ഫീനിക്‌സ്: അരിസോണ മലയാളി അസോസിയേഷന്‍റെ ക്രിസ്‌മസ്, നവവത്സരാഘോഷം ഡിസംബര്‍ 29-ന് ഉച്ചകഴിഞ്ഞ് ഇന്തോ അമേരിക്കന്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ടു.
പ്രസിഡന്റ് സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഭദ്രദീപം തെളിയിച്ചതോടുകൂടി സമ്മേളനം ആരംഭിച്ചു.
ലിസ്സി ജോസ് എല്ലാവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്‌തു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഊഴമായിരുന്നു അടുത്തത്. കലാ സാഹിത്യ ആവഷ്‌കാരങ്ങളിലൂടെ അവര്‍ സഹൃദയരെ സമ്പന്നരാക്കി.
തുടര്‍ന്ന് ക്രിസ്‌മസ് പാപ്പായുടെ വരവായിരുന്നു. കുട്ടികളുടെ അകമ്പടിയോടെ ജനങ്ങളുടെ ഇടയിലേക്ക് അദ്ദേഹം കടന്നുവന്ന് എല്ലാവര്‍ക്കും ക്രിസ്‌മസ് സന്ദേശം നല്‍കി. കാര്‍ത്തിക് നമ്പ്യാര്‍ ക്രിസ്‌മസ് പാപ്പായായി വേഷമണിഞ്ഞു.
ശ്രീകുമാര്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ രുചികരമായ ഭക്ഷണം വിളമ്പി ജനങ്ങളെ സംതൃപ്‌തരാക്കി. സോണിയാ, സോഫിയ കുന്തറ സഹോദരിമാരുടെ പ്രധാന അവതരണം പുതുമ പുലര്‍ത്തി. ജോസഫ് വടക്കേലിന്റെയും, അനിതാ ബിനുവിന്റേയും പ്രധാന സംഘാടകത്വം മികച്ചതായിരുന്നു.
സാബു തോസിന്റെ നേതൃത്വത്തിലുള്ള കരോള്‍ ഗാനാലാപനം ഈവര്‍ഷത്തെ പ്രത്യേകതയായിരുന്നു. ജോസഫ് വടക്കേല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
ജയന്‍ നായര്‍, ജോര്‍ജ് തെക്കേക്കര എന്നിവര്‍ രംഗശില്‍പമൊരുക്കിയപ്പോള്‍ മായാ മേനോനും സജീവ് തൈവളപ്പിലും കിരണ്‍ കുര്യനും കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. രവി മേനോന്‍ പരിപാടികള്‍ അഭ്രപാളികളില്‍ പകര്‍ത്തി. ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി സമ്മേളനം അവസാനിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര അറിയിച്ചതാണിത്.
Comments