You are Here : Home / എഴുത്തുപുര

നിങ്ങള്‍ നിങ്ങളുടെ വടികളെ ഓര്‍ത്തു കരയുക

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, February 08, 2014 02:57 hrs UTC

മനുഷ്യജീവിതസ്വഭാവ രൂപീക്കരണത്തില്‍ വടിക്ക് പുരാത കാലം മുതലേ പ്രധാനമായ
ഒരു പങ്കുണ്ട്. യഹോവയുടെ കൈയില്‍ നിന്നും പത്തുകല്പനകള്‍ ഏറ്റുവാങ്ങിയ
മോശയുടെ കസ്റഡിയിലുള്ളതായിരുന്നു വടി, ചെങ്കടല്‍
പിളര്‍ക്കുന്നതുള്‍പ്പെടെ എന്തെല്ലാം അത്ഭുതങ്ങളാണ് കാണിച്ചിട്ടുള്ളത്.



ക്രിസ്തുവിന്റെ കൈയിലും ഒരു വടിയുണ്ടായിരുന്നു. കാണാതെ പോയ ആടുകളെ
തിരഞ്ഞു പിടിച്ച് തിരികെ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഈ ഇടയന്‍ അത്
ഉപയോഗിച്ചിരുന്നത്.





ഇപ്പോഴത്തെ ചില ബിഷപ്പുമാരും ഈ 'ചെങ്കോല്‍ കൊണ്ടു ടക്കുന്നുണ്ട്.
സ്വര്‍ണം പൂശിയതാണ് ഇവയില്‍ പലതും. ഇതിന്റെ ഭാരക്കൂടുതല്‍ കൊണ്ടാവാം
കുര്‍ബാന സമയത്ത് ഈ കോല്‍ നിലം തൊടാതെ ചുമന്നു കൊണ്ടു നില്‍ക്കേണ്ട
ഗതികേട് സാദാ പുരോഹിതന്മാര്‍ക്കും, ശുശ്രൂഷക്കാര്‍ക്കുമാണ്.



'ബാലന് ശിക്ഷ കൊടുക്കാതിരുന്നത്, വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തു
പോകയിടും. വടികൊണ്ടു അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണന്‍
പാതാളത്തില്‍ നിന്നും വിടുവിക്കും എന്നു സദൃശ്യവാക്യങ്ങളില്‍ പറയുന്നു.



വടികൊണ്ടുള്ള അടിയുടെ ചൂട് ആദ്യം അുഭവപ്പെടുന്നത് മിക്കവാറും അവനവന്റെ
വീട്ടില്‍ നിന്ന് തന്നെയാണ്. ഈ ശിക്ഷ നടപ്പിലാക്കുന്നതിന് വേണ്ടി ചില
വീടുകളില്‍ ഈ 'മാരകായുധം പ്രത്യേകം കരുതിവെച്ചിരുന്നു.



പുളിങ്കൊമ്പ്, പാണന്‍, ചൂരല്‍ മുതലായ വിവിധ ഇനത്തില്‍പ്പെട്ട
കമ്പുകള്‍ക്കായിരുന്നു അടികാരുടെ കൂട്ടത്തില്‍ മുന്‍ഗണ.



കള്ളു കുടിച്ചു പൂക്കുറ്റിയായി വരുന്ന ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ
മെതിക്കുവാന്‍ കൈയില്‍ കിട്ടുന്ന മടലോ, വിറകുകൊള്ളിയോ ഉപയോഗിച്ചിരുന്നു



വടികളുടെ കൂട്ടത്തില്‍ പഴയ കാലത്തെപ്പോലെ ഇന്നും പ്രമുഖസ്ഥാനം
അലങ്കരിക്കുന്നത് ചൂരല്‍ തന്നെ. പല തരത്തിലും ഇത്തിലുമുള്ള
ചൂരല്‍കമ്പുകള്‍ സുലഭമായിരുന്നു.



'വടി ഒടിയുന്നതു വരെ അടിക്കുക എന്നത് ചില അധ്യാപകരുടെ ഒരുഹരമായിരുന്നു.
വടി പെട്ടെന്നു ഒടിയുവാനായി അതു വരഞ്ഞു വെയ്ക്കുന്ന ചില വിരുതന്മാരും ആ
കാലത്തുണ്ടായിരുന്നു.



