ഹൂസ്റ്റണ്‍ . ഐപിസി ഫെലോഷിപ്പിന്‍െറ വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ലിവിഗ് വാട്ടര്‍ ചര്‍ച്ചില്‍ നവംബര്‍ 21, 22 എന്നീ തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ നടക്കും. 23 ഞായറാഴ്ച രാവിലെ 9 മുതല്‍ വിശുദ്ധ ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഹൂസ്റ്റണ്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമുളള ഐപിസി സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസികളും സംബന്ധിക്കും. പ്രധാന പ്രാസംഗികനായി ഗ്രന്ഥകാരനും പ്രഭാഷനുമായ പാസ്റ്റര്‍ ക്രിസ് ജാക്ക് സണ്‍ എത്തിച്ചേരും. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ചര്‍ച്ചിന്‍െറ വിലാസം 845 സ്റ്റാഫോര്‍ഡ് ഷെയര്‍, സ്റ്റാഫോര്‍ഡ് ടെക്സാസ് 77477. ഈ ഐക്യസമ്മേളനത്തിനു നേതൃത്വം കൊടുത്തവര്‍ പാസ്റ്റര്‍ ഷാജി ഡാനിയേല്‍ പ്രസിഡന്റ്, പാസ്റ്റര്‍ റോയിമോന് കോശി സെക്രട്ടറി, കെ. സി. ജേക്കബ്, ട്രഷറര്‍, എബി മാത്യു സോംഗ് കോര്‍ഡിനേറ്റര്‍. വാര്‍ത്ത : ജോയ് തുമ്പമണ്‍
Comments