സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രാന്‍ഡ് പേരന്‍സിനെയും ആദരിക്കുന്നു. കെ.സി.സി.എന്‍.സി. വുമണ്‍സ് ഫോറം, കെസിവൈഎല്‍, യുവജനവേദി, കിട്‌സ് ക്ലാസ് എന്നീ എല്ലാ സംഘടനകളും ഒന്നിച്ചു ചേര്‍ന്നു നടത്തുന്ന ഈ സംഗമം കെസിസിഎന്‍സി 2019-21 കാലഘട്ടത്തിലെ എല്ലാ സംഘടനകളും ഒരുമിച്ചു ചേര്‍ന്നു പ്രവര്‍ത്തനാരംഭ പ്രോഗ്രാം ആണ്. നവംബര്‍ 24 ഞായറാഴ്ച വി.കുര്‍ബാനയോടെ ആരംഭിക്കുന്ന ഈ പ്രോഗ്രാമില്‍ കാഴ്ചവെപ്പ് ബൈബില്‍ റീഡിംഗ് എന്നിവയ്ക്ക് ഗ്രാന്‍ഡ് പേരന്‍സ് ആണ് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് സ്‌നേഹവിരുന്ന് അതിനുശേഷം നടക്കുന്ന യോഗത്തിലേയ്ക്കു കൊച്ചുമക്കള്‍ തന്റെ അപ്പച്ചനെയും അമ്മച്ചിയെയും ആനയിച്ചു സ്റ്റേജിലേയ്ക്കു കൊണ്ടു വരും. സ്പരിച്ചവല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍, കെ.സി.സി.എന്‍.സി. പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍, മുതിര്‍ന്ന ഗ്രാന്‍ഡ് പേരന്‍സ് എന്നിവര്‍ ചേര്‍ന്ന് യോഗത്തിനു തിരികൊളുത്തും. അതിനുശേഷം നടക്കുന്ന സംവാദത്തില്‍ എല്ലാ ഗ്രാന്‍ഡ് പേരന്‍സിനെയും പങ്കെടുപ്പിക്കും. മോഡറേറ്റര്‍ ജോജോ വട്ടാടിക്കുന്നേല്‍ സംവാദം നിയന്ത്രിക്കും. അതിനു ശേ,ം ഉള്ള ഗെയിംസിനു യുവജനവേദിയും കെസിവൈഎല്‍ ഉം നേതൃത്വം നല്‍കും. കമ്മറ്റി അംഗങ്ങളായ പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട്, സ്റ്റീഫന്‍ വേലിക്കട്ടേല്‍, വുമണ്‍സ് ഫോറം പ്രസിഡന്റ് സിബി ഇല്ലി്ക്കാട്ടില്‍, യുവജനവേദി പ്രസിഡന്റ് ജോബിന്‍ കുന്നശ്ശേരില്‍, കെസിവൈഎല്‍ പ്രസിഡന്റ് സൈമണ്‍ ഇല്ലിക്കാട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Comments