You are Here : Home / എഴുത്തുപുര

വാതരോഗങ്ങളേക്കാള്‍ ഭീകരമായ ഒരു രോഗം അപവാദം

Text Size  

Story Dated: Sunday, April 06, 2014 12:30 hrs UTC

തളര്‍വാതം , പിള്ളവാതം തുടങ്ങിയ വാതരോഗങ്ങളേക്കാള്‍ ഭീകരമായ ഒരു രോഗം
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നാണ്
അവസാനമിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനുകളെല്ലാം സൂചിപ്പിക്കുന്നത്, അപവാദം
പറച്ചില്‍ എന്നത്രേ ഈ രോഗത്തിന്‍റെപേര് .

രണ്ടു മലയാളികള്‍ കൂടിയാല്‍ അസാരം സംസാരം വരണമെങ്കില്‍ സബ്ജക്ട്
മൂന്നാമതൊരു മലയാളി തന്നെയായിരിക്കണം എന്ന നിര്‍ബ്ബന്ധമാണ് ഈ
രോഗത്തിന്‍റെ പ്രധാന ലക്ഷണം. അപവാദത്തിന് ഏറ്റവും മധികം ഇരയാവുന്നത്
എതെങ്കില്‍ സംഘടനകളുടെ ഭാരവാഹികളും വിവാഹപ്രായമെത്തി നില്‍ക്കുന്ന
പെണ്‍കുട്ടകളുമാണ്.

നമ്മളെകുറിച്ച് ആളുകള്‍ അപവാദം പറയാന്‍ തുടങ്ങിയാല്‍ സമൂഹത്തില്‍ നമ്മുടെ
നിലയും വിലയും കുറച്ചുയര്‍ന്നു എന്നു തീരുമാനിക്കാം . വെറുതെ ഉണ്ടും
ഉറങ്ങിയും അവനവന്‍റെ കാര്യം നോക്കി നടക്കുന്നവരെ കുറിച്ച് ആരും അപവാദം
പറയില്ല.

അഥവാ പറഞ്ഞാല്‍ തന്നെയും അതു പരക്കില്ല . അതുകൊണ്ടാണ് നാലുപേര്
അറിയുന്നവരെക്കുറിച്ച് അപവാദം പറയുന്നതിന് ഒരു പ്രത്യേക സുഖമുള്ളത് .
സംഘടനയുടെ മുതല്‍ സ്വന്തം പോക്കറ്റിലാക്കി എന്നാ ഒരാരോപണമാണ് പ്രധാനമായും
കേട്ടുവരുന്നത് . പതിനയിരോത്തോളം ഡോളര്‍ ബജറ്റുള്ള ഒരു സംഘടനയില്‍ പത്തോ
പതിനന്ജോ ഡോളര്‍ കാണാതെ വന്നാല്‍ ഭുകമ്പം ഉണ്ടാകുന്നു, ഉണ്ടാക്കുന്നു .
പ്രസിഡന്റും ട്രഷററും കൂടി ആ തുക വീതിച്ചെടുത്തതാണ് എന്ന് ജനം കട്ടായം
പറയും . പതിനഞ്ചു ഡോളറിന് വേണ്ടി പ്രായപൂര്‍ത്തി വന്ന പത്തുമിരുപതും
പുരുഷന്മാര്‍ മണിക്കൂറോളം ചര്‍ച്ച നടത്തുന്നു . അതിന്‍റെ പേരില്‍ ഫോണ്‍
ബില്‍ കൂടുന്നു .

