ടൊറന്റോ: ചില സാങ്കേതിക കാരണങ്ങളാല്‍ ഫോളോ മീ ടിവി ടൊറന്റോ മെഗാ ലോഞ്ചിംഗ് നേരത്തെ അറിയിച്ച മെയ് 24-ന് പകരം ടൊറന്റോ മൈക്കിള്‍ പവര്‍ ഹൈസ്‌കൂളില്‍ വെച്ച് മെയ് പത്തിന് വൈകിട്ട് ആറുമണിക്ക് വര്‍ണ്ണശബളമായ പരിപാടികളോടെ നടത്തും. മുന്‍ നിശ്ചയിച്ചിരുന്ന അതേ സ്ഥലത്തുവെച്ച് തന്നെയാണ് നിങ്ങളെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്. അതായത് സമയത്തിനോ, സ്ഥലത്തിനോ യാതൊരു മാറ്റവുമില്ല. ഇന്ത്യയിലേയും വടക്കേ അമേരിക്കയിലേയും കലാ-സാംസ്‌കാരിക പ്രമുഖരും രാഷ്‌ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ഈ അവസരം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു പുത്തന്‍ അനുഭവമായിരിക്കും.
ഇതോടനുബന്ധിച്ച് നടത്തുന്ന ടാലന്റ് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനാര്‍ഹരാകുന്നവരുടെ പ്രോഗ്രാമുകളും ഇതേ ദിവസം ഉള്‍പ്പെടുത്തുന്നതാ#ൈണ്. സമയപരിമിതി മൂലം നിശ്ചിത എണ്ണം മത്സരങ്ങള്‍ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാരിയിരിക്കും അവസരം ലഭിക്കുക എന്നത് എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. ഈ മത്സരങ്ങള്‍ ഏപ്രില്‍ മാസത്തില്‍ നടത്തുന്നതാണ്. സ്ഥലവും തീയതിയും മുന്‍കൂട്ടി അറിയിക്കുന്നതാണ്. ക്ലാസിക്കല്‍ ഡാന്‍സ്, ലൈറ്റ് മ്യൂസിക്, കീബോര്‍ഡ് എന്നീ ഇനങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുക. രജിസ്‌ട്രേഷന്‍ അവരവരുടെ ഡാന്‍സ് അധ്യാപകര്‍/ സംഗീത അധ്യാപകര്‍ മുഖേനയോ അല്ലെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റിലോ നടത്താവുന്നതാണ്. നിങ്ങളുടെ കലാപരമായ കഴിവുകള്‍ ഗ്ലോബല്‍ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബന്ധപ്പെടുക.
www.followmetv.net,അല്ലെങ്കില്‍ info@followmetv.net
Comments