You are Here : Home / എഴുത്തുപുര

റിട്ടയര്‍മെന്റ്

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, March 08, 2014 01:04 hrs UTC

'ജനിക്കുക, ഉണ്ണുക, ഉറങ്ങുക, മരിക്കുക ഇതാണ് ഒരു മനുഷ്യജീവിതത്തിന്റെ ആകെത്തുക. 'ഭക്ഷിക്കുവാന്‍ വേണ്ടി ജീവിക്കുക'എന്നാണല്ലോ പ്രസിദ്ധ ചൈനീസ് തത്വചിന്തകന്‍ കണ്‍ഫ്യൂഷിയസ് പറഞ്ഞിട്ടുള്ളത്!
വല്ലതും വായിലോട്ടു പോകണമെങ്കില്‍ പണം വേണം. പണം വേണമെങ്കില്‍ പണിയെടുക്കണം. 'എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം എന്നാണല്ലോ പ്രമാണം.
ഒരു ഗത്യന്തരവുമില്ലാത്തതു കൊണ്ടാണ്, എന്നെപ്പോലെയുള്ള മടിയന്മാര്‍ ജോലിക്കു പോകുന്നത്. അങ്ങനെ ഞാനും കുറേക്കാലം വിയര്‍പ്പൊഴുക്കി ഒരു കുടവയര്‍ സമ്പാദിച്ചു. 'പണി ബോധിച്ചു. പക്ഷേ നാളെ മുതല്‍ പണിക്കു വരണ്ടാ എന്ന് എന്റെ തൊഴില്‍ സ്ഥാപനം എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ അതു സന്തോഷത്തോടെ സമ്മതിച്ചു.
ശൈശവം, ബാല്യം, കൗമാരം, യൗവനം, അങ്ങനെ മനുഷ്യജീവിതത്തിലെ പല മുള്ളുവേലികള്‍ ചാടി, 'റിട്ടയര്‍മെന്റ് എന്ന കരിങ്കല്‍ ഭിത്തിയിലിടിച്ചു മുന്നോട്ടുള്ള വഴി മുട്ടി നില്‍ക്കുകയാണ് ഞാന്‍.
കേരം തിങ്ങും കേരളനാട്ടിലെ 'റിട്ടയര്‍മെന്റ് പ്രായം അന്‍പത്തിയഞ്ചു വയസാണ്. പണ്ട്, അന്‍പത്തിയഞ്ചു തികയുന്ന ജീവനക്കാരന്, അവശേഷിക്കുന്ന സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്നു യാത്രയയപ്പു നല്‍കുന്ന ഒരു പതിവുണ്ടായിരുന്നു. പരിപ്പുവട, പൂവന്‍പഴം തുടങ്ങിയ വിശിഷ്ട വിഭവങ്ങള്‍ അടങ്ങിയ ഒരു ചായസല്‍ക്കാരം പിന്നീട് വിരമിക്കുന്ന ഹതഭാഗ്യനെ ഒരു പൂമാലയണിയിക്കും. കൈയിലൊരു പൂച്ചെണ്ട്. മരിച്ചവനു റീത്തുവയ്ക്കുന്നതു പോലെയുള്ള ഒരു ക്രൂര നടപടി. അതുകഴിഞ്ഞ് അജന്താ സ്റ്റുഡിയോയിലെ ആശാന്റെ വക ഗ്രൂപ്പു ഫോ ട്ടോ! 'ഫോട്ടോ ഫ്രെയിം ചെ യ്തു കൊടുക്കപ്പെടും എന്ന ബോര്‍ഡു തൂങ്ങുന്ന വാസുദേവന്‍ നായരുടെ കടയില്‍ പൊതുദര്‍ശനത്തിനായി ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഒരാഴ്ചയോളം തൂങ്ങും. പിന്നീട് ആ ഫോട്ടോയുടെ സ്ഥാനം പൂമുഖഭിത്തിയില്‍ തറച്ചിരിക്കുന്ന ഇരുമ്പാണിയിലാണ്. അ തോടു കൂടി ആ മനുഷ്യന്‍ ഒന്നിനും കൊള്ളരുതാത്തവനായ പെന്‍ഷന്‍കാരനായി മുദ്ര കുത്തപ്പെടും.
