ന്യൂയോര്‍ക്ക്: ഫോമയുടെ `ബാക്ക് ബോണ്‍' എന്നറിയപ്പെടുന്ന ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ കണ്‍വെന്‍ഷനും രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും ജനുവരി 25-ന് ന്യൂ ഹൈഡ് പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ അരങ്ങേറുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഫോമാ കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ മീറ്റിംഗോടുകൂടി ആരംഭിക്കുന്നതും തുടര്‍ന്ന് നാലുമണിക്ക് വിവിധ കലാപരിപാടികളും അരങ്ങേറും.
ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളത്തില്‍, നാഷണല്‍ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോസ് ഏബ്രഹാം, ഫിലിപ്പ് മഠത്തില്‍, ഫോമാ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ജേക്കബ് തോമസ്, നാഷണല്‍ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍ സജി ഏബ്രഹാം, ഫോമാ സാരഥികളായ ബേബി ഊരാളില്‍, ഷാജി എഡ്വേര്‍ഡ്, ലാലി കളപ്പുരയ്‌ക്കല്‍, ജോസ് ചുമ്മാര്‍, ജോസ് വര്‍ഗീസ് മറ്റ് സംഘടനാ നേതാക്കളായ അലക്‌സ് വിളനിലം, റോഷന്‍ മാമ്മന്‍, ഫ്രെഡ് കൊച്ചിന്‍, റജി മര്‍ക്കോസ്, തോമസ് ടി. ഉമ്മന്‍, ജോസ് കളപ്പുരയ്‌ക്കല്‍, മാത്യു തോയലില്‍, ജോര്‍ജ് തോമസ്, ബെഞ്ചമിന്‍ ജോര്‍ജ്, തോമസ് ടി. ചാക്കോ, ബിനോയി തോമസ്, വര്‍ഗീസ് എം. വര്‍ഗീസ്, പ്രിന്‍സ് മാര്‍ക്കോസ്, സെബാസ്റ്റ്യന്‍ തോമസ്, ത്രേസ്യാമ്മ മാത്യു, ഈപ്പന്‍ കോട്ടുപ്പള്ളി, സാബു ലൂക്കോസ്, തോമസ് ജോര്‍ജ്, ബാബു കുര്യാക്കോസ്, തമ്പി തലപ്പള്ളില്‍ എന്നിവര്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
പൊതുസമ്മേളനം, കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ് എന്നിവയും തുടര്‍ന്ന് ഡിന്നറും ഉണ്ടായിരിക്കും. ബി.എസ്.എന്‍, എം.എസ്.എന്‍ തുടങ്ങി നൂറില്‍പ്പരം മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ ഓണ്‍ലൈനില്‍കൂടി പഠിക്കുവാനുള്ള അവസരമൊരുക്കി ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു. നൂപുരാ ഡാന്‍സ് സ്‌കൂള്‍ ഒരുക്കുന്ന നൃത്തങ്ങള്‍, ന്യൂയോര്‍ക്കിലെ ഗായകരുടെ ഗാനസന്ധ്യ തുടങ്ങിയ പരിപാടികളും കണ്‍വെന്‍ഷനില്‍ ഒരുക്കും.
Comments