ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് (INA-NY) ഹോളിഡേ ആഘോഷം 2013 ഡിസംബര്‍ ഏഴാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ ക്യൂന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് വര്‍ണ്ണാഭമായി നടത്തി. കണ്‍വീനറായി ലീലാമ്മ അപ്പുക്കുട്ടനും, എം.സിമാരായി ഉജ്ലാ മോസസും, ജൂഡി പണിക്കരും, ഷേര്‍ലി അലക്സാണ്ടറും പ്രവര്‍ത്തിച്ചു. രാവിലെ പത്തുമണിക്ക് ഡോ. ആനി പോള്‍, ഡോ. ഷോളിമോള് കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ എഡ്യൂക്കേഷണല്‍ സെമിനാറിനുശേഷം 11.30-ന് പൊതുസമ്മേളനം ആരംഭിച്ചു.
മുഖ്യാതിഥിയായി എത്തിയ അസംബ്ലി വുമണ്‍ മൈക്കിള്‍ സോളഗെസ് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കണ്‍വീനര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഉഷാ ജോര്‍ജ് ഐനാനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. മുഖ്യ പ്രഭാഷകനായി എത്തിയ യൂത്ത് പാസ്റ്റര്‍ ബിജു അലക്സാണ്ടര്‍ തന്റെ പ്രഭാഷണത്തില്‍ യേശുക്രിസ്തു എന്ന അമൂല്യമായ സമ്മാനം എല്ലാവരും ഹൃദയത്തില്‍ കൈക്കൊള്ളുവാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് 2014- വര്‍ഷത്തില്‍ നടത്തുവാനിരിക്കുന്ന നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ ബൈനിയേല് കണ്വെന്ഷന് കിക്ക്ഓഫ് നടത്തുകയുണ്ടായി.
നൈനാ പ്രസിഡന്റ് വിമലാ ജോര്‍ജ്, നൈനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തങ്കമണി അരവിന്ദന്, കണ്വെന്ഷന് ഏറ്റെടുത്ത് നടത്തുന്ന ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്റ് മറിയാമ്മ കോശി എന്നിവര്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് മൂന്നു വരെ ക്രൂയിസില്‍ വെച്ച് നടത്തുവാനിരിക്കുന്ന കണ്‍വെന്‍ഷനെക്കുറിച്ച് വിവരിച്ചു. മീറ്റിംഗില്‍ വെച്ച് ഫിലിപ്പീന്‍സിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കി. തുടര്‍ന്ന് നടന്ന കള്‍ച്ചറല്‍ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വൈസ് പ്രസിഡന്റ് ലീലാമ്മ മാത്യു, റെയ്ച്ചല്‍ ഡേവിഡ്, റോസ് ജോസഫ് എന്നിവര്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു. സെക്രട്ടറി നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചതാണിത്.
Comments