പിന്നെ വെയിലും മഴയും കൊ ള്ളാതെ കാലന്‍കുടയും പിടിച്ച് പെന്‍ഷന്‍ വാങ്ങാന്‍ തെക്കു വടക്കു നടപ്പാണ്. കിട്ടുമ്പോള്‍ കിട്ടും. കിട്ടിയാല്‍ കിട്ടും. അതിനും കൊടുക്കണം കൈക്കൂലി. ഇങ്ങനെ അലഞ്ഞു തിരഞ്ഞ് ഷഷ്ഠി പൂര്‍ത്തിയാഘോഷത്തിനു കാത്തു നില്‍ക്കുവാനുള്ള ത്രാണിയില്ലാതെ, ആളു ഫ്യൂസടിച്ചു പോകും.
വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'റിട്ടയേര്‍ഡായി എന്നൊരു ഹാസ്യ നാടകമുണ്ട്. അതില്‍ ''അറിഞ്ഞാരുന്നോ? നമ്മുടെ വേലുപ്പിള്ള സാര്‍ റിട്ടയേര്‍ഡായി എന്നൊരു ഡയലോഗുണ്ട്. കേട്ടവര്‍ കേട്ടവര്‍ വേലുപ്പിള്ള സാര്‍ കാഞ്ഞുപോയി എന്നു കരുതി സാറിന്റെ വീട്ടിലേക്കോടി. അവിടെച്ചന്നപ്പോള്‍ സാറു 'മാതൃഭൂമി'യും വായിച്ച് ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നു.
എന്റെ 'വിശ്രമജീവിത'ത്തെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്.
''കുളിരോടു കുളിരെടി, കുറുമ്പുകാരി
കൂനി വിറക്കാതെ, കാറ്റില്‍ പറക്കാതെ
ഇടിമിന്നലില്‍, നീയെന്നരികത്തുവാ,
നീയി കുടക്കീഴില്‍ വാ..'
കോളജ് കാമുകിയോടൊത്ത്, 'പൂന്തേനരുവി എന്ന ചിത്രം കാണാന്‍ പോയ മധുരസ്മരണകള്‍ മനസിലുയര്‍ത്തി, ഞാനൊരു പ്രേംനസീറായി പുതച്ചുമൂടി, സുഖനിഷുപ്തയില്‍ പുതച്ചു മൂടിക്കിടക്കുകയാണ്. ''എന്നാ കിടപ്പാ ഇങ്ങേര് ഈ കിടക്കുന്നത്? അത്ര മധുരമല്ലാത്ത ഒരു സ്വരം.
എന്റെ സ്വപ്നലോകത്തു നിന്നും പെട്ടെന്നു ഞാന്‍ ഭൂമിയിലേക്കു നിലംപതിച്ചു. പതിയെ തലയില്‍ നിന്നും പുതപ്പുമാറ്റി പുറത്തുവന്നപ്പോള്‍ ആ ശബ്ദത്തിന്റെ ഉടമ എന്റെ പ്രിയതമനാണെന്നു മനസിലായി. തമിഴില്‍ രണ്ടു പേശു പേശത്തക്ക ദേഷ്യം തോന്നിയെങ്കിലും അവളുടെ കൈയിലിരിക്കുന്ന ആവി പറക്കുന്ന കാപ്പി കപ്പു കണ്ടപ്പോള്‍, ആ ഉദ്യമം അത്ര പന്തിയായിരിക്കില്ല എന്നൊരു സന്ദേശം എന്റെ ബ്രെയിന്‍ നാവിനു കൈമാറി.
