You are Here : Home / USA News

മരണസംഖ്യ കുറയുന്നു; ന്യൂയോർക്കിൽ 16,000 കടന്നു,രാജ്യത്ത് ഇന്ന് 2174

Text Size  

Story Dated: Friday, April 17, 2020 11:00 hrs UTC

 
ഫ്രാൻസിസ് തടത്തിൽ
 
 
ന്യൂജേഴ്സി: ഈ ആഴ്ച്ചമുതൽ മരണം കുത്തനെ ഉയരുമെന്ന പ്രവചനം ശരിവയ്ക്കുന്ന വിധം തന്നെ ഇന്നലെയും മരണം ഉയർച്ചയുടെ പാതയിൽ തന്നെ. കോവിഡ് 19 രോഗബാധമൂലമുള്ള മരണം രണ്ടായിരം കടന്നെങ്കിലും കഴിഞ്ഞദിവസത്തേക്കാൾ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മരണം 2,174 ആയിരുന്നു രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ടത്. തലേദിവസമായിരുന്നു ഏറ്റവും വലിയ മരണനിരക്ക് (2,763).ചൊവ്വാഴ്ച്ച (2,407) പേരും മരിച്ചിരുന്നു, ഈ ദിവ്സങ്ങളെ  അപേക്ഷിച്ച് 400 മരണങ്ങൾ കുറവായിരുന്നു ഇന്നലെ. 
 
ലോകത്തെ മരണസംഖ്യ ഒന്നരലക്ഷത്തോടടുക്കുകയാണ്. ഇതുവരെ ആകെ മരണസംഖ്യ 146,872 ആയി. ഇന്നലെ മാത്രം 6,696 പേര് മരിച്ചു. ന്യൂയോർക്കിൽ മരണസംഖ്യ 16,000 കവിഞ്ഞു.
 
നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഒന്നര മില്യണിനടുക്കുന്നു (1,488,769). അതിൽ അതിൽ അരലക്ഷത്തില്പരം(56,560) പേർ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിൽ അഞ്ചര ലക്ഷത്തിൽപ്പരം(585,449) ആളുകൾ ചകിത്സയിലാണ്. അതിൽ 13,369, പേർ ഗുരുതരാവസ്ഥയിലാണ്.
 
ഇന്നലെമാത്രം ലോകത്തു ഏകദേശം ഒരുലക്ഷം(95,022) ആളുകൾ പുതിയരോഗികളായി റീപ്പർട്ട്ചെയ്തു.അതിൽ 29,567 പേര് അമേരിക്കക്കാരാണ്. ലോകത്തു ആകെ 2,181,306 കൊറോണ രോഗികളുള്ളത്.അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 7 ലക്ഷത്തോടടുക്കുകയാണ്. (677,570). ലോകത്ത് അഞ്ചരലക്ഷത്തോളം പേര് കൊറോണ രോഗവിമുക്തരായിട്ടുണ്ട് 547,069 പേർ.അതേസമയം അമേരിക്കയിൽ 57,508 പേരും രോഗവിമുക്തരായി.
 
പതിവുപോലെ  ന്യൂജേഴ്സി ഉൾപ്പെടെ നിരവധി സ്റ്റേറ്റുകളിൽ വീണ്ടും മരണനിരക്ക്‌ കുത്തനെ ഉയർന്നതോടെ അമേരിക്ക ഇന്നലെ ഒറ്റദിവസസം കൊണ്ട് ഏറ്റവും വലിയനിരക്കിലേക്കു ഉയർന്നു.കൊറോണ വൈറസിന്റെ അധിനിവേശം ലോകത്തെ 195 രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കെ ഇന്നലെ ലോകത്ത്  രണ്ടു മില്യണിൽ അധികം കോവിഡ് 19 രോഗികളായി.  ഇന്നലെ ഒറ്റദിവസം കൊണ്ട് 2,407 പേർ അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചത്. ലോകത്ത് കൊറോണവൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 2,000,998 ആയി. 
 
