ജൂബി വെണ്ണലശേരി
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദിവംഗതനായ മാര്‍ മാക്കീല്‍ പിതാവിന്റെ ചരമശതാബ്ദിയും, പൂര്‍വ്വ പിതാക്കന്മാരുടെ ഓര്‍മ്മയും ജനുവരി 18-ന് ശനിയാഴ്ച നടത്തപ്പെടുന്നു. ജനുവരി 18-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടികളില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ആതിഥേയത്വം വഹിക്കും. ആഘോഷപരിപാടികളുടെ ഭാഗമായുള്ള സ്നേഹവിരുന്ന് കമ്യൂണിറ്റി സെന്ററില്‍ ഉണ്ടായിരിക്കും. ഓര്‍മ്മയാചരണത്തിന്റെ ഭാഗമായി മന്ത്രായും, സെമിനാറും നടത്തപ്പെടും. ഓര്മ്മയാചരണത്തിന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജേക്കബ് പുല്ലാപ്പള്ളി, കോ-കോര്‍ഡിനേറ്റര്‍ ജേക്കബ് മണ്ണാര്‍കാട്ടില്‍, കെ.സി.എസ് ഭരണസമിതി എന്നിവര്‍ നേതൃത്വം നല്‍കും.
Comments