''എന്തുവാടി കിടന്നു ബഹളം വെയക്കുന്നത്? എണീറ്റിട്ട് എനിക്ക് ജോലിക്കൊന്നും പോകണ്ടല്ലോ എന്നിലെ വക്കീല്‍ വാദമുഖങ്ങള്‍ നിരത്തി.
''ജോലിക്കു പോകണ്ട എന്നു പറഞ്ഞ് ഇങ്ങനെ കിടന്നുറങ്ങാമോ? അങ്ങോട്ട് ഒന്നു എഴുന്നേറ്റേ!''
കാപ്പി കുടി കഴിഞ്ഞു, കഫീന്റെ ഊര്‍ജബലത്തില്‍ കിടപ്പു ഞാന്‍ ബെഡ്ഡില്‍ നന്നും സോഫായിലേക്കു മാറ്റി, ടി.വി ഓണ്‍ ചെയ്ത് വാര്‍ത്തകള്‍ കാണുവാന്‍ തുടങ്ങി. രാവിലെ വാര്‍ത്തകള്‍ വാച്ചു ചെയ്യുന്നത് എന്റെയൊരു വീക്ക്‌നെസാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഭാര്യയുടെ ഇടപെടല്‍.
''ഇതിനു വേണ്ടി എന്നാ ന്യൂസു കാണാനാ? ഈ കാണുന്നതു തന്നെയല്ലിയോ എന്നും കാണുന്നത്?''
അതിനു തക്ക ഒരു മറുപടി പെട്ടെന്നു കിട്ടാഞ്ഞതിനാല്‍ ഞാന്‍ മൗനം പാലിച്ചു.
''എഴുന്നേറ്റു പോയി കളിച്ചിട്ടുവാ. നമുക്കു പുറത്തേക്കൊന്നു പോകണം. ജോലിക്കു പോകുന്ന അവസരത്തില്‍, എന്നും അതിരാവിലെ ത ന്നെ സ്‌നാനകര്‍ മം നടത്തുമായിരുന്നു. റിട്ടയേര്‍ ഡായ വ്യക്തി രാവിലെ കുളിക്കുന്നതിന്റെ യുക്തി എനിക്കു പിടികിട്ടിയില്ല. ഞാന്‍ ഏകാദശി വ്രതമൊന്നും നോക്കുകയല്ലല്ലോ, മൂന്നു നേരം കുളിക്കുവാന്‍!
''ഈ അതിരാവിലെ എവിടെപ്പോകാനാടി?''
''അതിരാവിലെയോ? മണി പത്തു കഴിഞ്ഞു. നമുക്കു ങമര്യ ല്‍ ഒന്നു പോകണം. ഇന്നവിടെ വണ്‍ഡേ സെയിലാ. എനിക്കു കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്. ''
''അതിനു ഞാനെന്തിനാ വരുന്നത്? ഞാന്‍ ഒഴിയാന്‍ നോക്കി.
''എന്തിനാ വരുന്നന്നോ? ചുമ്മാതിവിടിങ്ങനെ കിടന്നാല്‍, വല്ല അസുഖോം പിടിക്കും.''
അപ്പോള്‍ എന്റെ ആരോഗ്യപരിപാലനമാണ് പ്രിയപ്പെട്ടവളുടെ ല ക്ഷ്യം. ഉദ്ദേശശുദ്ധി മനസിലായപ്പോള്‍ ഞാനവളെ മനസാ നമിച്ചു.
വണ്ടി സ്റ്റാറ്റന്‍ ഐലന്റ് മാളിനെ ലക്ഷ്യമാക്കി മനസില്ലാ മനസോടെ നിരങ്ങി. സാരഥിയുടെ റോള്‍ എനിക്കാണ്. അവള്‍ ന്യൂസ് ബുള്ളറ്റിന്‍ ഓണ്‍ ചെയ്തു. പലകാര്യങ്ങളും, പലരെക്കുറിച്ചും നോണ്‍ സ്റ്റോപ്പായി അവതരിപ്പിച്ചു. പള്ളിക്കാര്യമാണ് പ്രധാന വിഷയം. പെണ്ണുങ്ങളുടെ സാരി, ആഭരണം തുടങ്ങിയ ഗഹനവിഷയങ്ങള്‍ ഞാന്‍ വെറുതെ യാന്ത്രികമായി മൂളിക്കൊണ്ടിരുന്നു.
