You are Here : Home / USA News

ഡാലസ് കൗണ്ടിയിൽ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്യപ്പെടാത്ത ആദ്യ ദിനം ഏപ്രിൽ 19

Text Size  

Story Dated: Monday, April 20, 2020 02:37 hrs UTC

 
പി.പി.ചെറിയാൻ
 
 
ഡാലസ് ∙ കോവിഡ് 19 വ്യാപകമായ ശേഷം ഏപ്രിൽ 6 മുതൽ ഏപ്രിൽ 19 വരെയുള്ള രണ്ടാഴ്ചകളിൽ ഡാലസ് കൗണ്ടിയിൽ  ഒരു കോവിഡ് മരണം പോലും സംഭവിക്കാത്ത ആദ്യ ദിനമാണ് ഏപ്രിൽ 19 ഞായർ.ഏപ്രിൽ 19 ന് വൈകിട്ട് ഡാലസ് കൗണ്ടി ഹെൽത്ത് അധികൃതർ വെളിപ്പെടുത്തിയതാണ് ഈ വിവരം. ഞായറാഴ്ച കോവിഡ് 19 മരണം സംഭവിച്ചില്ലെങ്കിലും പുതിയതായി പുതിയതായി 104 കേസ്സുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
                ഇതുവരെ ഡാലസ് കൗണ്ടിയിൽ മാത്രം 2428 കൊറോണ വൈറസ് പോസിറ്റീവ് കേസ്സുകളും ഏപ്രിൽ 19 വരെ 60 മരണവുമാണ് സംഭവിച്ചിരിക്കുന്നത്.  രോഗം ബാധിച്ചവരിൽ രണ്ടു പേർ മാത്രമാണ് സുഖം പ്രാപിച്ചു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
                 ടെക്സസിൽ സ്റ്റെ അറ്റ് ഹോം നിലവിലുണ്ടെങ്കിലും നിരവധി ആളുകളാണ് ഗ്രോസറി സ്റ്റേറ്റുകളിലും ഗ്യാസ് സ്റ്റേഷനുകളിലും എത്തുന്നത്. മുഖം മറച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന കർശന നിർദേശം ഏപ്രിൽ 18 ശനി മുതൽ നിലവിലുണ്ടെങ്കിലും സ്റ്റോറുകളിൽ എത്തുന്നവരിൽ പകുതിയിലധികവും മാസ്കുകൾ ധരിക്കാത്തവരാണ്. 
                     ടെക്സസിൽ കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു വരുന്നുവെന്നത് ആശ്വാസകരമാണ്. വ്യവസായ സ്ഥാപനങ്ങളും റസ്റ്റോറന്റുകളും ടെക്സസ് ഗവൺമെന്റ്  നിർദേശങ്ങൾക്കു വിധേയമായി തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി ഗവർണർ നൽകിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.