(ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ദൈവമേ, എന്താണ് ഈ ലോകത്ത്സംഭവിക്കുന്നത്!മരണമെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു ഒരു ഭയമാണ്. കഴിഞ്ഞ ദിവസം വരെസംസാരിച്ചുകൊണ്ടിരുന്ന പല ആളുകളും ഇന്ന് നമ്മോടൊപ്പം ഇല്ല. കുറെ ദിവസങ്ങള്‍ ആയി മരണങ്ങളെപറ്റിയാണ് കേള്‍ക്കുന്നതും അറിയുന്നതും. കൂടെ പഠിച്ചവര്‍, കൂടെ ജോലിചെയ്യുന്നവര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ സമൂഹത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകര്‍തുടങ്ങി നിരവധി ആളുകള്‍ മരണത്തിന് കിഴടങ്ങി. മരണം എന്ന വാക്കുപോലും കേള്‍ക്കുവാന്‍ പറ്റാത്ത മാനസികാവസ്ഥയില്‍ ആയി.
നമുക്ക് ചുറ്റും പലരും മരിക്കുബോഴും അതിനെ നാം വളരെ നിസാരവല്‍ക്കരിച്ചു. പക്ഷേ അത് നമ്മുടെ കുടുംബത്തിലോട്ടു വന്നപ്പോള്‍ നാം തളര്‍ന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍മുന്ന് ഡസനോളം മലയാളികളുടെജീവന്‍ നമ്മുക്ക് നഷ്ടപ്പെട്ടു.അതില്‍ഇരുപത്തിയൊന്ന് വയസുമുതല്‍ നൂറ്റിരണ്ടു വയസ് വരെയുള്ളവരെ മരണം കവര്‍ന്നെടുക്കുകയുണ്ടായി. യുവാക്കള്‍, മധ്യവയസ്‌ക്കര്‍, വാര്‍ദ്ധക്യം ചെന്നവര്‍എന്ന ഒരു വേര്‍തിരിവും ഇല്ല. നമ്മളുമായോകുടുംബങ്ങളുമായോനല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍ ആണ് മിക്കവരും. ഉറ്റവരുടെയും ഉടയവരുടെയും തോരാ കണ്ണീരും തീരാവേദനയും കണ്ടും അനുഭവിച്ചും മനസ്മരവിച്ചിരിക്കുന്നു. ഇനി അടുത്തത് ആര് എന്ന ചോദ്യവും?
ന്യൂ യോര്‍ക്കില്‍ ആണ് ഏറെ ഭയജനകമായ അന്തിരിക്ഷം. പതിനാറായിരം പേര്‍ നമുക്ക് ചുറ്റും മരിച്ചു വീണു. വെസ്റ്റ്‌ചെസ്റ്റര്‍, റോക്ക് ലാന്‍ഡ്, ന്യൂ യോര്‍ക്ക് സിറ്റി, ലോങ്ങ് ഐലന്‍ഡ് എന്നിവിടങ്ങളിലാണു മരണങ്ങള്‍ കുടുതലും.
ഇവിടെത്തെ പലആശുപത്രികളുടെയും അവസ്ഥ വളരെ പരിതാപകരം. പലയിടത്തും ശവശരീരങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ ട്രക്ക് റെന്റ് ചെയ്തു അതില്‍ ഫ്രീസര്‍ ഘടിപ്പിച്ചാണ് മോര്‍ച്ചറി ആക്കിയത്.ഒരു ട്രക്ക് ഉണ്ടായിരുന്നടത്തു ഇന്ന്നാലും അഞ്ചും ട്രക്കുകള്‍ കാണാന്‍ കഴിയും. ഇനിയുംവളരെ അധികം രോഗികള്‍ വിധിയും കാത്തു വെന്റിലേറ്ററില്‍ ശ്വാസമെടുക്കാന്‍ കഴിയാതെ കിടക്കുന്നു . ഈ ദുരന്തത്തില്‍ നിന്നും നമുക്ക്എന്ന്കരകയറാം?
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ മരണം പെട്ടെന്നനായിരുന്നു.ഫാമിലി ഉടനെ തന്നെ ന്യൂ യോര്‍ക്കിലെ മിക്ക ഫ്യൂണറല്‍ ഹോമിലും വിളിച്ചു. ഒരു ഫ്യൂണറല്‍ ഹോമിലും ബോഡികള്‍ എടുക്കുന്നില്ല. ബോഡികള്‍ സൂക്ഷിക്കാന്‍ സ്ഥലം ഇല്ലഎന്നതുതന്നെ കാരണം. ബോഡികള്‍സുക്ഷിക്കുവാനോ അവര്‍ അര്‍ഹിക്കുന്ന ഒരു വിടവാങ്ങല്‍ കൊടുക്കുവാനോ നമുക്ക് കഴിയുന്നില്ല.
ഒരു ഫ്യൂണറല്‍ ഹോംകാരന്റെ കൈയും കാലും പിടിച്ചാണ്ബോഡി ഏറ്റെടുക്കാം എന്ന് സമ്മതിച്ചത്. അതും വെറും സംസ്‌കര ചടങ്ങുകള്‍ മാത്രം. നമ്മുടെ കുടുംബത്തില്‍ഒരു മരണം ഉണ്ടകുബോള്‍ നമുക്കറിയാം അവരുടെമാനസികാവസ്ഥ.അതിന്റെ കൂടെ സംസ്‌കരവും പ്രശ്‌നം.