ങമര്യ ലെ ഘമറശല ഘശിഴലൃശല സെക്ഷനിലേക്കാണ് അവളുടെ പ്രയാണം. കുറവന്റെ കൂടെ നടക്കുന്ന കുരങ്ങിനെപ്പോലെ ഞാനുമൊപ്പമുണ്ട്. 'ബ്രാ വാങ്ങിക്കുകയാണ് ഉദ്ദേശം. പ്ലാസ്റ്റിക് പെണ്ണുങ്ങളെ പല നിറത്തിലും തരത്തിലുമുള്ള ബ്രാകള്‍ അണിയിച്ചു നിര്‍ത്തിയിരിക്കുന്നു. ബ്രാകള്‍ക്ക് ഇത്രയധികം വെറൈറ്റിയോ? എന്റെ കണ്ണു തള്ളിപ്പോയി. പണ്ടൊക്കെ ബോഡീസ് അല്ലെങ്കില്‍ റൗക്ക എന്നൊരു ഫാഷനേയുണ്ടായിരുന്നുള്ളൂ. ഈ അടിവസ്ത്രത്തിന്. വസ്ത്രത്തിനടിയില്‍ ധരിക്കുന്ന ഇതിന് ഇത്രയധികം ആര്‍ട്ടു വര്‍ക്ക് എന്തിനാണെന്നു ഞാന്‍ ചിന്തിച്ചു. പലതും തിരിച്ചും മറിച്ചും നോക്കിയ ശേഷം അവള്‍ രണ്ടുമൂന്നെണ്ണം സെലക്ടു ചെയ്തു.
''ഇങ്ങേര് ഒരു കാര്യം ചെയ്യ്. ഇതുകൊണ്ട് ആ ലൈനില്‍ പോയി നില്‍ക്ക്. ഞാന്‍ അവിടെ കൂടി ഒന്നു നോക്കിയിട്ടു പെട്ടെന്നുവരാം. യാതൊരു ദാക്ഷിണ്യവുമില്ലാതെ ആ 'മുലമറകള്‍ എന്നെ ഏല്പിച്ചിട്ട് അവള്‍ അപ്രത്യക്ഷയായി. ബ്രായും കൈയില്‍ തൂക്കി ഞാന്‍ ലൈനില്‍ നില്പാണ്. ഞാനൊഴികെ മറ്റെല്ലാവരും സ്ത്രീകള്‍! അവരില്‍ ചിലര്‍ എന്നെ നോക്കി ചിരിക്കുന്നുണ്ട്. അതിനിടെ രണ്ടു മൂന്നു ഴമ്യ പുരുഷന്മാര്‍ എന്നെ നോക്കി കണ്ണിറുക്കുകയും വിസിലടിക്കുകയും ചെയ്തു.
'കര്‍ത്താവേ! മലയാളികളാരും കാണല്ലേ! ഞാന്‍ മനമുരുകി പ്രാര്‍ ഥിച്ചു.
പര്‍ച്ചേസിംഗ് കഴിഞ്ഞപ്പോള്‍ ഭാര്യയ്ക്കു മറ്റൊരു പൂതി.
''നമുക്കിവിടെ ഫുഡ് കോര്‍ ട്ടില്‍ നിന്നും ലഞ്ചു കഴിച്ചിട്ടു പോകാം.''
''അപ്പോള്‍ പിന്നെ വീട്ടില്‍ ചെന്നു ചോറുണ്ണേണ്ടായോ? ഒരു ശരാശരി മലയാളിയുടെ ന്യായമായ സംശയം ഞാന്‍ ഉന്നയിച്ചു.
