You are Here : Home / USA News

ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് ചീട്ടുകളി മല്‍സരം നടത്തി

Text Size  

Story Dated: Wednesday, November 13, 2019 02:27 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സംഘടിപ്പിച്ച 56 ചീട്ടുകളി മല്‍സരം നവംബര്‍ 9ന് ന്യൂ യോര്‍ക്കില്‍ കേരളാ സെന്ററില്‍ വെച്ച് വളരെ ഭംഗിയായി നടത്തപെട്ടു.രാവിലെ 8 മണിക്ക് തുടങ്ങിയ മല്‍സരം രാത്രി 12 മണിക്ക് ആണ് അവസാനിച്ചത്. 18 ടീം മുകള്‍ വിവിധ സ്‌റ്റെയിറ്റുകളില്‍ നിന്ന് പങ്കെടുത്തു. ഡിറ്ററോയിറ്റ്, ഫിലാഡല്‍ഫിയ, വെര്‍ജിനിയ, വാഷിങ്ടന്‍, ഡെലവെയര്‍, കണറ്റിക്ക്കട്ട്, ന്യുജേര്‍സി, ന്യൂയോര്‍ക്ക് എന്നി ടീം മുകള്‍ ആണ് പങ്കെടുത്തത്.

രാവിലെ 8 മണിക്ക് ന്യുയോര്‍ക്ക് ടീംമിന്റെ സിനിയര്‍ താരം മിസ്റ്റര്‍ സൈമണ്‍ ജോര്‍ജ്(തമ്പുചായന്‍) ന്യുജേര്‍സി ടീംമിന്റെ ക്യാപ്റ്റന്‍ മിസ്റ്റര്‍ ദിലിപ് വര്‍ഗീസിനു് പ്‌ളയിംഗ് കാര്‍ഡ് നല്‍കികൊണ്ട് ടൂര്‍ണ്ണമെന്റ് ഉല്‍ഘാടനംചെയ്തു ശേഷം ടുര്‍ണ്ണമെന്റിന്റെ ചീഫ് ജഡ്ജ് ശ്രീ ജോസഫ് മാത്യു(അപ്പച്ചന്‍ ഡിട്രോയിറ്റ്)കളിയുടെ നിയമങ്ങള്‍ അവതരിപ്പിച്ചു തുടര്‍ന്ന് ശ്രീ സാബു സ്കറിയാ ഫിലാഡല്‍ഫിയ, ശ്രീ അനിയന്‍ ജോര്‍ജ് ന്യുജേര്‍സി എന്നിവര്‍ 56ചിട്ട്കളിയുടെ മേല്‍നോട്ടം വഹിച്ചുകൊണ്ട് മല്‍സരം ആരംഭിച്ചു.

18 റൗണ്ട് കളിയുടെ 5 ഗെയിം വീതം എല്ലാം ടീം കളിച്ചതില്‍ നിന്ന് പോയിന്റ്ടിസ്ഥാനത്തില്‍ 8 ടീം മുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലേക്ക് യോഗ്യത നേടി. ശേഷം സെമിഫൈനല്‍ മല്‍സരത്തിലേക്ക് റ്റോമി തോമസ് ക്യാപ്റ്റന്‍ നയിച്ച ന്യൂയോര്‍ക്ക് ടീം, റ്റോയി മണലേല്‍ ക്യാപ്റ്റന്‍ നയിച്ച വാഷിങ്ടന്‍ ടീം, പീലിപ്പോസ് ചെറിയാന്‍ ക്ലാപ്റ്റന്‍ നയിച്ച ഫിലാഡല്‍ഫിയാ ടീം, വസന്ത് നമ്പ്യാര്‍ ക്യാപ്റ്റന്‍ നയിച്ച വാഷിങ്ടന്‍ ടീം അര്‍ഹരയായി. ഫൈനല്‍ മല്‍സരത്തിലേക്കു് യോഗ്യത നേടിയതത് വാഷിങ്ടന്‍ ഡി സി യില്‍ നിന്നുള്ള ചെറുപ്പക്കാര്‍ അടങ്ങിയ രണ്ടു ടീം മുകള്‍ ആണ് എന്നുള്ളത് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത കൂടിയാണ്.

ഫൈനല്‍ മല്‍സരത്തില്‍ റ്റോയി മണലേല്‍, തോമസ്, ജസ്റ്റിന്‍ എന്നിവര്‍ വസന്ത് നമ്പ്യാര്‍, രാജീവ് നായര്‍, അന്‍സാര്‍ ഷിഹാവുദിന്‍ എന്നിവരെ നേരിയ പോയിന്റിന്റെ അടിസ്ഥാനത്തില്‍ പരാജയപെടുത്തി ന്യൂ യോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്റെ ആദ്യ സംരംഭമായ 56ചിട്ട് കളി മല്‍സരത്തില്‍ വിജിയികള്‍ ആയി. ഈ ടൂര്‍ണ്ണമെന്റിന്റ ഗ്രാന്റ് സ്പാണ്‍സര്‍ ശ്രീ എബ്രാഹം ഫിലിപ്പ് ഇജഅ വിജയികള്‍ക്കുള്ള ട്രോഫി നല്‍കി. മറ്റ് സ്പാണ്‍സര്‍മാരായ സജീ (ഹെഡ്ജ് ന്യുയോര്‍ക്ക്) ജോണ്‍സന്‍ ജോണ്‍, വിന്‍സന്‍റ് ടി സിറയക്ക്, തോമസ് കോലടി, സ്റ്റാന്‍ലി കളത്തില്‍ എന്നിവര്‍ വിജയികളായ കളിക്കാര്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കി. ടുര്‍ണമെന്റ് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് ശ്രീ ഫിലിപ്പ് മടത്തില്‍, ക്ലബ് പ്രസിഡന്‍റ് ശ്രീ ബേബിക്കുട്ടി തോമസ്, ശ്രീ കുഞ്ഞ് മാലിയില്‍ എന്നിവര്‍ ആണ്.

ഇതിന്റെ നേതൃത്വം വഹിച്ചത് ക്ലബ് ഭാരവാഹികളായ രാജു എബ്രാഹം, സജി മാത്യു, സാം മാലിയില്‍, ജയിംസ് എബ്രാഹം, റോയി, അലക്‌സ് പനയ്ക്കാ മറ്റം, ഡോ. ജയിക്കബ് തോമസ്, സക്കറിയാ കരുവേലി, മോന്‍സി മാണി, കുര്യന്‍ പോള്‍, രാജു വര്‍ഗീസ് എന്നിവര്‍ ആണ്. ശ്രീ മാത്യു ചെരുവില്‍ (ഡിറ്ററോയിറ്റ് ) ടൂര്‍ണ്ണമെന്റ് സംഘാടകരെ അഭിനന്ദനം അറിയിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ കുഞ്ഞ് മാലിയില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അറിയിച്ചുകൊണ്ട് ന്യുയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സംഘടിപ്പിച്ച 2019 ലെ 56ചിട്ട് കളി മല്‍സരം അവസാനിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.