ഡെട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ 2014 ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞടുത്തു. സുനില്‍ പൈങ്ങോള്‍ (പ്രസിഡന്റ്), ഓസ്‌ബോണ്‍ ഡേവിഡ് (വൈസ് പ്രസിഡന്റ്), രാജേഷ് കുട്ടി (ജനറല്‍ സെക്രട്ടറി), നോബിള്‍ തോമസ് (ജോയിന്റ് സെക്രട്ടറി), സാജന്‍ ഇലഞ്ഞിക്കല്‍ (ട്രഷറര്‍), ജിജി പോള്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഈ വര്‍ഷം ഡി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. കൂടാതെ ആകാഷ് ഏബ്രഹാമിനെ അടുത്ത 3 വര്‍ഷത്തേക്കുള്ള ബി.ഒ.ടി സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബി.ഒ.ടി ചെയര്‍മാന്‍ ജോര്‍ജ് വന്‍നിലം ഇലക്ഷന്‍ ഓഫീസര്‍ ആയിരുന്നു.
കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ ശ്രീ സുനില്‍ പൈങ്ങോള്‍, മിഷിഗണില്‍ വെസ്റ്റ്‌ബ്ലൂം ഫീല്‍ഡ്‌ഹില്‍സില്‍ താമസിക്കന്നു. 2006 മുതല്‍ ഡി.എം.എയില്‍ സജീവസാന്നിധ്യമായ ഇദ്ദേഹം മുന്‍വര്‍ഷങ്ങളില്‍ ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നല്ലൊരു കലാകാരനായ സുനിലിനു മ്യൂസിക് ഒരു പാഷനാണ്. പാലക്കാടു ജില്ലയിലെ നെന്മാറ സ്വദേശിയായ ശ്രീ. രാജേഷ് കുട്ടി മിഷിഗണില്‍ കാന്റണില്‍ താമസിക്കന്നു. ഡി.എം.എയുടെ ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം വെയ്‌ന്‍ മെഡിറ്റേഷന്‍ സെന്ററിന്റെ പ്രസിഡന്റായും, ഡിട്രോയിറ്റ് ക്രിസ്റ്റോ റെയ് ഹൈസ്‌കൂളില്‍ സി.ഡബ്ല്യു.എസ്.പി ട്രസ്റ്റി ഡയറക്‌ടറായും പ്രവര്‍ത്തിക്കുന്നു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്‌മസ് നൈറ്റ് ആന്‍ഡ് മലയാളി മങ്ക 2013 ന്റെ ഭാഗമായി നടത്തിയ ചടങ്ങില്‍ ബി.ഒ.ടി ചെയര്‍മാന്‍ ജോര്‍ജ് വന്‍നിലം പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. നിലവിലുള്ള പ്രസിഡന്റ് ശ്രീ മാത്യു ചെരുവില്‍, സെക്രട്ടറി ശ്രീ മനോജ് ജെയ്‌ജി എന്നിവര്‍ പുതിയ നേതൃനിരയ്‌ക്ക് ആശംസകള്‍ നേര്‍ന്നു.
ഡിട്രോയിറ്റിലെ മലയാളികളുടെ സ്‌പന്ദനങ്ങളെ തൊട്ടറിഞ്ഞു ഏവര്‍ക്കും പ്രയോജനപ്രദമായ പല പുതിയ കാര്യങ്ങളും വിഭാവനം ചെയുമെന്നും,മലയാളി സമൂഹത്തിന്റെ ഉന്നമനമാണ് ഡിഎംഎയുടെ ആത്യന്തിക ലക്ഷ്യമെന്നും അതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. സൈജന്‍ കണിയോടിക്കല്‍ അറിയിച്ചതാണിത്.
Comments