ജോസ് പിന്റൊ സ്റ്റീഫന്‍
കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഫാമിലി നൈറ്റ് ജനുവരി 18ന് ഡൂമോണ്ടില്‍ ഔവര്‍ റിഡിമര്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തുന്നു. ഈ ഫാമിലി നൈറ്റില്‍ പങ്കെടുക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു. പ്രവേശനം തികച്ചും സൗജന്യം. കൃത്യം അഞ്ചുമണിക്ക് ഫാമിലി നൈറ്റ് ആരംഭിക്കും. വിവിധതരം കലാമല്‍സരങ്ങള്‍, കലാപരിപാടികള്‍, നാടന്‍ ഭക്ഷണം എന്നിവ ഫാമിലി നൈറ്റിനെ ആകര്‍ഷകമാക്കും. ഈ പ്രദേശത്തുള്ള മലയാളി കുടുംബങ്ങള്‍ ഈ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. സമാജത്തിന്റെ കീഴില്‍ മലയാളം ക്ലാസ്, പിയാനോ ക്ലാസ് എന്നിവ നടത്തുന്നുണ്ട്.
അതോടൊപ്പം മയൂര സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സുമായി ചേര്‍ന്ന് നൃത്ത-സംഗീത ക്ലാസ്സുകളും നടത്തുന്നുണ്ട്. ഈ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം. ഇക്കഴിഞ്ഞ ആഴ്ച റിഡീമേഴ്‌സ് ചര്‍ച്ചില്‍ വച്ച് വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉല്‍ഘാടനം ഈ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗവും എസ്.എം.സി.സി.യുടെ നാഷ്ണല്‍ പ്രസിഡന്റുമായ സിറിയക് കുര്യന്‍ നിര്‍വ്വഹിച്ചു. തദവസരത്തില്‍ ബോബി തോമസ്, അജു തരിയന്‍, തോമസ് തോമസ്, സെബാസ്റ്റ്യന്‍ ജോസഫ്, അബി തരിയന്‍, അനു ചന്ദ്രോത്ത്, ഹരികുമാര്‍ രാജന്‍, സോണി ജോബി എന്നിവര്‍ പങ്കെടുത്തു. വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് സോണി ജോബ്(ജിസ് സൊലൂഷ്യന്‍സ്) ആണ്.
പ്രോഗ്രാം നടക്കുന്ന സ്ഥലം
Lutheran Church of Our Redeemer
344 N.Washington Ave
Dumont NJ- 07628
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
ബോബി തോമസ്: 862 812 0606 തോമസ് തോമസ്: 201 289 7256 സെബാസ്റ്റ്യന്‍ ജോസഫ് : 201 803 7237
വെബ്‌സൈറ്റ്:
www.keralasamajamnj.com
Comments