എം.ജി.ഒ.സി.എസ്.എം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. വി.എം. ഷിബു, ന്യൂജേഴ്‌സി/സ്റ്റാറ്റന്‍ ഐലന്‍ഡ് ആധ്യാത്മിക ഡയറക്ടര്‍ ഫാ. വിജയ് ഏബ്രഹാം തോമസ്, ഭദ്രാസന ക്യാമ്പസ് മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ടെന്നി തിമോത്തി തോമസ്, ജനറല്‍ സെക്രട്ടറി, മനോജ് വര്‍ഗീസ്, ജനറല്‍ ട്രഷറര്‍ ലിന്‍സി തോട്ടത്തില്‍, ജോയിന്റ് സെക്രട്ടറി ജീന തോമസ് എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
'അഗ്നിയെ ജ്വലിപ്പിക്കുക' എന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2013ലെ തീം 'ഫിലഡല്‍ഫിയ ലീഡര്‍ഷിപ്പ് ക്യാമ്പ് 2013 കമ്മിറ്റി, എം.ജി.ഒ.സി.എസ്.എം മിഷന്‍ ബോര്‍ഡ,് കൗണ്‍സില്‍ അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ആധ്യാത്മിക ഡയറക്ടര്‍മാര്‍, ഇടവകാംഗങ്ങള്‍, വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിലൂടെ ശുശ്രൂഷാ പരമായ പാരമ്യത്തിലെത്തിയതായി സമ്മേളനം വിലയിരുത്തി.
2014 കാലിഫോര്‍ണിയ ലീഡര്‍ഷിപ്പ് ക്യാമ്പിലെ പ്രധാന ചര്‍ച്ചാ വിഷയമായ 'ക്രിസ്തുവില്‍ ഒന്നാകുക' എന്ന ആശയത്തെ എം ജി ഓ സി എസ് എം ന്റെ 2014ലെ തീം എന്ന നിലയില്‍ സ്വീകരിക്കാന്‍ കൗണ്‍സിലംഗങ്ങള്‍ തീരുമാനിച്ചു.
നേതൃത്വ വഴികളിലേക്കുള്ള അഞ്ച് ചുവടുകള്‍ എന്ന നിലയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും സന്ദര്‍ശനത്തിനെത്തിയ ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കുംവേണ്ടി നടന്ന വര്‍ക്‌ഷോപ്പിന് ഫാ. വിജയ് ഏബ്രഹാം തോമസ് നേതൃത്വം നല്‍കി. കൗണ്‍സില്‍ ഭദ്രാസനത്തിലെ അംഗങ്ങളും ഏരിയാ കൗണ്‍സില്‍ അംഗങ്ങളും തുടര്‍ച്ചയായി നേതൃത്വ പരിശീലനം നടത്തേണ്ടതിന്റെ ആവശ്യകതയും ഗുണങ്ങളും ചര്‍ച്ച ചെയ്തു.
ലീഡര്‍ഷിപ്പ് ക്യാമ്പ്, ഇന്റര്‍നാഷണല്‍ മിഷനുകള്‍, തദ്ദേശ മിഷന്‍ പ്രോജക്ടുകള്‍, ഓര്‍ത്തഡോക്‌സ് കോളജ് സമ്മേളനം, ഭദ്രാസന സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ്, താങ്ക്‌സ് ഗിവിംഗ് കോണ്‍ഫറന്‍സ്, നോമ്പുകാല ധ്യാനം, ആലുംനൈ നെറ്റ്‌വര്‍ക്ക് രൂപീകരണം തുടങ്ങി നിലവിലുള്ളതും പുതിയതുമായ പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 2015ലെ എം.ജി.ഒ.സി.എം നോര്‍ത്ത് അമേരിക്കന്‍ ലീഡര്‍ഷിപ്പ് ക്യാമ്പിന് ഭദ്രാസനം ആതിഥ്യം വഹിക്കാനും യോഗത്തില്‍ തീരുമാനമായി. ഭദ്രാസനത്തിനു കീഴിലെ എം.ജി.ഒ.സി.എസ്.എം യൂണിറ്റുകളും നേതാക്കളും ക്രിസ്തുവിനെ തങ്ങളുടെ പ്രവര്‍ത്തനങ്ങളോടും ജീവിതത്തോടും സമന്വയിപ്പിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകണമെന്ന് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
Comments