കണക്ടിക്കട്ട്: ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്മസും പുതുവത്സരവും സംയുക്തമായി ആഘോഷിച്ചു. ജനുവരി അഞ്ചിന് ഹാര്‍ട്ട് ഫോര്‍ഡിലുള്ള സെന്റ് ഹെലേനാ ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ഇടവക വികാരി ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പിലിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. രേണു ജോര്‍ജ്, സിമി അഗസ്റ്റിന് എന്നിവര്‍ സംവിധാനം ചെയ്ത കുട്ടികളുടെ കലാപരിപാടികള്‍ വര്‍ണ്ണാഭമായി. സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കു മുന്നോടിയായി ഗായകസംഘം എല്ലാ ഭവനങ്ങളിലും കയറിയിറങ്ങി കരോള്‍ ഗാനാലാപനം നടത്തി. ഈവര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് ട്രസ്റ്റിമാരായ തോമസ് മാത്യു, തോമസ് ചേന്നാട് എന്നിവര്‍ നേതൃത്വം നല്കി. Joe Ottathil അറിയിച്ചതാണിത്.
Comments