സിയാറ്റില്‍: ഇന്‍ഫോസിസില്‍ പ്രിന്‍സിപ്പല്‍ കോണ്‍സള്‍ട്ടന്റായ ലിഷാര്‍ എടപ്പാള്‍ ലോക കേരള സഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു .
പ്രമുഖ വിമാന നിര്‍മാണ കമ്പനി ആയ ബോയിങ്ങിനു വേണ്ടി സീനിയര്‍ പ്രോഡക്റ്റ് മാനേജര്‍ ആയി സിയാറ്റിലില്‍ ജോലി ചെയ്തു വരുന്നു. 2001 മുതല്‍ ടി സി എസ്, ഇന്‍ഫോസിസ് എന്നീ ഐ ടിസ്ഥാപനങ്ങള്‍ക്കായി അമേരിക്കയില്‍ ജോലി ചെയ്യുന്ന ലിഷാര്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി ആണ്.
കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് കോഴിക്കോട് ആസ്ഥാനമായി 'സാന്ത്വനം കെയര്‍ ഫ്‌ണ്ടേഷന്‍' രൂപികരിച്ചു. അതിലൂടെ നിരവധി സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
2018 ലെ പ്രളയ കാലത്തു , സാന്ത്വനം ഫൗണ്ടേഷനിലൂടെ, അമേരിക്കന്‍ മലയാളി സുഹൃത്തുക്കളുടെയും, നന്‍മ പോലുള്ള സംഘടനകളുടെയും പ്രളയ ദുരിതാശ്വാസ സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, ക്യാമ്പുകളില്‍ നേരിട്ട് ഇടപെട്ടു പ്രവര്‍ത്തിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.
വിദേശ മലയാളികളില്‍ നിന്ന് സ്വീകരിക്കുന്ന വിഭവങ്ങള്‍ കേരള സര്‍ക്കാരിന് നല്കണമെന്നും വ്യക്തിപരമായി ഉപയോഗിച്ചു പേരെടുക്കുകയല്ല വേണ്ടതെന്നും ലിഷാര്‍ പറയുന്നു. ഐ ടിമേഖലയില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ മലയാളികളുടെ ബൃഹത്തായ അറിവും, അനുഭവസമ്പത്തും കേരള സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ലിഷാര്‍ ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരുന്നത്.
lishartp @ gmail .com എന്ന ഇമെയില്‍ വിലാസത്തില്‍ അദ്ദേഹത്തെ ബന്ധപ്പെട്ടു നിങ്ങളുടെ ആശയങ്ങളും നിര്‍ദേശങ്ങള്‍ പങ്കുവെക്കാവുന്നതാണ്.
Comments