ഈയടുത്ത കാലത്തായി സ്കൂളുകളില്‍ ഇത്തരം ക്രൂരവിനോദങ്ങള്‍
നിരോധിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തമ്മില്‍ത്തല്ലില്‍
നിന്നും പുരോഗമിച്ച്, പ്രധാ അധ്യാപകരേ വരെ കുത്തിക്കൊല്ലുന്ന
അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു എന്നാണ് സമീപകാല
വാര്‍ത്തകളില്‍ നന്നും മസിലാക്കുവാന്‍ കഴിയുന്നത്



ഈ ആധുനിക യുഗത്തിലും കേരളാ പോലീസിന്റെ പ്രധാന ആയുധം ലാത്തി (ചൂരല്‍വടി)
തന്നെ. ഇരുമ്പഴിക്കുള്ളില്‍ കിട്ടിയാല്‍ ഉലക്കകൊണ്ട് ഉരുട്ടുകയും
ചെയ്യും.



കൈക്കരുത്തുള്ള ചില കൊമ്പന്‍മീശക്കാര്‍, ആവേശത്തോടെ കാര്യമറിയാതെ സമരം
ചെയ്യുന്ന ചില മൂന്നാംകിട തോക്കന്മാരുടെ 'ഭൂഗോളം പിടിച്ചുടയ്ക്കുകയും
ചെയ്യും.



'വടി എന്ന പദം മറ്റു ചില അര്‍ഥത്തിലും ഉപയോഗിക്കാറുണ്ട്. അയാള്‍ 'വടിയായി
എന്നു പറഞ്ഞാല്‍ ആളു തട്ടിപ്പോയി എന്നര്‍ഥം.



ഇത്രയിക്കെ 'വടി ചിന്തകള്‍ ഉണ്ടാകുവാന്‍ കാരണം, വൈകുന്നേരം നടക്കുവാന്‍
പോകുമ്പോള്‍, കൈയില്‍ ഞാനൊരു വാക്കിംഗ് സ്റ്റിക്ക് കരുതാറുണ്ട്



വടിയുമായി ഞാന്‍ കൂടെ നടക്കുന്നത് ഭാര്യയ്ക്ക് ഒരു കുറച്ചിലായതിനാല്‍ 'ഈ
മുഷ്യനെ ഞാന്‍ അറിയുന്നില്ല എന്ന ഭാവത്തില്‍ അവള്‍ എന്റെ കുറച്ചു
മുന്നിലായാണ് നടപ്പ്.



കാര്യമൊന്നുമില്ലെങ്കില്‍ തന്നെയും ഭൂരിഭാഗം മലയാളികളുടെയും ഭാര്യമാര്‍,
പല കാര്യങ്ങളിലും ഭര്‍ത്താക്കന്മാരെക്കാള്‍ പത്തടി മുന്നിലായാണ്
നടക്കാറുള്ളത്.



വടിയുമായി നടക്കുന്ന എന്നെ കാണുമ്പോള്‍ പരിചയക്കാരായ മലയാളികള്‍ക്കു പല സംശയം-

'എന്തിനാ വടി? ചോദ്യം.

'ആപാപ്പാന്റെ കൈയില്‍ എന്തിനാ തോട്ടി? ഉത്തരം.

'വടിയും കൊണ്ടെന്തിനാ നടക്കുന്നത്?'

'വിശക്കുമ്പോള്‍ കടിച്ചു തിന്നാം എന്നു കരുതിയാ'



അങ്ങനെ അനേകം ചോദ്യശരങ്ങളെ നേരിടെണ്ടി വരുന്നുണ്ട് നടക്കുവാന്‍ പോകുന്ന
ദിവസങ്ങളില്‍.



ചില ഓപ്പണ്‍ സ്പേസില്‍ കൂടെ ണടക്കുമ്പോള്‍ ബാലന്‍സ് തെറ്റുന്നുണ്ടോ
എനിക്കൊരു സംശയം. അഥവാ അങ്ങനെയെങ്ങാനും സംഭവിച്ചാല്‍, സപ്പോര്‍ട്ടിന്
വേണ്ടി ഒരു മുന്‍കരുതല്‍. എന്റെ വടിയുമായി എങ്ങയൈങ്കിലും ഞാന്‍
ശിഷ്ടായുസു ജീവിച്ചു തീര്‍ത്തുകൊള്ളാം. നിങ്ങള്‍ നിങ്ങളുടെ വടികളെ
ഓര്‍ത്തു കരയുക.

*

ഒരു പഴയകഥ: ഒന്നാം ദിവസം ദൈവം പട്ടിയെ സൃഷ്ടിച്ചിട്ട് ഇങ്ങനെ കല്പിച്ചു



'എല്ലാ ദിവസവും നിന്റെ വീടിന്റെ വാതില്‍ക്കല്‍ ഇരുന്നു അതുവഴി പോകുന്നവരെ
നനോക്കി കുരയ്ക്കുക. ഇതിന് പ്രതിഫലമായി നിനക്ക് ഞാന്‍ ഇരുപതു വര്‍ഷത്തെ
ആയുസു തരും.



