You are Here : Home / USA News

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് സുവിശേഷ മഹായോഗം ഡിസംബര്‍ 8നു ഞായറാഴ്ച

Text Size  

Story Dated: Tuesday, December 03, 2019 12:14 hrs UTC

ഹൂസ്റ്റണ്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വാര്‍ഷിക വിന്റര്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ഡിസംബര്‍ 8നു ഞായറാഴ്ച വൈകുന്നേരം 5:30 നു സെന്റ് തോമസ് ഇവവാഞ്ചലിക്കല്‍ (10502, Altonbury Ln, Houston, TX 77031) വച്ചു നടത്തപ്പെടും.

പ്രൊഫസ്സര്‍ എം.വൈ.യോഹന്നാന്‍ (റിട്ട പ്രിന്‍സിപ്പല്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്  െകോളേജ് കോലഞ്ചേരി) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപ ക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നതും സഭ വ്യത്യാസമെന്യേ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സിആര്‍എഫ്. സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മനസാന്തരപ്പെട്ടവരുടെ മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെല്ലോഷിപ് വിശ്വസിക്കുന്നത്.

മൂവാറ്റുപുഴ ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് ഡയറക്ടര്‍മാരായ സജു കുര്യാക്കോസും സാലി സജുവുമാണ് ദൈവവചന പ്രഘോഷണങ്ങള്‍ നല്‍കുന്നത്.  പ്രൊഫ. എം.വൈ.യോഹന്നാന്‍ നല്‍കുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കുന്നതാണ്.

ഡിസംബര്‍ 7നു ഓസ്റ്റിനിലും കണ്‍വെന്‍ഷന്‍  ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ഇഞഎ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രൊഫ.എം.വൈ.യോഹന്നാന്‍ എല്ലാ ദിവസവും രാവിലെ 9 നും വൈകുന്നേരം 6 നും (ഹൂസ്റ്റണ്‍ സമയം)) പവര്‍വിഷന്‍ ടിവിയില്‍ വചനസന്ദേശം നല്‍കുന്നു. പ്രസ്തുത സന്ദേശം യൂട്യൂബ് (CRF Gospel Channel )epw www.crfgospel.org/tv ലും ലഭ്യമാണ്. ഈ സന്ദേശം ഓഡിയോ രൂപത്തില്‍ നിങ്ങളുടെ വാട്‌സാപ്പില്‍  ലഭിക്കുവാന്‍ നിങ്ങളുടെ പേരും സ്ഥലവും +91 9142303030 എന്ന നമ്പറിലേക്കു അയച്ചു കൊടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്  832 987 2075 (സന്തോഷ് മാത്യു)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.