You are Here : Home / USA News

ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ബോളിവുഡ് ഫിലിം പ്രദര്‍ശിപ്പിക്കുന്നു

Text Size  

Story Dated: Wednesday, January 08, 2014 06:06 hrs UTC

 

ബെര്‍ലിന്‍: ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ കള്‍ച്ചറല്‍ വിഭാഗം പ്രശസ്ത നടന്‍ ആര്‍. മാധവന്‍ നായകനായി അഭിനയിച്ച് ആനന്ദ് റായ് ഡയറക്ട് ചെയ്ത പ്രശസ്ത ബോളിവുഡ് ഫിലിം 'താനു
വെഡ്‌സ് മനു' ജനുവരി 15 ന് പ്രദര്‍ശിപ്പിക്കുന്നു. ഈ ബോളിവുഡ് ഫിലിം 2011 ല്‍ പ്രദര്‍ശനം ചെയ്തതാണ്. ബെര്‍ലിനിലെ ടിയര്‍ഗാര്‍ട്ടന്‍ സ്ട്രാസെ 17 ലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 06.00 മണിക്കാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം സൗജന്യമാണ്, എന്നാല്‍ പ്രദര്‍ശനത്തിന് എത്തുന്നവര്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഐഡന്റ്റിറ്റി കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം.

പുതുവര്‍ഷം പ്രമാണിച്ച് പ്രദര്‍ശനത്തിന്റെ ഇടവേളയില്‍ സമോസാ, ചായ എന്നിവ ഇന്ത്യന്‍ എംബസി സൗജന്യമായി നല്‍കും. ഭക്ഷണസാധനങ്ങള്‍, ബാഗ് എന്നിവ എംബസി ഓഡിറ്റോറിയത്തില്‍ അനുവദിക്കുന്നതല്ല. അതുപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും അനുവദനീയമല്ല. കൂടുതല്‍ വിവരങ്ങള്‍ എംബസി ടെലഫോണ്‍ നമ്പര്‍ 030-25795403 /05 ല്‍ നിന്നും അറിയാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.