പട്ടി വിയപൂര്‍വം അപേക്ഷിച്ചു.'തമ്പുരാനെ, ഇരുപതു കൊല്ലം ഇരുന്നു
കുരയ്ക്കുക എന്നു പറഞ്ഞാല്‍ അത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
എനിക്ക് പത്തു വര്‍ഷത്തെ ആയുസു മതി. ബാക്കിയുള്ള പത്തുവര്‍ഷം അങ്ങു
തിര്യെ എടുത്താലും!'

ദൈവം പട്ടിയുടെ അപേക്ഷ അംഗീകരിച്ചു.



രണ്ടാം ആടിക്കളിച്ചും ചാടിക്കളിച്ചും ആളുകളെ രസിപ്പിക്കുക. ഇതിന്
പ്രതിഫലമായി നിനക്കു ഇരുപതു വര്‍ഷത്തെ ആയുസ് അുവദിച്ചിരിക്കുന്നു.'



'ഇരുപതുവര്‍ഷം ആളുകളെ രസിപ്പിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള
കാര്യമാണ്. പത്തു കൊല്ലം ഞാന്‍ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാം. ആ
പട്ടിക്കു അുവദിച്ചതുപോലെ എനിക്കും പത്തുവര്‍ഷം മതി.'

ദൈവം കുരങ്ങന്റെ അപേക്ഷയും സ്വീകരിച്ചു.



പിന്നീട് ദൈവം സൃഷ്ടിച്ചത് പശുവിയൊയിരുന്നു.നീ എല്ലാ ദിവസവും നിന്റെ
യജമാനൊടൊപ്പം വയലില്‍ പോകണം. നീ കിടാവുകളെ പ്രസവിക്കണം. നിന്റെ യജമാനനും
കുടുംബത്തിനും ആവശ്യത്തിനുള്ള പാല്‍ നല്‍കണം. ഈ പുണ്യപ്രവൃത്തി ചെയ്യുന്ന
നിക്ക് അറുപതുകൊല്ലത്തെ ആയുസ് അുവദിച്ചിരിക്കുന്നു.




'സര്‍വേശായ ജഗദീശാ. അറുപതുകൊല്ലം ഇതുപോലെ എന്റെ യജമാനനെ സേവിക്കുവാനുള്ള
കരുത്ത് എനിക്കില്ല. എന്റെ ആയുസ് ഇരുപതായി ഇളവു ചെയ്തിട്ട്, ബാക്കി
നാല്പത് അങ്ങു തിര്യെ എടുത്താലും.'

ഇതും ദൈവം സമ്മതിച്ചു.



അടുത്തത് മുഷ്യന്റെ ഊഴമായിരുന്നു 'തിന്നുക, കുടിക്കുക, ആന്ദിക്കുക,
വിവാഹം കഴിക്കുക - ജീവിതം ആസ്വദിക്കുക. ഇതിനായി നിക്ക് ഞാന്‍ ഇരുപതു
വര്‍ഷം തരും.'



'വെറും ഇരുപതു വര്‍ഷമോ? അതു തീരെ കുറവാണ്. നമുക്ക് ഒരു ധാരണയിലെത്താം.
എന്റെ ഇരുപത്, പശു തിര്യെ നല്‍കിയ നാല്പത്, കുരങ്ങു തന്ന പത്ത്, പട്ടി
തന്ന പത്ത്. മൊത്തത്തില്‍ എനിക്ക് എണ്‍പത് വര്‍ഷം കിട്ടും.'



നിന്റെ ആഗ്രഹം അങ്ങയൊണെങ്കില്‍ അതുതന്നെ നടക്കട്ടെ!



അതുകൊണ്ടാണ് ആയുസിന്റെ ആദ്യത്തെ ഇരുപതു വര്‍ഷം മ്മള്‍ തിന്നുകയും,
കുടിക്കുകയും, ഉറങ്ങുകയും ആന്ദിക്കുകയും ചെയ്യുന്നത്



അടുത്ത നാല്‍പ്പതു വര്‍ഷം അടിമയെപ്പോലെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു
പണിയെടുക്കുന്നത്.



അടുത്ത പത്തുകൊല്ലം കൊച്ചുമക്കളെ രസിപ്പിക്കുവാന്‍ വേണ്ടി, കുരങ്ങിപ്പോലെ
ചില ചെപ്പടി വിദ്യകള്‍ കാണിക്കുന്നത്



അവസാത്തെ പത്തുവര്‍ഷം വീടിന്റെ വരാന്തയിലിരുന്നു വഴിപോക്കരെ നോക്കി
കുരച്ചു കൊണ്ടിരിക്കുന്നത്..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.