You are Here : Home / USA News

അത്യുന്നതനായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ അനുഭവമാക്കി പുതുവര്‍ഷത്തിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 08, 2014 03:26 hrs UTC

 

ഷിക്കാഗോ: ഇന്റര്‍ ഡെനോമിനേഷണല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ യു.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ 2013-ന്‍റെ  അവസാന മൂന്നു ദിനരാത്രങ്ങളില്‍ ആഗോള സുവിശേഷകനും സുപ്രസിദ്ധ സൗഖ്യദായക ശുശ്രൂഷകനുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ നയിച്ച അന്താരാഷ്ട്ര ഉപവാസ പ്രാര്‍ത്ഥനയില്‍ അമേരിക്കയിലെ സഹോദരങ്ങളോടൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും തല്‍സമയ സംപ്രേക്ഷണത്തിലൂടെ ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേക സഹോദരങ്ങളും പങ്കെടുത്തു.

ശിഥിലമായിക്കൊണ്ടിരിക്കുന്ന ദാമ്പത്യ ബന്ധങ്ങളേയും തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബജീവിതങ്ങളേയും യഥാസ്ഥാനപ്പെടുന്നതിനായി ഉപവാസ പ്രാര്‍ത്ഥനാമദ്ധ്യേ ബ്രദര്‍ നയിച്ച ദാമ്പത്യ നവീകരണ ശുശ്രൂഷ അനേക ദാമ്പത്യബന്ധങ്ങള്‍ക്ക്‌ പുതുജീവന്‍ പകര്‍ന്നു. പ്രസ്‌തുത ശുശ്രൂഷയില്‍ തങ്ങളുടെ കുഞ്ഞുങ്ങളുമായി പങ്കെടുത്ത ദമ്പതികള്‍ കത്തിച്ച മെഴുകുതിരികള്‍ കയ്യിലേന്തി പ്രാര്‍ത്ഥനാപൂര്‍വ്വം സ്‌നേഹവാനായ ദൈവത്തിന്റെ സന്നിധിയില്‍ തങ്ങളുടെ കുടുംബജീവിതത്തെ സമര്‍പ്പിച്ച്‌ അനുഗ്രഹങ്ങള്‍ തേടിയത്‌ ഉപവാസ പ്രാര്‍ത്ഥനയുടെ അതിധന്യമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു.

സ്‌തോത്രസ്‌തുതികളും മൗനധ്യാനങ്ങളും അത്ഭുതസാക്ഷ്യങ്ങളും ഹൃദയത്തില്‍ പരിവര്‍ത്തനമുളവാക്കുന്ന ബ്രദറിന്‍റെ  വചനഘോഷണങ്ങളും നിറഞ്ഞു തുളുമ്പിയ 72 മണിക്കൂറുകളില്‍ തങ്ങളുടെ പോയകാലത്തിന്റെ പാപങ്ങളും കുറവുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞുപേക്ഷിച്ച്‌ അനേകര്‍ അത്യുന്നതനായ ദൈവത്തിന്‍റെ  അനുഗ്രഹങ്ങളും പരിശുദ്ധാത്മകൃപകളും പ്രാപിച്ചു. ഉപവാസ പ്രാര്‍ത്ഥനയുടെ അന്ത്യപാദത്തില്‍ ബ്രദര്‍ നയിച്ച സൗഖ്യദായക ശുശ്രൂഷയില്‍ അനേക സഹോദരങ്ങള്‍ കര്‍ത്താവിന്‍റെ   സൗഖ്യവും സാന്ത്വനവും സമാധാനവും വിടുതലും അനുഭവവമാക്കിക്കൊണ്ട്‌ പരിശുദ്ധാത്മ അഭിഷേകത്തില്‍ നിറഞ്ഞു പുതുവര്‍ഷ പ്രയാണം ആരംഭിച്ചു.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.