ന്യൂജേഴ്സി: കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലം അമേരിക്കയിലെ പ്രവാസികളായ മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും, നിരവധി രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ജോണ്‍ ഡാനിയേലിന്റെ നിര്യാണം നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുകയാണ്. കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ച ജോണ്‍ ഡാനിയേലിന്റെ വേര്‍പാടിലുള്ള അനുശോചനവും ആദരാഞ്ജലികളും രക്ഷാധികാരി ടി.എസ്. ചാക്കോ, പ്രസിഡന്റ് ദേവസി പാലാട്ടി, സെക്രട്ടറി സജി ടി. മാത്യു, ട്രഷറര്‍ ഏബ്രഹാം പോത്തന്‍ എന്നിവര്‍ അറിയിച്ചു.
Comments