''ഓ. ഇന്നിവിടെ നിന്നും വല്ലതും കഴിക്കാം. എനിക്കു വയ്യാ ഇന്നിനി കുക്കു ചെയ്യുവാന്‍. കൊട്ടുവടികൊണ്ടു ടേബിളില്‍ അടിച്ച് അവള്‍ വിധി പ്രഖ്യാപിച്ചു. റിട്ടയര്‍മെന്റ് കാലത്ത്, ഉച്ചഭക്ഷണത്തിനു കുത്തരിച്ചോറും, കാളക്കറിയും, മീന്‍ വറുത്തതും സ്വപ്നം കണ്ടു നടന്നു എന്റെ മോഹങ്ങള്‍, ചൈനാക്കാരന്റെ ചിക്കന്‍ ഫ്രൈഡ് റൈസിലും, പെപ്പര്‍ സ്റ്റിക്കിലുമൊതുക്കി.
തിരിച്ചു വീട്ടിലെത്തിയ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.
''എപ്പം നോക്കിയാലും കമ്പ്യൂട്ടറിന്റെ മുന്നിലാ. വല്ല പെണ്ണുങ്ങളോടും ചാറ്റു ചെയ്യുകയായിരിക്കും.''
''നീയിങ്ങനെ ചെയ്താല്‍ നിന്നെ ഞാന്‍ ചീറ്റു ചെയ്യുമെന്ന് പറയണമെന്നു തോന്നിയെങ്കിലും അതു വേണ്ടായെന്നു വെച്ചു.
എന്നാലിനിയൊന്നു മയങ്ങാമെന്നു ഞാന്‍ കരുതി.
''ഉച്ചയ്ക്കാണോ ഉറക്കം? നമുക്കു പാര്‍ക്കിലൊന്നു നടക്കാന്‍ പോകാം. ആ പൂതവയറൊന്നു കുറയട്ടെ. അടുത്ത ഓര്‍ഡര്‍.
''നീയും അത്ര മെച്ചമൊന്നുമല്ല എന്ന മറുപടി മനസിലുണര്‍ന്നെങ്കിലും, സ്ത്രീകളുടെ വയസും വെയിറ്റും വിഷയമാക്കിയാല്‍, അന്തിമഫലം വിഷമമായിരിക്കും എന്ന തിരിച്ചറിവ് എന്റെ അധരങ്ങള്‍ക്കു കണിഞ്ഞാണിട്ടു.
കുഴലൂത്തുകാരന്റെ പിറകേ പോയ എലിക്കുഞ്ഞിനെപ്പോലെ ഞാന്‍ അവളുടെ പിന്നാലെ പാര്‍ ക്കിനു ചുറ്റും വലം വച്ചു.
''അത്താഴത്തിന് കുറച്ചു സാല ഡു കഴിച്ചാല്‍ മതി. പിന്നെ ഒരു ആപ്പിളും. വൈകുന്നേരം ചോറുണ്ണുന്നത് നല്ലതല്ല. അത്താഴം അത്തിപ്പഴത്തോളം എന്നു കേട്ടിട്ടില്ലേ? തന്റെ പാണ്ഡിത്യം വിളമ്പി അവള്‍ എന്നെ അത്താഴമൂട്ടി.
''റിട്ടയര്‍മെന്റായി സുഖിച്ചു നടക്കുകയാണല്ലോ! കഴിഞ്ഞ ദിവസം ങമര്യ ല്‍ നില്‍ക്കുന്നതു കണ്ടായിരുന്നു ഒരു പരിചയക്കാരന്‍ എന്നെ ഒന്ന് ആക്കി കുശലം ചോദിച്ചു. അയാളുടെ ചെപ്പക്കുറ്റി തീര്‍ത്ത് ഒരെണ്ണം കൊടുക്കുവാനാണെനിക്കു തോന്നിയത്'
'റിട്ടയര്‍മെന്റ് എന്ന വാക്കിന്റെ ശരിയായ മലയാള അര്‍ത്ഥം 'ജീവപര്യന്തം കഠിനതടവ് എന്നാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.