You are Here : Home / USA News

ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 11, 2019 04:48 hrs UTC

വാഷിംഗ്ടണ്‍: ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളികളഞ്ഞു മുന്‍ യു. എന്‍. അംബാസിഡര്‍ നിക്കി ഹേലി.
 
നവംബര്‍ 10 ഞായറാഴ്ച സി.ബി.എസ്. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
 
ഒരു വര്‍ഷം മുമ്പാണ് നിക്കി ഹെയ്‌ലി യുനൈറ്റഡ് നാഷന്‍സ് യു.എസ്. അംബാസിഡര്‍ പദവി രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ട്രമ്പ് മൊത്തു പ്രവര്‍ത്തിച്ചത് ജീവിതത്തിലെ വലിയ അനുഗ്രഹമായിരുന്നുവെന്ന് നിക്കി പറഞ്ഞു. ട്രമ്പിന്റെ രാഷ്ട്രീയ എതിരാളി ജൊ ബൈഡന്റെ ഇടപാടുകളെ കുറിച്ചു യുക്രെയ്ന്‍ പ്രസിഡന്റിന് മേല്‍ സമ്മര്‍ദം ചെലുത്തി അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഡമോക്രാറ്റുകള്‍ ഓവല്‍ ഓഫീസില്‍ നിന്നും ട്രമ്പിനെ പുറത്താക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും നിക്കി പറഞ്ഞു.
 
യുക്രെയ്ന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ വൈറ്റഅ ഹൗസ് പുറത്തുവിട്ടിട്ടും എന്തുകൊണ്ടാണ് ഡമോക്രാറ്റുകള്‍ ട്രമ്പിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്നും നിക്കി ചോദിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.