You are Here : Home / എഴുത്തുപുര

മന്ത്രാക്ഷരം

Text Size  

Story Dated: Saturday, February 08, 2014 05:29 hrs UTC

മന്ത്രാക്ഷരം



മുഖപേശിയിലെ
ആളൊഴിഞ്ഞ മുക്കില്‍
ഫേസ് ബുക്കിലെ
ബ്ലാങ്ക് കോളത്തില്‍
പ്രബോധനം ഇതാ വിത്ത്
" ഇപ്പോള്‍ നിങ്ങളുടെ
മനസിലെന്താണ്?

പൂജാ മുറിയിലെ
പാര്‍ശ്വത്തില്‍
"ഓം" എന്ന്
സ്ഥായിയില്‍
ഉരുവിടും ധ്വനി-
ഉള്ളില്‍
മിന്നിമറയും
സാങ്കേതങ്ങളുടെ
സങ്കീര്‍ണ്ണത
സങ്കലനപ്പെരുക്കം;
ഭൌതികശാസ്ത്ര
'ഓംസ്' നിയമം

യാന്ത്രിക വിരല്‍
കീബോര്‍ഡില്‍
തന്ത്രംമെനയും
അക്ഷരമാലാന്ത്യത്തില്‍
അവസാനവാക്കി-
ന്റാരംഭമായ്
ഏകധ്വനിയില്‍
"ഒമേഗ**"യിലോളിക്കും
" ദ ഗ്രീക്ക് ഓം"




**OMega

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.