You are Here : Home / USA News

കോവിഡ്: ഇന്ത്യാക്കാരിയായ ഫിസിഷ്യന്‍ അസിസ്റ്റന്റ് ന്യു യോര്‍ക്ക് സിറ്റിയില്‍ മരിച്ചു

Text Size  

Story Dated: Saturday, April 04, 2020 04:16 hrs UTC

 
 
 
ന്യു യോര്‍ക്ക്: ന്യു യോക്ക് സിറ്റിയില്‍ കോവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരിയായ ഫിസിഷ്യന്‍ അസിസ്റ്റന്റ് മാധവി അയ (61) മാര്‍ച്ച് 29-നു നിര്യാതയായി.
 
ബ്രൂക്ലിനില്‍ വുഡ് ഹള്‍ മെഡിക്കല്‍ സെന്ററില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്.
 
 
 
ന്യു യോര്‍ക്ക് സിറ്റിയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യാക്കാരില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇവരെന്നു കരുതുന്നു.
 
ഭര്‍ത്താവ് രാജ്. 18 വയസുള്ള മിന്നോലി ഏക പുത്രിയാണ്. 86 വയസുള്ള അമ്മയും കൂടെ ഉണ്ട്. അടുത്തയിട ഉണ്ടായ സ്‌ട്രോക്കില്‍ നിന്ന് അമ്മ കഷ്ടിച്ചു രക്ഷപ്പെട്ടതാണ്.
 
വീടിന്റെ പ്രധാന വരുമാനമാണു ഇവരുടെ മരണത്തോടേ ഇല്ലാതായത്. ഹെല്ത്ത് ഇന്‍ഷുറന്‍സും ഇനി ഇല്ലാതാകും.
 
വിഷമത്തിലായ കുടുംബത്തെ സഹായിക്കാനും സംസ്‌കാര ചടങ്ങിനുമായി ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു.
 
ക്ലിക്ക്‌ 
https://www.gofundme.com/f/in-memory-of-madhvi-aya?utm_source=whatsapp-visit&utm_medium=chat&utm_campaign=p_cp+share-sheet

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.