ന്യൂയോര്‍ക്ക്: 2017-ല്‍ ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനില്‍ പൈപ്പ് ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്‍ അകയെദുല്ലായുടെ കുടുംബാംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഗ്രീന്‍ കാര്‍ഡ് ഉള്ളവരാണ്.
അകയേദിനും, 28, ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു.
ബ്രൂക്ക്‌ലിനില്‍ താമസിക്കുന്ന കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് നാടുകടത്തല്‍ ഭീഷണിയില്‍. തങ്ങള്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും നിയമപരമായി ബംഗ്ലാദേശില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണെന്നും അവര്‍ പറയുന്നു.
സബ് വേ സ്റ്റേഷനിലെ സ്‌ഫോടനം വിജയിച്ചില്ല. അകയ്ദിന് പരുക്കേല്‍ക്കുകയും ചെയ്തു. കൈയ്യിലും അടിവയറ്റിലും പൊള്ളലേറ്റു (see photo above).
ഈ ആക്രമണവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ ഏതെങ്കിലും തെറ്റ് ചെയ്തതായി തെളിഞ്ഞിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
കുടുംബാംഗം അഹ്‌സാനുല്ലക്ക്, 32, പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചതായി അറിയിപ്പ് ലഭിച്ചിരുന്നു. പൗരത്വം നിയമപരമായല്ല ലഭിച്ചതെന്നാണ് കാരണം പറഞ്ഞിരിക്കുന്നത് . അയാളെ കഴിഞ്ഞ മാസം ന്യൂജേഴ്‌സിയിലെ കെര്‍നിയിലുള്ള ഇമിഗഷ്രേന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) നാലാഴ്ച തടങ്കലില്‍ വെച്ചിരുന്നു.
'എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ അമേരിക്കയിലുണ്ട്. എന്റെ സ്‌കൂള്‍, കോളേജ്, കുടുംബം, ബിസിനസ്സ്, സുഹൃത്തുക്കള്‍, എന്റെ എല്ലാം ഇവിടെ. മാതൃകാ പൗരനാകാനാണ് ഞാന്‍ ശ്രമിക്കുന്നത്, പിന്നെ എന്തിന് എന്നെ തടങ്കലില്‍ വെയ്ക്കണം?' അദ്ദേഹം ചോദിക്കുന്നു.
ഒരാള്‍ കുറ്റം ചെയ്തതിന് എന്തിനാണ് കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുന്നത്? ഭീകരത ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയുടെ അതേ ഡിഎന്‍എ പങ്കിട്ടതിനുള്ള പ്രതികാരമാണിത്- അഹ്‌സാന്‍ പറയുന്നു.
അഹ്‌സാന്റെ കുടുംബാംഗങ്ങള്‍ക്ക് അവരുടെ ഗ്രീന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യുമെന്ന അറിയിപ്പു ലഭിച്ചു. നവംബര്‍ ആറിന് അഹ്‌സന്റെ അമ്മയെയും സഹോദരിയെയും രണ്ട് ദിവസത്തേക്ക് ഡിഎച്ച്എസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഞങ്ങള്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു-അഹ്‌സന്റെ 22 കാരിയായ സഹോദരി അഫിയ പറഞ്ഞു.
Comments