മാത്യു മൂലേച്ചേരില്‍ ന്യൂയോര്‍ക്ക്: കെട്ടിച്ചമച്ച കേസുകള്‍ കൊണ്ടും പ്രതിവാദത്തിന്റെ ദുര്‍ബലതകൊണ്ടും ദീര്‍ഘനാള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആനന്ദ് ജോണിന്റെ മോചനം ലക്ഷ്യമാക്കി തമ്പിയാന്റണിയുടെ നേതൃത്വത്തില്‍ അനേകരെ കൂട്ടിച്ചേര്‍ത്തുകൊണ്ട് കാലിഫോര്‍ണിയയില്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ -ന്റെ (ജെ.എഫ്.എ) പ്രവര്‍ത്തനം ശക്തമാക്കുന്നതായി സംഘാടക സമിതി അറിയിച്ചു. എ.സി ജോര്‍ജ്ജ് മോഡറേറ്ററായി ഈശ്വര പ്രാര്‍ഥനയോടുകൂടി തുടങ്ങിയ14-മത് ജെ.എഫ്.എ ടെലിഫോണ്‍ കോണ്‍ഫെറന്‍സില്‍ നാലു വിഷയങ്ങളായിരുന്നു പ്രധാനമായുണ്ടായിരുന്നത്. ഓക്കലഹോമയില്‍ ചുഴലിക്കാറ്റിനാല്‍ ജീവനും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചവരെ പ്രാര്‍ഥനയില്‍ അനുസ്മരിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് രജ്ഞിനി ഹരിദാസിനാല്‍ മാനസ്സീകമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ബിനോയി ചെറിയാന്‍ ചെരിപുറത്തിന്റെ അറസ്റ്റിനെ യോഗം അപലപിച്ചു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വകുപ്പ് മന്ത്രിമാര്‍ക്കും മറ്റു നേതാക്കള്‍ക്കും അധികാരികള്‍ക്കും പരാതികള്‍ അയയ്ക്കുവാനും ഭാവിയില്‍ രജ്ഞിനി ഹരിദാസിനെപ്പോലെയുള്ളവരുടെ പൊതുവേദികള്‍ ബഹിഷ്കരിക്കുവാനും തീരുമാനിച്ചു. ആനന്ദ് ജോണ്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളടങ്ങുന്ന കേസിന്റെ ജഡ്ജ്മെന്റ് രേഖകളുടെ കോപ്പി രവീന്ദ്രന്‍ നാരായണന്റെ ശ്രമഫലമായി ഇപ്പോള്‍ ജെ.എഫ്.എ യുടെ കൈകളിലുണ്ട്. അതിലെ ചിലവിവരങ്ങളുടെ സ്വകാര്യത നിമിത്തം അത് പൊതുവിലവതരിപ്പിക്കുന്നതിന് നീയമതടസ്സമുള്ളതിനാല്‍ വിവരങ്ങളറിയുവാന്‍ താത്പര്യമുള്ളവര്‍ തോമസ് കൂവള്ളൂര്‍, ചെറിയാന്‍ ജേക്കബ്, രവീന്ദ്രന്‍ നാരായണന്‍ എന്നിവരുമായി ബന്ധപ്പെടുക. തുടര്‍ന്നു നടന്ന ജെ.എഫ്.എ സംഘടനാ ചര്‍ച്ചയില്‍ സംഘടനയുടെ നീയമാവലികള്‍ രൂപപ്പെട്ടുവരുന്നതായും അധികം താമസിയാതെ തന്നെ ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നും യോഗം തീരുമാനിച്ചു. കൂടാതെ നിലവിലുള്ള ജെ.എഫ്.എ യുടെ വെബ് സൈറ്റ് പൂര്‍ണ്ണ രൂപത്തില്‍ അധികം താമസിയാതെ തന്നെ പ്രാവര്‍ത്തീകമാക്കുവാനും തീരുമാനമായി. ജെ.എഫ്.എ സഹായ നിധിയിലേക്ക് ഡൊണേറ്റ് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ അതിനുള്ള സൗകര്യം ജെ.എഫ്.എ വെബ് സൈറ്റില്‍ ഉണ്ട്. മറ്റ് സംഘടനകളെ അപേക്ഷിച്ച് ജെ.എഫ്.എ യുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കുമെന്ന് നേതൃത്വം ഉറപ്പു നല്‍കി.. തോമസ് കൂവള്ളൂര്‍, സണ്ണി പണിക്കര്‍, ചെറിയാന്‍ ജേക്കബ്, രവീന്ദ്രന്‍ നാരായണന്‍, അലക്സ് വിളനിലം കോശി, തോമസ് ടി. ഉമ്മന്‍, യു.എ. നസീര്‍, തോമസ് ഒളിയാങ്കുന്നേല്‍, ഏബ്രഹാം തോമസ്, ഫിലിപ്പ് തോമസ്, എലിസബേത്ത് ഫിലിപ്പ്, ജോയിച്ചന്‍ പുതുക്കുളം, മാത്യു മൂലേച്ചേരില്‍, സിബി ഡേവിഡ്, രാജ് സദാനന്ദന്‍, ജോജോ തോമസ്, ജോര്‍ജ്ജ് തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ജെ.എഫ്.എ ടെലിഫോണ്‍ കോണ്‍ഫെറന്‍സ് എല്ലാ ചൊവ്വാഴ്ച്ചയും 9 pm (EST) നാണ് നടക്കുന്നത്. വിളിക്കേണ്ട നമ്പര്‍ 1- 605-475-4700 കോഡ് : 1093904 കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ : 9144095772, ചെറിയാന്‍ ജേക്കബ്:8476819901 എ.സി. ജോര്‍ജ്ജ്: 2817419465 http://www.jfaamerica.com
Comments