ഫാമിലിക്ക് ബോഡി ആവശ്യമില്ല എങ്കില്‍അവരവരുടെ മതപരമായ ആചാരങ്ങളൊക്കെ മാറ്റിവച്ച് കൂട്ടത്തോടെ സംസ്‌കരിക്കുകയാണ് പതിവ്. മതപരമായ ആചാരങ്ങള്‍ക്ക് ഏറെ വിലകല്‍പ്പിക്കുന്ന മലയാളികള്‍ക്ക്ഇത് ഉള്‍ക്കൊള്ളാനാവില്ല. പക്ഷേ, നിലവിലുള്ള സാഹചര്യം ആചാരങ്ങളെ അകറ്റുന്നതാണ്. 'ശാരീരിക അകലം എന്നതാണല്ലോ നമ്മുടെ മുദ്രവാക്യം. പക്ഷേ നമ്മളില്‍ പലരും സ്വര്‍ഗം, നരകം, മരണാനന്തര ജീവിതം തുടങ്ങിയ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരാണ്. ഈ മരിച്ചവരുടെ അന്മാക്കള്‍ ഉചിതമായ ഒരു യാത്ര അയപ്പ് എങ്കിലുംപ്രതിഷിഷിക്കുന്നുണ്ടാവും. മരിച്ചവരോട് നീതി പുലര്‍ത്താന്‍ നമുക്ക് കഴിയുന്നുണ്ടോ ? മരിച്ചവരുടെ ആത്മാക്കള്‍ നമ്മുടെനിസ്സഹായ അവസ്ഥ കാണുന്നുണ്ടായിരിക്കാം
എങ്ങനെഎന്ന്ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു പ്രതിഭാസം ആണ് മരണം. അത് നമ്മുടെ ഉറ്റവരാണെങ്കില്‍ആ വേദന ഒരിക്കലും വിട്ടുമാറാത്തതാണ്. അവരുടെ ഓര്‍മ്മകള്‍നമ്മൊളൊടൊപ്പം എന്നുംജീവിക്കും. നമുക്ക് ചുറ്റും ജീവന്‍ നഷ്ടപ്പെട്ട ഈ സഹോദരങ്ങളെ നമ്മുടെ ഈ ജീവിതകാലത്തുമറക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ ഈമാനസികമായ അവസ്ഥയില്‍ നിന്നും മുക്തി നേടാന്‍ പറ്റുമോ എന്ന് തന്നെ സംശയം. അതുവരേക്കുംനാം എല്ലാം ജീവിച്ചിരിക്കുമോ?
ജനിച്ച മിക്ക മനുഷ്യരും ജീവിച്ചുകൊതി തീരാതെയാണ് മരണത്തിലേക്ക് പോകുന്നത്. എത്ര വാര്‍ദ്ധക്യത്തില്‍ പെട്ട മനുഷ്യനുംകുറച്ചു നാള്‍കുടിജീവിച്ചിട്ട് മരിക്കണം എന്നതാണ് ആഗ്രഹം. പക്ഷേ ഒരുനാള്‍പ്രിയപ്പെട്ടതായതെല്ലാം ഉപേക്ഷിച്ചു പോകുകതന്നെ വേണം.
പക്ഷേ ഈഅവസരത്തില്‍കുട്ടമരണങ്ങള്‍ കണ്ടു നമ്മുടെ മനസ്സ് മരവിച്ചിരിക്കുകയാണ്. കൂടെ കൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വായിക്കുന്നു. അടുത്തത്ആര് എന്നറിയാന്‍ പറ്റാത്ത അവസ്ഥ . എപ്പോഴും വന്നുകൊണ്ടിരിക്കുന്നത് വേദനജനകമായന്യൂസുകള്‍. ഒരുപാട് കൂടിചേരലുകളുടെയും വേര്‍പിരിയലുകളുടെയും സംഗമമാണ് ജീവിതം എന്ന് നമുക്ക് അറിയാം. പക്ഷേ ഇത്രയുംഒന്നിച്ചുള്ളവേര്‍പിരിയലുകള്‍ നമ്മളില്‍ മാനസിക വിഭ്രാന്തി ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല.
മരണം ഈശ്വര നിശ്ചയം ആണ്, ഒരു ശക്തിക്കും ഈശ്വര നിശ്ചയത്തെ മറിക്കടക്കുവാന്‍ സാധ്യമല്ല. ദൈവത്തിന്റെ കണക്ക് പുസ്തകത്തില്‍ നമുക്കുള്ള ഡേറ്റും തിയതിയും എല്ലാം കുറിച്ചിട്ടുണ്ടാകാം. അതെക്കെസത്യമായിരിക്കാം . ഇപ്പോള്‍ നമുക്ക് നമ്മേതന്നെ വിശ്വാസം ഇല്ലാതെയായി.എപ്പോഴും ഭയമാണ് ഞാന്‍ അറിയാതെഎന്റെ ശ്വാസം നിന്നു പോകുമോ ?
ഈ അവസരത്തില്‍മരണമടഞ്ഞ എല്ലാവര്‍ക്കും ഞങ്ങളുടെ കണ്ണീര്‍ പ്രണാമം. പ്രാര്‍ത്ഥിയ്ക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയു . ഈ വൈറസ് നമ്മളെ അറ്റാക്ക് ചെയ്തില്ലായിരുങ്കില്‍ നിങ്ങള്‍ എല്ലാവരും ഞങ്ങളോടൊപ്പം ഇവിച്ചിരിക്കേണ്ടവര്‍ ആണ്.
ഈവിഷമ ഘട്ടംകണ്ണിനിരുമായി കഴിയുന്നവളരെ അധികം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കു ഈ ഘട്ടം തരണം ചെയ്യാന്‍ദൈവംകരുണ നല്‍കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു . ഉണങ്ങാത്ത മുറിവുകളും, തോരാത്ത കണ്ണീരുമായി , മായാത്ത ഓര്‍മ്മകളുമായി നിങ്ങള്‍ എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കും.
Comments