ന്യൂജേഴ്സി: ഫോമയുടെ ഉറ്റസുഹൃത്തും, അംഗസംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ വൈസ് പ്രസിഡന്റുമായിരുന്ന ജോണ്‍ ഡാനിയേലിന്റെ വേര്‍പാടില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, റീജിയണല്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, കേരള സമാജം പ്രസിഡന്റ് ബോബി തോമസ് എന്നിവര്‍ പ്രവാസി മലയാളികളുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തി.
വിവിധ സംഘടനകളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുകയും ബിസിനസ് രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കുകയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകാപരമായ ജീവിതം നയിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്ന ജോണ്‍ ഡാനിയേല്‍ ഫോമയുടെ ആരംഭകാലം മുതല്‍ സന്തതസഹചാരിയായിരുന്നു.
ഫോമയുടെ മുന്‍ പ്രസിഡന്റുമാരായ ശശിധരന് നായര്‍, ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, കണ്വെന്ഷന് ചെയര്മാന് അനിയന് ജോര്‍ജ്, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ ജോണ്‍ ഡാനിയേലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Comments