്രഹമുള്ളവളാണ്. നേരേ എതിരാണ് എന്റെ സ്വഭാവം.

സന്ധിസംഭാഷണത്തിനൊടുവില്‍ ഞങ്ങളൊരു ഒത്തു തീര്‍പ്പിലെത്തി. അന്ന് മലയാലപ്പുഴ ദേവീക്ഷേത്ര സന്ദര്‍ശം നടത്താമെന്ന് തീരമാനിച്ചു.

മണ്ണാറക്കുളഞ്ഞി വഴി മലയാലപ്പുഴയ്ക്ക് റോഡുണ്ട്. നാട്ടിന്‍പുറത്തിന്റെ എല്ലാ ലാളിത്യവും ഇന്നും കാത്തു സൂക്ഷിക്കുന്ന ഗ്രാമങ്ങളാണ് മൈലപ്രായും, മണ്ണാറക്കുളഞ്ഞിയും മറ്റും. 'വികസന ഇവിടെ മുഖം തിരിച്ചു നില്‍ക്കുന്നു.

മലയാലപ്പുഴ ദേവീ സന്ദര്‍ശനത്തിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്താറുണ്ട്.

ഈയടുത്ത കാലത്തു നടന്ന ശതകോടി അര്‍ച്ചനയില്‍ ലക്ഷക്കണക്കിനാള്‍ക്കാരാണ് പങ്കെടുത്തത്. അവിടെ ദര്‍ശന നടത്തുന്നവരില്‍, നാലില്‍ ഒരാള്‍ അഹിന്ദുവാണ്. (ജോര്‍ജ് തുമ്പയിലിന്റെ യാത്രാവിവരണം, എന്റെ എഴുത്തിനെ സ്വാധീിക്കുന്നുണ്ടോ എന്നിനിക്കൊരു സംശയം)

അമ്പലപ്പറമ്പില്‍ ഒരു കൈാട്ടക്കാരി. ഭൂത, വര്‍ത്തമാന, ഭാവി കാര്യങ്ങള്‍ കൃത്യമായി പറയും. ബാക്കപ്പിനായി ഒരു തത്തമ്മയെയും കൂട്ടിലടച്ച് കൂട്ടിനിരുത്തിയിട്ടുണ്ട്. വിശ്വാസമില്ലെങ്കില്‍തന്നെയും ക്ഷത്രഫലം വായിക്കുന്നത് എനിക്കിഷ്ടമാണ്.

ടെലിവിഷിനിലെ ജ്യോതിഷ പരിപാടിയും കാണാറുണ്ട്.
'ഹലോ! എവിടെ നിന്നാണ് വിളിക്കുന്നത്?'
'ചിറ്റാറില്‍ നിന്നും. പേരു നാരായണന്‍ നായര്‍. ആയില്യം ക്ഷത്രം.'
'ആയില്യം നാളുകാര്‍ക്ക് ഇതു കണ്ടകശനിയാണ്. പൊതുവെ കഷ്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകും. ആരോഗ്യ നില തൃപ്തികരമല്ല. വീടിന്റെ കിഴക്കു വടക്കു നിന്നും വിവാഹത്തിനുള്ള സാധ്യത കാണുന്നു.'
'സാറേ! എിക്കു തൊണ്ണൂറു (90) വയസു കഴിഞ്ഞു.'
'അതുസാരമില്ല. കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍ തൊണ്ണൂറു കഴിഞ്ഞപ്പം പെണ്ണു കെട്ടിയ കഥ കേട്ടിട്ടില്ലേ! കാമസൂത്ര യന്ത്രം ധരിച്ചാല്‍ എല്ലാം നേരേെയാകും.

ഞങ്ങളുടെ മകള്‍ക്ക് ഒരു കാക്കത്തിയെക്കൊണ്ടു കൈ നോക്കിക്കുവാന്‍ ആഗ്രഹം.ഒരു ഭൂതക്കണ്ണാടി എടുത്തു കൈയിലെ രേഖകള്‍ വിശദമായി പരിശോധിച്ചു. ആളു പ്രവാസിയാണെന്നുള്ള കാര്യം കാക്കാത്തി മസിലാക്കി കഴിഞ്ഞു.

'ഒരു നൂറു രൂപാ ദക്ഷിണ വെയ്ക്കൂ മക്കളേ'
'നല്ല ഐശ്വര്യമുള്ള കൈ! വിദേശവാസത്തിനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. അമ്മയുടെയും അഛന്റെയും ഉപദ്രവം ഉണ്ടാകാനിടയുണ്ട്.'

ഇതു കേട്ടുകൊണ്ടിരുന്ന എന്റെ ഭാര്യ ഇടയ്ക്കു കയറി പറഞ്ഞു.
'തള്ളേ! അനാവശ്യം പറയരുത്. അമ്മയപ്പന്മാരില്‍ നിന്നും എന്തു ഉപദ്രവമാണ് അവള്‍ക്കുണ്ടാകുന്നത്?'

ആ സ്ത്രീ എന്റെ ഭാര്യയെ സൂ ക്ഷിച്ചു നോക്കി.
'ഇതാരാ മകളേ! വേലക്കാരിയാണോ?'
'വേലക്കാരി നിങ്ങടെ... ദേ എന്നെക്കൊണ്ടൊന്നും പറയിക്കരുത്. എന്റെ ഭാര്യയ്ക്കു കലി കയറി.

