ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി കൊണ്ടാടി. ജനുവരി നാലിന് ശിനിയഴ്ച വൈകുന്നേരം ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ് ഹാളില്‍ വെച്ചായിരുന്നു ആഘോഷപരിപാടികള്‍.
ഡിന്നറോടുകൂടി ആരംഭിച്ച ആഘോഷ സമ്മേളനത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് സണ്ണി വള്ളിക്കളം അധ്യക്ഷതവഹിക്കുകയും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. ഏബ്രഹാം മുത്തോലത്ത് ആഘോഷപരിപാടികള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഷിക്കാഗോ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോയി ആലപ്പാട്ട് ക്രിസ്മസ്- പുതുവത്സര സന്ദേശം നല്കി. മോര്‍ട്ടന്‍ഗ്രോവ് വില്ലേജ് മേയര്‍ ഡാന്‍ ഡി മരിയ, ഷിക്കാഗോ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക നേതാവും, കേരളാ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി സാബു നടുവീട്ടില്‍ സ്വാഗതവും, ട്രഷറര്‍ ജോണ്സണ് കണ്ണൂക്കാടന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ഷിക്കാഗോയിലെ വിവിധ കലാകേന്ദ്രങ്ങളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ മികവുറ്റതാക്കി. ഷിക്കാഗോ സെല്സ്റ്റര് കോറസ് അവതരിപ്പിച്ച ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റി. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ കലാകേന്ദ്രത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റ് കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് ഷിക്കാഗോ സിംഫണി ഓക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി.
ഷിക്കാഗോ മലയാളി അസോസിയേഷന് ബോര്‍ഡ് മെമ്പര്‍മാരായ ഫിലിപ്പ് പുത്തന്‍പുര ചെയര്‍മാനും, സിബിള്‍ ഫിലിപ്പ് കോ- ചെയര്‍മാനും, ട്രഷറര്‍ ജോണ്സണ് കണ്ണൂക്കാടന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ വിപുലമായ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കലാപരിപാടികള്‍ക്ക് റ്റെറില്‍ വള്ളിക്കളം, ജെന്നി വെങ്ങാന്തറ എന്നിവര്‍ എം.സിമാരായിരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന് ഭാരവാഹികളായ ലീല ജോസഫ് (ജോയിന്റ് സെക്രട്ടറി), ബെന്നി വാച്ചാച്ചിറ, ജോജോ വെങ്ങാന്തറ, ആഷ്ലി ഏബ്രഹാം, ടോമി അംബേനാട്ട്, ബ്രിജിറ്റ് ജോര്‍ജ്, സന്തോഷ് നായര്‍, ജോഷി വള്ളിക്കളംതുടങ്ങിയവര് ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്.
Comments