You are Here : Home / USA News

റെംഡിസിവിയര്‍: കോവിഡ് 19 ന് ലോകം കാത്തിരുന്ന മരുന്ന്

Text Size  

Story Dated: Friday, April 17, 2020 01:22 hrs UTC

(ലക്ഷ്മി നായര്‍)
 
ഗിലിയഡ് സയന്‍സസ് (Gilead Sciences Inc.) ബയോടെക്‌നോളജി കമ്പനിയുടെ റെംഡിസിവിയര്‍ (Remdesivir) മാര്‍ച്ച് മാസം മുതല്‍ കോവിഡ്-19 രോഗത്തിന്റെ ചികിത്സക്കുവേണ്ടി ഫേസ് -3 (Phase-3) ക്ലിനിക്കല്‍ ട്രയല്‍ നടക്കുന്നു
 
അടിയന്തമായി അംഗീകരിക്കാനുള്ള ശ്രമത്തില്‍ ഈ മരുന്നിന്റെ IND (Investigational New Drug) ഫയല്‍ എഫ്.ഡി.എ സ്വീകരിച്ചിരുന്നു.
 
 
യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ നടക്കുന്ന ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യം പുറത്തു വന്ന ഡാറ്റ പറയുന്നത് ഈ മരുന്ന് കോവിഡ്-19 രോഗത്തിന് ഏറ്റവും ഫലപ്രദമാണെന്നാണ്. ലോകം മുഴുവനും കൊറോണ വൈറസ്സിന്റെ ആദ്യത്തെ മരുന്നിനു വേണ്ടി കാത്തിരിക്കുകയാണല്ലോ. മരുന്നിന്റെ സുരക്ഷിതത്വവും രോഗം ഭേദമാവാനുള്ള കഴിവും ഈ പഠനം പൂര്‍ത്തിയായാല്‍ വ്യക്തമാവും
 
125 കോവിഡ്-19 രോഗികളില്‍ റെംഡിസിവിയര്‍ കൊടുത്തുകൊണ്ടാണ് ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങിയത്. അതില്‍ 113 രോഗികള്‍ ഗുരുതരമായ അവസ്ഥയിലായിരുന്നു. ഈ ഗ്രൂപ്പിലെ രണ്ടു പേരൊഴികെ, എല്ലാവരും, 113 ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം, സുഖം പ്രാപിച്ചു് വീടുകളില്‍ പോയി എന്ന് യൂണിവേസ്റിറ്റി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ഡാറ്റക്ക് വേണ്ടി ഗിലിയഡ് കാത്തിരിക്കുകയാണെന്നു പറയുന്നു. ലോകത്തു പല ഭാഗങ്ങളിലുമായി 2400 രോഗികളിലായി ഈ പഠനം തുടരുന്നു.
 
57 വയസ്സുള്ള സ്ലാവമിര്‍ മികലാക് (Slawomir Michalak) എന്ന ഫാക്ടറി ജോലിക്കാരന്‍ കോവിഡ് രോഗത്തെത്തുടര്‍ന്ന് 104 ഡിഗ്രി (F) പനിയും ശ്വസിക്കാന്‍ പ്രയാസവുമായി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഏപ്രില്‍ 3- നു പ്രവേശിച്ചു. ഏപ്രില്‍ 4-നു അയാളില്‍ റെംഡിസിവിയര്‍ ഇന്‍ഫ്യൂസ് ചെയ്യുകയും ഉടനെ പനി കുറയുകയുമുണ്ടായി. പിറ്റേ ദിവസം അയാള്‍ക്ക് ഓക്‌സിജന്‍ കൊടുക്കാതെ സ്വയം ശ്വസിക്കാനും സാധിച്ചു. ഏപ്രില്‍ 7-ന് അയാള്‍ ഹോസ്പിറ്റല്‍ വിടുകയുമുണ്ടായി.
 
'എന്റെ ജീവന്‍ രക്ഷിച്ച അത്ഭുത മരുന്നാണ് റെംഡിസിവിയര്‍.'' സ്ലാവോമിര്‍ പറഞ്ഞു.
 
അതേ, ഈ ശുഭാപ്തിവിശാസം ഉടനെ നിറവേറുവാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.