 ഇന്നലെയും ന്യൂയോർക്കിൽ ആണ് കൂടുതൽ പേര് മരിച്ചതെങ്കിലും മരണനിരക്കിൽ കുറവ് രേഖപ്പെടുത്തി (606 ) . തലേദിവസം അവിടെ  778 പേർ ആണ് മരിച്ചത്. ന്യൂജേഴ്സിയിലും മിഷിഗണിലും മരണനിരക്കിൽ വർധനതന്നെയാണുണ്ടായത്, ന്യൂജേഴ്‌സിയിൽ തലേദിവസത്തെ മരണ സംഖ്യയായ 362 മരണം തന്നെയാണ് ഇന്നലെ രേഖപ്പെടുത്തിയത് .തലേദിവസത്തെ മരനിരക്കിനേക്കാൾ കുടുതലായിരുന്ന മിഷിഗണിൽ ഇന്നലെ 172 പേർകൂടിമരിച്ചതോടെ ആകെ മരണം രണ്ടായിരം കടന്നു (2,093). തലേദിവസം ഇവിടെ 153  പേരായിരുന്നു മരിച്ചത്. മാസച്യുസസിൽ 137  പേർ മരിച്ചു . തലേദിവസം ഇവിടെ മരണം 151 ആയിരുന്നു. ഇല്ലിനോയിസിൽ മരണം 124 ആയതോടെ അവിടെ ആകെ മരണ സംഖ്യ 1000 കടന്നു(1,072)
 
 
ന്യു യോര്‍ക്കിൽ ആകെ  മരണം 16,106 കടന്നു. ന്യൂജേഴ്‌സിയിൽ മരണം മൂവായിരം കടന്ന് 3,518 ആയി. മസച്യുസെസിൽ ആകെ മരണം 1,245 ആണ്.  ഇന്നലെ 53 മരണം കൂടിയായതോടെ  ലൂയിസിയാനയിലെ മരണനിരക്ക് 1,156 ആയി.ഇന്നലത്തെ 102 മരണത്തോടെ കണക്റ്റിക്കട്ടിൽ മരണം ആയിരത്തോടടുക്കുകയാണ്.(971).
 
 രാജ്യത്തെ അഞ്ചു  സ്റ്റേറ്റുകളിൽ ഇന്നലെ മരണസംഖ്യ 50 മുകളിൽ കടന്നു. ഈ സ്റ്റേറ്റുകൾ, ബ്രാക്കറ്റിൽ മരണസംഖ്യ: ലൂയിസിയാന (53), ഫ്ലോറിഡ(54 ), പെൻസിൽവാനിയ (58), കാലിഫോർണിയ(87), എന്നിങ്ങനെയാണ് . ടെക്സാസ്(30) ,ജോർജിയ (41),ഓഹിയോ (28),മേരിലാൻഡ്(43), ഇൻഡിയാന (41)  എന്നീ സംസ്ഥാനങ്ങളിലും ഇന്നലെ മരണനിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു. അമേരിക്കൻ പട്ടാളത്തിൽ ഇന്നലെ മരണമുണ്ടായില്ല..
കഴിഞ്ഞ കുറെ ദിവസങ്ങളായി മരണസംഖ്യ കുറഞ്ഞു വരികയായിരുന്ന ഫ്രാൻസ്, യു.കെ. ഉഴികെയുള്ള രാജ്യങ്ങളിൽ
 ഇന്നലെയും മരണനിരക്ക് കുറവായിരുന്നു,
. ഇറ്റലി(525),സ്പെയിൻ(503),ജർമ്മനി(248),ബെൽജിയം (417), നെതെർലാൻഡ് (211) എന്നിങ്ങനെയാണ് മരണനിരക്ക്. അതേസമയം  ഫ്രാൻ‌സിൽ ഇന്നലെ കുറവായിരുന്നു (753). തലേ ദിവസം ഫ്രാൻ‌സിൽ  1,438 പേർ മരിച്ചിരുന്നു. യു.കെ.യിൽ 861 പേർ മരിച്ചു. .
 
 അമേരിക്കയിൽ ഓരോ മില്യൺ ആളുകളിൽ മരിക്കുന്നവരുടെ അന്നം വർധിച്ചു 105 പേരായി. നേരത്തെ ഇത്  86 ആയിരുന്നു. ലോകത്തിൽ  17.6 പേർ എന്നത് 18.7 ആയി..
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.