You are Here : Home / USA News

ശോശാമ്മ തോമസിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചിച്ചു

Text Size  

Story Dated: Tuesday, December 03, 2019 12:15 hrs UTC

ടോറോണ്ടോ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ടോറോണ്ടോ പ്രൊവിന്‍സ് പ്രസിഡന്റ് ബിജു തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (89) (ഐത്തല കൂടത്തില്‍) നിര്യാതയായി . സംസ്‌ക്കാരം  റാന്നി  ചെറുകുളഞ്ഞി ന്യൂ ഇന്ത്യ ദൈവ സഭയുടെ വടശ്ശേരിക്കര സെമിത്തേരിയില്‍ നടത്തി .

 ഭര്‍ത്താവ്: പരേതനായ കെ. എ. തോമസ് കൂടത്തില്‍. മക്കള്‍: അന്നമ്മ, മറിയാമ്മ, ജോസ് (യു. എസ്. എ.), വത്സമ്മ, സൂസന്‍ (കാനഡ), സാബു (ന്യൂ ഡല്‍ഹി), മിനി, ബിജു (ടോറോണ്ടോ), സിഞ്ചു (ഒക്ലഹോമ). മരുമക്കള്‍: ജോയി (റാന്നി), അനിയച്ചെന് അറക്കല്‍ (കാവാലം), പരേതയായ ഏലിക്കുട്ടി കുര്യാക്കാല്‍, ജോസ് അക്കര കണ്ടതില്‍ (മഴുകീര്‍), അനില്‍ തുണ്ടിയില്‍ (മാന്നാര്‍), ജയ്‌മോള്‍ പുന്നശ്ശേരില്‍ (ഡല്‍ഹി), സാബു പുത്തെന്‍പുരക്കല്‍ (ഖത്തര്‍), ജാനറ്റ് ഓണാട്ടു കുന്നുംപുറത്തു(കാനഡ), ബിന്റു കാഞ്ചനാശ്ശേരിയില്‍ (യു. എസ്. എ.). പരേത റാന്നിയില്‍ കണ്ണം കര പുതു പറമ്പില്‍ കുടുംബാംഗമാണ്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ടോറോണ്ടോ പ്രൊവിന്‍സ് ചെയര്‍മാന്‍ സോം സക്കറിയാ, സെക്രട്ടറി ടിജോ, നോര്‍ത്ത് അമേരിക്ക നേതാക്കളായ ചാക്കോ കോയിക്കലേത്, പി. സി. മാത്യു, ജെയിംസ് കൂടല്‍, സുധിര്‍ നമ്പ്യാര്‍, ഫിലിപ്പ് മാരേട്ട്, ഗ്ലോഅബല്‍ നേതാക്കളായ, തോമസ് മൊട്ടക്കല്‍, തങ്കമണി അരവിന്ദന്‍, എസ്. കെ. ചെറിയാന്‍, മുതലായവര്‍ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.