ന്യൂജേഴ്‌സി: ഈ വരുന്ന ഫോമാ തെരഞ്ഞെടുപ്പില്‍ 2020 2022 ലെ ഫോമ പ്രസിഡന്റായി മത്സരിക്കുന്ന അനിയന്‍ ജോര്‍ജ്ജിനും, വൈസ് പ്രസിഡന്റായി മത്സരിക്കുന്ന രേഖാ ഫിലിപ്പിനും, ജോയിന്റ് ട്രഷറാറായി മത്സരിക്കുന്ന തോമസ് ചാണ്ടിക്കും ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു.
റീജിയണല്‍ വൈസ്പ്രസിഡന്റ് ബോബി തോമസിന്റെ നേതൃത്വത്തില്‍, റീജിയന്റെ കീഴിലുള്ള എല്ലാ അംഗ സംഘടനകളുടെയും പ്രതിനിധികള്‍ ഒത്തു ചേര്‍ന്നു നടത്തിയ ടെലികോണ്‍ഫറന്‍സിലാണ് ഇവര്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
ഫോമയുടെ സ്ഥാപക സെക്രട്ടറിയായ അനിയന്‍ ജോര്‍ജ്ജ് , ഫോമയുടെ നന്മയ്ക്കും വളര്‍ച്ചക്കും വേണ്ടി ഒരു സന്തതസഹചാരിയായി എന്നും നിലകൊണ്ടുകൊണ്ട് പുരോഗമനപരവും പ്രശംസനീയവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഫോമയുടെ എക്കാലത്തെയും അഭിമാന നേട്ടമായി വിജയഗാഥ രചിച്ചു വെന്നിക്കൊടി പാറിച്ച ഫോമാ വില്ലേജ് പ്രോജക്റ്റ് ചെയര്‍മാന്‍ സ്ഥാനം മുതല്‍ ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വന്‍ വിജയമാക്കിത്തീര്‍ത്തുകൊണ്ട് ഇപ്പോഴും വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അനിയന്‍ ജോര്‍ജ്ജിന്റെ നേതൃത്വം ഫോമയെ വീണ്ടും വളര്‍ച്ചയിലേക്കും ഉയര്‍ച്ചയിലേക്കും നയിക്കുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്നും, കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്ത എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു.
കേരളാ ഹൈക്കോടതിയില്‍ നാലര വര്‍ഷം അഭിഭാഷകനായി പയറ്റിത്തെളിഞ്ഞ അനിയന്‍ ചങ്ങനാശേരി എസ്.ബി. കോളജ് കൗണ്‍സിലര്‍, എറണാകുളം ലോ കോളജ് ചെയര്‍മാന്‍, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പകരക്കാരനില്ലാതെ പ്രകാശിച്ചപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ പേരില്‍ അനിയനായുംപ്രവര്‍ത്തനത്തില്‍ അഗ്രഗണ്യനുമായി നിലകൊണ്ടു. അപ്പോഴെല്ലാം ഈ വ്യക്തിയില്‍ സാമൂഹ്യ സേവനത്തിന്റെ ചിറകടികള്‍ അലയടിച്ചു പറന്നുയര്‍ന്നുകൊണ്ടേയിരുന്നു.
വൈസ് പ്രസിഡന്റായി മത്സരിക്കുന്ന രേഖാ ഫിലിപ്പ്, ഫോമാ നാഷണല്‍ കമ്മിറ്റിയില്‍ വനിതാ പ്രധിനിധി ആയി തുടര്‍ച്ചയായി നാല് വര്‍ഷക്കാലം പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഫോമയുടെയും മറ്റു സംഘടനകളിലെയും വിവിധ പ്രവര്‍ത്തന തലങ്ങളില്‍ തന്റേതായ പ്രവര്‍ത്തന ശൈലി കാഴ്ചവച്ച് മികച്ച സംഘാടക എന്ന ഖ്യാതി നേടിയ ആളാണ്. ഇപ്പോള്‍ ഫോമാ അഡ്വൈസറി കൌണ്‍സില്‍ സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുന്ന രേഖ ബയോടെക്‌നോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദധാരിയും , പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ കോംപ്ലിയന്‍സ് ലീഡ് ആയും ജോലിചെയ്യുന്നു.
ജോയിന്റ് ട്രഷറാറായി മത്സരിക്കുന്ന തോമസ് ചാണ്ടി, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു . മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ അടുത്ത വര്‍ഷത്തെ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, ഇപ്പോള്‍ മാപ്പിന്റെ ജനറല്‍ സെക്രട്ടറികൂടിയാണ്. മാപ്പിന്റെ ഐറ്റി കോര്‍ഡിനേറ്റര്‍ , ഫണ്ട് റേസിംഗ് ചെയര്‍മാന്‍ , ട്രഷറാര്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള തോമസ് ചാണ്ടി, 2018 ലെ ഫോമാ കണ്‍വെന്‍ഷന്‍ ചെണ്ടമേളം കോര്‍ഡിനേറ്റര്‍ കൂടി ആയിരുന്നു .
മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇപ്പോള്‍ ഫിലാഡെല്‍ഫിയായില്‍ അറിയപ്പെടുന്ന സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നു.
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ (KANJ) അംഗമായ അനിയന്‍ ജോര്‍ജ്ജിന്റെയും, കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി (KSNJ) അംഗമായ രേഖാ ഫിലിപ്പിന്റെയും, മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) തോമസ് ചാണ്ടിയുടെയും വിജയത്തിനുവേണ്ടതായ എല്ലാ പിന്തുണയും അറിയിക്കുന്നതിനോടൊപ്പം, വിവിധ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തന രംഗങ്ങളില്‍ നേതൃപാടവം തെളിയിച്ച ഈ മൂന്ന് സ്ഥാനാര്‍ത്ഥികളും ഫോമയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെട്ട നേതൃത്വം അഭിപ്രായപ്പെട്ടു.
Comments