ജോണ്‍ ഇളമത ഒക്കാലയിലും (ഫ്‌ളോറിഡ) പരിസരങ്ങളിലുമുള്ള മുപ്പതിലധികം പ്രവാസി മലയാളികള്‍, ക്രിസ്തുമസ്സും, പുതുവത്സരവും ആഘോഷിച്ചു. പ്രവാസിമലയാളികളുടെ മഞ്ഞുകാല താല്‍ക്കാലിക താവളങ്ങളിലുള്ളവരും, വിശ്രമജീവിതം നയിക്കുന്ന വിശിഷ്ട വ്യക്തികളും, ബിസ്സിനസ്സുകാരും സ്ഥിരതാമസക്കാരും, ഒത്തു കൂടിയപ്പേങറ്റ , അമ്പലമില്ലാതെ, ആല്‍തറയില്ലാതെ , എന്നമട്ടില്‍ , സംഘടനയില്ലാതെ, സംഘര്‍ഷമില്ലാതെ ഒരു ഒത്തുചേരല്‍ പുതുവര്‍ഷത്തെ അര്‍ത്ഥവത്താക്കി . നിരുപദ്രവകരമായ ഗോസിപ്പും, ചീട്ടുകളിയും, ഭക്ഷണ -പാനീയാസ്വദനവും , ജന്മദിനാഘോഷവും , സംഗമത്തെ സന്തോഷസാന്ദ്രമാക്കി.
സംഗമത്തില്‍ , തോമസ് , അല്‍ഫോന്‍സ്, ചിറമെല്‍(ചിക്കാഗോ), ജോണ്‍ , ആനിമ്മ ഇളമത(കാനഡ), ഡെയ്‌സി, ജോസഫ്(ന്യൂയോര്‍ക്ക്) എന്നിവര്‍ വര്‍ഷകാല ദേശാടനസഞ്ചാരികളും, സ്ഥിരവാസികളായ, വറുഗീസ്, റോസമ്മ(വട്ടശ്ശേരി), ബേബിച്ചന്‍, റോസ്, മണിയടങ്ങാടന്‍, റോബിന്‍സ, ഉഷ, ഡൊമിനിക്ക്, സെല്‍മ്മ , ജുനൈന, ജൊയിനാ, ഡോ.മാത്യൂ, ഡോ.ജോയിസ്, ഡോ. ഫ്രീഡ, ജോര്‍ജ്ജ്കുട്ടി, ലത, ബിനു, ജിന്‍സി, ഫാ.ജോസഫ് മണിയടങ്ങാടന്‍, ഫാ.അലക്‌സ് പനക്കല്‍ എന്നിവരും ഒത്തുകൂടി. സംഗമത്തോടനുബന്ധിച്ച് , വര്‍ഷാവസാന നാളുകളില്‍ ജനിച്ച മൂന്നു പ്രഗത്ഭ വ്യക്തികളുടെ ജന്മദിനാഘോഷം കൊണ്ടാടി. ഫാ. ജോസഫ് മണിയങ്ങാടന്‍(ക്രിസ്തുമസ്സ് ദിനം), ഡോ.മാത്യൂ (പുതുവത്സര ദിനം), ചിറമെല്‍ തോമസ്സ്(മൂന്നു രാജാക്കന്മാരുടെ ദിനം) എന്നിവരെ ആദരിച്ചു. തദവസരത്തില്‍ ശ്രീ ചിറമെല്‍ തോമസിന് ജോണ്‍ ഇളമത രചിച്ച് ബേബിച്ചന്‍, മണിയങ്ങാടന്‍, ജുനൈന എന്നിവര്‍ ആലപിച്ച ജന്മദിനാശംസ എല്ലാവര്‍ക്കും ആസ്വാദ്യകരമായി.
ജന്മദിനാശംസ (ജോണ്‍ ഇളമത)
ആശംസ നേരട്ടെ തോമസ്സേ
ദേശാടനപക്ഷിയാം ചിറമേല്‍ തോമസ്സേ
മേന്മകള്‍ ചൊരിയട്ടെ ഈശ്വരന്‍
ജന്മനാള്‍ ഏവം സുകൃതമാക്കട്ടെ!
കാലമൊരു പക്ഷിയായ് പറക്കുന്നു
പല ദേശാന്തരങ്ങളില്‍ ജിപ്സിയായ്
ഫ്ലോറിഡായിലിടക്കു വരുമൊരു സഞ്ചാരി നീ
ഊളിയിട്ടിറങ്ങുന്നു ശൈത്യകാലവേളയില്‍
മലയാളമണ്ണില്‍ നിന്നു പറന്ന്
അലയാഴിക്കപ്പുറമൊരു പ്രവാസി നീ
ജീവിതവഴിയിലെ വിജയഗാഥയായ്
അവിരാമം നടന്നു നീങ്ങുന്നു നീ കാലത്തില്‍
സെല്‍ഫോണിനാരംഭകാലം കുറിച്ച്
ശില്‍പ്പിയായി മലയാള നാട്ടില്‍ വര്‍ത്തിച്ചു
മന്ത്രിമാരെ കണ്ടു നടന്നു ഡല്‍ഹിയില്‍
മുന്തിയ കമ്പിയില്ലാക്കമ്പി പ്രചാരകനായ്
കമ്പിയില്ലാകമ്പി, ഇന്റര്‍നെറ്റിന്‍
തുമ്പിന്‍ കുരുക്കഴിക്കുമൊരു വിദഗ്‌ദ്ധന്‍ നീ
ചീട്ടുകളിയിലുഗ്രനാം വാശിക്കാരന്‍
ഫോട്ടോഗ്രാഫി നിനക്കൊരു ഹരം
മക്കളും പത്നിയും, പേരക്കിടാങ്ങളും,
ഒക്കെയായ് സസുഖം വാഴുമൊരു
ശ്രേഷ്ഠനാം സുഹൃത്തിന്, സ്നേഹത്തിന്‍
പുഷ്പഹാരമര്‍പ്പിക്കട്ടെ, ഈ ജന്മനാളില്‍ !
Comments