You are Here : Home / എഴുത്തുപുര

നാം കാന്തങ്ങള്‍

Text Size  

Story Dated: Sunday, February 23, 2014 11:00 hrs UTC

 
 

ഒറ്റധ്രൂവമായ്‌
ഇടനാഴികയില്‍
ഉലാത്തുമ്പോള്‍
ദക്ഷിണധ്രൂവമായാലും
ഉത്തരധ്രൂവമായാലും
മറുധ്രൂവത്തിന്റെ
അലസഗമനം
ആകര്‍ഷണവലയ
രേഖീയസ്‌പര്‍ശം..

ലക്ഷ്‌മണരേഖയുടെ
അപ്പുറക്കാഴ്‌ച-
മായാമാരീചമരീചിക-
തിരശ്ശീലയിലിറ്റുമ്പോള്‍
തിരിഞ്ഞുനില്‍പ്പിന്റെ
പുറങ്കാഴ്‌ചകള്‍
വികര്‍ഷണവെറുപ്പായ്‌
ധ്രൂവങ്ങളെ അകറ്റുന്നു!

സാമൂഹ്യപാഠങ്ങളിലെ
എഴുതാപ്പുറവിത്തുകള്‍
കുശാഗ്രയൊളിയമ്പാകും
പുന:സന്ദര്‍ശനവീഥിയില്‍:
വിദൂരതയിലടുക്കും
വിനിമയകാന്തം
ഹ്രസ്വപരിവാഹ-
ദൂരമില്ലായ്‌മയില്‍
അകലും മുഴക്കോലായ്‌
സമദൂരവിളംബരത്തിന്‍
സന്തുലിത ഖരലോഹം!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.