മാഞ്ചസ്റ്റര്‍ : ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ മാഞ്ചസ്റ്ററിലെ കത്തോലിക്ക സമൂഹം നെഞ്ചേറ്റിയ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന് പുതിയ അമരക്കാര്‍. അസോസിയേഷന്റെ അഞ്ചാം വാര്‍ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടും അനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അഡ്‌വൈസറി ബോര്‍ഡ് ചെയര്‍പേഴ്‌സണായി സുശിലാ ജേക്കബിനെ തിരഞ്ഞെടുത്തപ്പോള്‍ അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയും കഴിഞ്ഞ ഭരണ സമിതിയില്‍ മീഡിയാ പബ്ലിക്കേഷന്‍ ഇന്‍ചാര്‍ജും ആയിരുന്ന ബിജു ആന്റണിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി മാര്‍ട്ടിന്‍ ആന്റണി, സ്മിതാ സാബു എന്നിവരേയും ജനറല്‍ സെക്രട്ടറിയായി നോയല്‍ ജോര്‍ജും, ജോയിന്റ് സെക്രട്ടറിമാരായി ജോര്‍ജ് മാത്യു, ഗ്രെയ്‌സി ജോസ് എന്നിവരെയും ട്രഷററായി സുനില്‍ കോച്ചേരി, ഇവന്റ് കോര്‍ഡിനേറ്റര്‍ ജോജി ജോസഫ്, കള്‍ച്ചറല്‍ കോര്‍ഡിനേറ്റഴ്‌സായി മിന്റോ ആന്റണി, ലിസി തോമസ് സ്പിരിച്വല്‍ കോര്‍ഡിനേറ്ററായി ജോസ് ജോര്‍ജ്, വിമന്‍സ് കോര്‍ഡിനേറ്റേഴ്‌സായി പ്രിയ ബൈജു, അബിസാ ടോമി എന്നിവരെയും മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റേഴ്‌സായി സണ്ണിക്കുട്ടി ആന്റണി, തോമസ് ജോസഫ്.
ചാരിറ്റി കോര്‍ഡിനേറ്റേഴ്‌സ് ജോയി പോള്‍, പ്രകാശ് മലയില്‍, ടൂര്‍ കോര്‍ഡിനേറ്റര്‍ സിബി മാത്യു, ഔട്ട്‌ഡോര്‍ ആക്ടറ്റിവിറ്റി കോര്‍ഡിനേറ്റഴ്‌സ് ടോമി ജോസഫ്, സജിത്ത് തോമസ്, വിപിന്‍ മാത്യു, സ്‌പോര്‍ട് കോര്‍ഡിനേറ്ററായി ബൈജു മാത്യു, യൂത്ത് ആനിമേറ്റേഴ്‌സായി ജോബി വര്‍ഗീസ്, പ്രീതാ മിന്റോ എന്നിവരെയും, പബ്ലിക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായി റിന്‍സി സജിത്ത്, ലിജോ ജോണ്‍ എന്നിവരെയും ഏരിയ റെപ്രസെന്റേറ്റീവ്‌സായി സ്‌റ്റോക്ക് പോര്‍ട്ട് ജോര്‍ജ് വടക്കാംചേരി, ട്രഫോര്‍ഡ് ആന്‍ഡ് സ്‌ട്രേറ്റ്‌ഫോര്‍ഡ് ജോര്‍ജ് തോമസ്, മിതിംഗ്ടണ്‍ ജെയ്‌സണ്‍ റെപ്പായി എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി രാജി അനൂപ്, പ്രീതി ജോണി, ഗ്ലിറ്റി ബിനോയി, ട്രീസാ ബോബന്‍, സ്മിതാ ജോബി, ജോഷ്മ ജെനീഷ് എന്നിവരെയും തിരഞ്ഞെടുത്തു.
അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുളള ഐക്യം ഊട്ടിയുറപ്പിച്ച് കത്തോലിക്കാ സഭയുമായി ചേര്‍ന്ന് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കി മുന്നോട്ട് പോകുമെന്ന് പുതിയ ഭരണ സമിതി വ്യക്തമാക്കി. ആത്മീയതയ്ക്ക് മുന്‍തൂക്കം നല്‍കി ഒപ്പം ഭാവിതലമുറയുടെ കലാപരവും കായിക പരവുമായ അഭിരുചികളെ വളര്‍ത്തുന്നതില്‍ അസോസിയേഷന്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. കുടുംബ യൂണിറ്റുകള്‍ ശക്തിപ്പെടുത്തി പ്രവാസ മണ്ണില്‍ പുത്തന്‍ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് പുതിയ ഭരണസമിതി.
അസോസിയേഷന് പുതിയ മുഖം നല്‍കി ജോസ് ജോര്‍ജ് പടിയിറങ്ങുമ്പോള്‍ നാല് വര്‍ഷക്കാലം മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍റെ ജീവനാഡിയായി നിലകൊണ്ട പ്രസ്ഥാനത്തിന് പുത്തന്‍ മുഖഛായ നല്‍കിയശേഷമാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ജോസ് ജോര്‍ജ് പടിയിറങ്ങുന്നത്. പ്രാരംഭഘടത്തില്‍ അസോസിയേഷന്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും യുകെയിലെ അറിയപ്പെടുന്ന ആത്മീയ കൂട്ടായ്മയായി മാഞ്ചസ്റ്റര്‍ സ്റ്റാര്‍ കാത്തലിക് അസോസിയേഷനെ വളര്‍ത്തുന്നതിനും ജോസ് ജോര്‍ജ് വഹിച്ച പങ്ക് വിലപ്പെട്ടതാണ്. സ്പിരിച്വല്‍ കോര്‍ഡിനേറ്ററായി പുതിയ കമ്മറ്റിയിലും ചുമതല ഏറ്റ ജോസ് ജോര്‍ജിന് എല്ലാ ഭാവുകങ്ങളും നേരുന്നതിനൊപ്പം പടിയിറങ്ങുന്ന മുഴുവന്‍ കമ്മറ്റി അംഗങ്ങള്‍ക്കും അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു.
Comments