'നല്ല തങ്കമാപ്പെട്ട അമ്മ. അമ്മാവു കൂടി ഇവിടെ ഇരിക്കൂ! നല്ല ലക്ഷണമാര്‍ന്ന മുഖം. ആ വാചകത്തില്‍ അവള്‍ വീണു പോയി. ഞാനവിടെ നിന്നും മുങ്ങി.
നല്ലൊരു തുക അവരില്‍ നിന്നും കൈക്കലാക്കി. അവര്‍ ഹാപ്പി. കാക്കാത്തി ഹാപ്പി. അവര്‍ക്കും ജീവിക്കണ്ടേ!

വേഷങ്ങള്‍, ജന്മങ്ങള്‍
വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജിവിതവേഷം
.
അങ്ങനെ അവധി തീര്‍ന്നു. അമ്മിണിയുടെ ഡ്യൂട്ടി ഒഫീഷ്യലായി ഇന്നവസാനിക്കുകയാണ്.

'അമ്മാമ്മേ! അടുത്ത തവണ അവധിക്കു വരുമ്പോഴും എന്നെത്തന്നെ വിളിക്കണമേ! അമ്മിണി ഒരു മുന്‍ കൂര്‍ ആപ്ളിക്കേഷന്‍ സമര്‍പ്പിച്ചു.

ഭാര്യ അവര്‍ക്ക് അര്‍ഹമായതില്‍ കൂടുതല്‍ ശമ്പളം കൊടുത്തു.
'രൂപയ്ക്കു പകരം ഒരു മോതിരം മതിയെന്നു ഞാന്‍ പറഞ്ഞതാരുന്നല്ലോ'

സര്‍പ്രൈസ്! ഒരു ചെറിയ കൂട്ടില്‍ നിന്നും ഒരു സ്വര്‍ണമോതിരം എടുത്ത് ഭാര്യ അമ്മിണിയുടെ മോതിര വിരലിലണിയിച്ചു. കരഞ്ഞുകൊണ്ട് പെട്ടെന്ന് അവള്‍ ഭാര്യയുടെ കാല്‍ തൊട്ടു വന്ദിച്ചു. ഒരു ചിരകാലാഭിലാഷം സാധിച്ച സന്തോഷം കൊണ്ട് അമ്മിണി വീര്‍പ്പു മുട്ടി. യാത്ര പറഞ്ഞ്, ഭാര്യയുടെ കവിളിലൊരുമ്മ കൊടുത്തു.

'രാജുച്ചായുനു കൂടി ഒരു ഉമ്മ കൊടുക്കട്ടെ'
ഞാന്‍ അമ്മിണിയുടെ  നേരേ കഴുത്തു നീട്ടി.

'അതു വേണ്ടാ അമ്മിണീ! രാജുച്ചായനുള്ള ഉമ്മ ഞാന്‍ കൊടുത്തു കൊള്ളാം. ഭാര്യ ഞങ്ങള്‍ക്കിടയില്‍ ഒരു വേലികെട്ടി.

ചിരിച്ചുകൊണ്ട് അമ്മിണി യാത്രയായി.
.
രാത്രി പന്ത്രണ്ടു കഴിഞ്ഞു. മടക്കയാത്ര പുറപ്പെടുവാന്‍ സമയമായി. തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ മൂന്നു മണിക്കെങ്കിലും എത്തണം.എല്ലാവരും ഉറക്കച്ചടവോടെ എഴുന്നേറ്റു.

ആദ്യമായി ഞാന്‍ അമേരിക്കയിലേക്കു പുറപ്പെടുന്ന അവസരത്തില്‍എത്രയെത്ര പേരാണ് യാത്ര അയയ്ക്കുവാന്‍ വന്നത്! പ്രാര്‍ഥിച്ച് അനുഗ്രഹിച്ചു വിട്ടത് അയല്‍വാസിയും എന്റെ ഗുരുാഥനുമായ ജോര്‍ജ് സാറാണ്.

പിന്നീട്, എന്റെ ഉപ്പാപ്പന്‍ ബേബിച്ചയനാണു യാത്രയ്ക്കു മുന്‍പുള്ള പ്രാര്‍ഥന നടത്തിയിരുന്നത്. ഇന്നു ജോര്‍ജു സാറില്ല,ഉപ്പാപ്പില്ല, ദുഖം

ഉള്ളിലൊതുക്കിപ്പിടിച്ചു പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്ന അച്ചായനില്ല, കണ്ണീര്‍ തുളുമ്പി നില്‍ക്കുന്ന കണ്ണുകളുമായി, കവിളിലൊരുമ്മ തന്നു യാത്രയയ്ക്കുവാന്‍ അമ്മയുമില്ല.

വിന്‍സന്റും ജോയിയും കൂടി സ്യൂട്ട്കേസുകളെല്ലാം വാികത്താക്കി. വീടിന്റെ ജലുകളും കതകുകളുമെല്ലാം അടച്ചു. വാഹങ്ങള്‍ റോഡിലേക്കിറക്കി, ഗേറ്റുമടച്ചുപൂട്ടി. പിന്നില്‍ ഇരുട്ട്. വാനിന്റെ ഹെഡ്ലൈറ്റ് മുന്നിലുളള ഇരുളി കീറിമുറിച്ചു കൊണ്ട് മുന്നോട്ടു യാത്രയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.