പതിനഞ്ചു ഡോളര്‍ അങ്ങ് തരാം പ്രശ്നമങ്ങു തീരട്ടെ എന്ന് പറഞ്ഞാല്‍ ,
ഡോളര്‍ അല്ല പ്രശനം കണക്കു കണ്ക്കായിരിക്കണം എന്നൊരു പിടിവാശിയാണ് . ഈ
വാശിക്കാരന്‍ ഒരു നല്ല കാര്യത്തിന് വേണ്ടി ഇന്നു വരെ അഞ്ചു പൈസാ
മുടക്കിയിട്ടുണ്ടാവില്ല എങ്കിലും എല്ലാ സംഘടകളുടെയും കണക്കു
വായിക്കുമ്പോള്‍ ഇത്തരം കട്ടുറുമ്പ്കള്‍ പൊതുജനത്തിന്റെ സമയം വെറുതെ
കളയുന്നു . കണക്കും കാര്യവും ഒന്നും ഇവനൊരു കാര്യവും ആയിരിക്കില്ല വെറുതെ
കടിച്ചു തൂങ്ങണമെന്ന വാശി . നാലു പേരുടെ മുന്നില്‍ നിന്ന് കാണിക്കാവുന്ന
മറ്റു അഭ്യാസം ഒന്നും കയ്യില്‍ കാണില്ല ഭാര്യയുടെ മുന്നിലും അടവ്
നടക്കില്ല . അപ്പോള്‍ പിന്നെ ഒന്നു ഷൈന്‍ ചെയ്യാന്‍ ഇത് തന്നെ വഴി .
ഇങ്ങനെയുള്ള എത്രയെത്ര പൊതുയോഗ വീരശൂര പരക്രമികള്‍ നമ്മുടെ ഇടയിലുണ്ട്.

പ്രായമായ പെണ്‍കുട്ടികളെ കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നത്
ചില്ലര്‍ക്ക് ക്രൂരമായ ഒരു ആനന്ദമാണ് . അമേരിക്കയിലെ മലയാളി പുരുഷന്മാര്‍
സ്ത്രീകളെ ഈ രംഗത്ത് കടത്തി വെട്ടിയിരിക്കുകയാണ് . ആഗ്രഹമില്ലാഞ്ഞിട്ടല്ല
, പക്ഷെ നൂറു ബദ്ധപാടുകള്‍ കിടയില്‍ പുരുഷന്മാരോളം സമയം
സ്ത്രീകള്‍ക്കില്ല എന്നാണു വാസ്തവം . ആബോധമനസ്സില്‍ ഉറങ്ങികിടക്കുന്ന ചില
ഫാന്‍റെസികളാണ് ഇതിനുള്ള പ്രേരണ എന്നാണ് ഫ്രോയിഡിന്‍റെ അനന്തരവന്‍
പറഞ്ഞിരിക്കുന്നത് . നല്ല പെണ്‍കുട്ടികളെ കാണുമ്പോള്‍ ചില തൈകിളവന്മാര്‍
" പൂ പറിക്കാന്‍ പോരുന്നോ , നീ പൂങ്കുയിലേ പെണ്ണാളെ ...." എന്ന് പതുക്കെ
ഒന്നു മൂളി നോക്കുന്നു .

" അതങ്ങു വീട്ടില്‍ പോയി പറിച്ചാല്‍ പോരെ " എന്നു പെണ്‍കുട്ടികള്‍
ഡ്യൂവറ്റ് സ്റ്റൈലില്‍ തിരിച്ചു ചോദിക്കുന്നു അപ്പോള്‍ പിന്നെ വാശിയായി ;
വൈരാഗ്യമായി . അപവാദങ്ങളുടെ കൂട തുറക്കുകയായി .  അവളെ കറുമ്പന്റെ കൂടെ
കണ്ടെന്നും വെളുമ്പന്‍റെ കൂടെ കണ്ടെന്നും മറ്റും കഥകള്‍ പരത്തുകയായി .
ഒരു രസത്തിനു വേണ്ടി തുടങ്ങി വയ്ക്കുന്ന അപവാദങ്ങള്‍ ചിലപ്പോള്‍ മാനഹാനി വരുത്തി വയ്ക്കും . കയ്യില്‍ നിന്നും
കാറ്റിലേക്ക് പറത്തിവിട്ട ഒരു അപ്പുപ്പന്‍താടിയെപോലെ അതു പറന്നു നടക്കും
, തിരിച്ചു പിടിക്കാംഎന്നുവച്ചാല്‍ നടക്കില്ല .

സ്വപ്നങ്ങളും സങ്കലപങ്ങളും എല്ലാവര്‍ക്കും ആകാം   അത് അവരവരുടെ ലോകത്തു
മാത്രം ഒതുക്കി നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാതെ കഴിയാം .

അപവാദമില്ലാത്ത ഒരു ലോകം അതെന്തായാലും വേണ്ട . എത്ര നാള് മൌനവ്രതം ആചരിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.