കത്തിക്കരിഞ്ഞ ഇരുപതുകാരന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയായിരുന്നു പോലീസ് മൃതദേഹം ഫീല്‍ഡില്‍ നിന്നും കണ്ടെടുത്തത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 18 ന് അറസ്റ്റ് ചെയ്ത ലേക്ക്വിന് ഗ്രാന്റ് (20)ടിലര്‍ ജോണ്‍സര്‍ (19) എന്നിവര്‍ക്കെതിരെ ക്യാപ്പിറ്റല്‍ മര്‍സറിന് കേസ്സെടുത്തിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തികരിഞ്ഞിരുന്നതായും എന്നാല്‍ വിശദമായ പരിശോധനയിലാണ് കൊല്ലപ്പെട്ടത് 20 വയസ്സുക്കാരനാണെന്ന് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട വ്യക്തിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. കമ്പിളിയില്‍ പൊതിഞ്ഞാണ് മൃതദേഹത്തിന് തീ കൊളുത്തിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി. 2019 ല്‍ ഡാളസ്സില്‍ മാത്രം നടക്കുന്ന 197-ാമത് കൊലപാതകമാണിത്. 2007 ന് ശേഷം ഇത്രയും പേര് കൊല്ല്പപെടുന്നത് ആദ്യമായാണ്. കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് സിറ്റി മേയര്‍ എറിക് ജോണ്സന് സിറ്റി മാനേജരോട് ആവശ്യപ്പെട്ടു.
Comments