You are Here : Home / USA News

ശോശാമ്മ മത്തായിയുടെ ശവസംസ്‌കാരം ഏപ്രില്‍ 20 തിങ്കളാഴ്ച

Text Size  

Story Dated: Monday, April 20, 2020 02:39 hrs UTC

 
 
ഡാളസ്: ഏപ്രില്‍ 16 വ്യാഴാഴ്ച കാലത്തു നിര്യാതയായ ആനിക്കാട് പേക്കുഴി മേപ്പറത്തു കുടുംബാംഗം പരേതനായ എം എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായിയുടെ (പൊടിയമ്മ കൊച്ചമ്മ -96) ശവസംസ്‌കാരം ഏപ്രില്‍ 20 തിങ്കളാഴ്ച 2 മണിക്ക് മെസ്‌കീറ്റ് ലൗറേല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ നടത്തപ്പെടുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
 
രാവിലെ 11 .30 മുതല്‍ 2 മണിവരെ മുന്‍ കൂട്ടിയുള്ള
അനുവാദത്തോടു കൂടി മാത്രമേ പൊതുദര്‍ശനം അനുവദിക്കൂ എന്നു ഫ്യൂണറല്‍ ഹോം അറിയിച്ചു
.
1982-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ പരേതയും കുടുംബവും ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ ആദ്യ കാല പ്രവര്‍ത്തകരാണ്. മക്കളും കൊച്ചുമക്കളുമായി 24 അംഗങ്ങളുള്ള പരേതയുടെ കുടുംബത്തെ ധാരാളം സുഹൃത്തുക്കളും, ബന്ധുക്കളും ടെലിഫോണിലൂടെ അനുശോചനം അറിയിച്ചു.
 
മക്കള്‍: അനില്‍ മാത്യു (ഓള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് & റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍) ആനി തോമസ്, ആലിസ് രാജു, ഫില്‍ മാത്യു എല്ലാവരും ഡാളസില്‍. മരുമക്കള്‍: മിനി മാത്യു , സക്കറിയാ തോമസ്, രാജു വറുഗീസ് (പോര്‍ട്ടബിള്‍ ഡയഗണോസ്റ്റിക് സര്‍വീസ് കോപ്പറേഷന്‍,ഡാളസ്), ജോയ്സ് മാത്യു.
കൊച്ചു മക്കള്‍/മരുമക്കള്‍: ആശിഷ്, അന്‍സില്‍, അനീഷാ, ജസ്റ്റിന്‍ & നോബിന്‍; ക്രിസ്സ്, ജോഷ്വാ, കൃപാ; സനു, അനു, സോനജ് & റോസ്; ജെമി, ജോബിന്‍, ജോയല്‍ & പേര്‍ളി
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനില്‍ മാത്യു: 972 226 8840
ഫില്‍ മാത്യു : 214 394 2380
 
(എബി മക്കപ്പുഴ)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.