മട്ടണ്‍ടൗണ്‍(ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന് ആരവമുയര്‍ന്നു. ജൂലൈ 16 ബുധന്‍ മുതല്‍ 19 ശനി വരെ പെന്‍സില്‍വേനിയയിലെ ലാന്‍കാസ്റ്റര്‍ കൗണ്ടിയിലുള്ള ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ് സെന്ററിലാണ് ഇത്തവണ കോണ്‍ഫറന്‍സ് നടക്കുന്നത്.
ഇത് സംബന്ധിച്ച പ്രാഥമിക നടപടികളുടെ ക്രമീകരണത്തിനായി ഭദ്രാസന ചാന്‍സറിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, അസംബ്ലി അംഗങ്ങള്‍, മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മുന്‍ കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍, ഇടവകവികാരിമാര്‍, ശെമ്മാശന്മാര്‍ എന്നിവര്‍ പങ്കെടുത്തു. കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം എത്താന്‍ പറ്റാത്തവര്‍ക്ക് വേണ്ടി കോണ്‍ഫറന്‍സ് കോളും ഏര്‍പ്പെടുത്തിയിരുന്നു.പ്രാര്‍ത്ഥനയോടു കൂടി യോഗം ആരംഭിച്ചശേഷം മാര്‍ നിക്കോളോവോസ് അദ്ധ്യക്ഷപ്രസംഗം നടത്തി. 2013-ലെ കോ-ഓര്‍ഡിനേറ്റര്‍ ആയ ഫാ.സുജിത് റ്റി.തോമസ്, ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ്, ട്രഷറാര്‍ തോമസ് ജോര്‍ജ് എന്നിവരെ അതാതു സ്ഥാനങ്ങളില്‍ 2014 ലേക്കും നിയമിച്ചതായി മാര്‍ നിക്കോളോവോസ് അറിയിച്ചു.
തുടര്‍ന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുജിത് റ്റി.തോമസ് 2013-ലെ കോണ്‍ഫറന്‍സ് ബന്ധിച്ച വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. പുതിയ സ്ഥലത്ത്, മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ സമ്മേളവേദിയില്‍ നടക്കുന്ന കോണ്‍ഫറന്‍സിന് ഏവരുടെയും സഹായ സൗകര്യങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജും തന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പതിമൂവായിരം ഡോളറോളം നീക്കിബാക്കിയുള്ള വരവ്-ചിലവ് കണക്കുകള്‍ ട്രഷറാര്‍ തോമസ് ജോര്‍ജ് അവതരിപ്പിച്ചു. ഒരു ലക്ഷത്തി എഴുപതിനായിരം ഡോളറിന്റെ ക്രയവിക്രയങ്ങളാണ് കോണ്‍ഫറന്‍സിന് വേണ്ടി നടത്തിയതെന്ന് തോമസ് ജോര്‍ജ് പറഞ്ഞു.
കോണ്‍ഫറന്‍സ് വിജയമാക്കുന്നതിന് വേണ്ട നയപരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് പിന്നീടുള്ള സമയം ചിലവഴിച്ചത്.
ലാന്‍കാസ്റ്റര്‍ കൗണ്ടിയിലെ സെറ്റ് ആന്റ് സൗണ്ട്‌സ് തിയേറ്റര്‍ തൊട്ടതായതുക്കൊണ്ട്, ആദ്യ ദിവസമായ ബുധനാഴ്ച 'മോസസ്' എന്ന പ്രചുരപ്രാചരമേറിയ ബൈബിള്‍ ഷോ കണ്ടതിന് ശേഷം കോണ്‍ഫറന്‍സ് റിസോര്‍ട്ടില്‍ എത്തിച്ചേരത്തക്കവിധം പദ്ധതി തയ്യാറാക്കണമെന്ന് യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. 250 മുറികളാണ് റിസോര്‍ട്ടിലുള്ളത്. ഇതില്‍ 115 എണ്ണവും ബുക്ക്‌ചെയ്ത് കഴിഞ്ഞു. രജിസ്‌ട്രേഷന്‍ ഫീ ഇനത്തില്‍ അധിക ചിലവ് വരാതെ, താല്‍പര്യമുള്ള എല്ലാവരെയും പങ്കെടുപ്പിക്കണമെന്നാണ് ഉദ്ദേശം. മുതിര്‍ന്നവര്‍ക്കായി ക്ലാസുകള്‍ നയിക്കാന്‍ വേദശാസ്ത്ര പണ്ഡിതന്മാരും മികച്ച വാഗ്മികളുമായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള കീനോട്ട് സ്പീക്കറെയും തിരഞ്ഞുകൊണ്ടിരിക്കുന്നു.
വിവിധ ഇടവകകളില്‍ കിക്കോഫ് യോഗങ്ങള്‍ ക്രമീകരിക്കുന്നതാണ്. മര്‍ത്തമറിയം വനിതാസമാജം, എം.ജി.ഓ.സി.എസ്.എം. എന്നീ സംഘടനകളുടെ കമ്മിറ്റി അംഗങ്ങളെയും 2014-ലെ കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ ഉള്‍പ്പെടുത്തും.
കോണ്‍ഫറന്‍സ് ഭംഗിയായി ക്രമീകരിക്കുന്നതിന് വേണ്ടി താഴെപ്പറയുന്നവരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ആവശ്യാനുസരണം കമ്മിറ്റികള്‍ വിപുലീകരിക്കുയും ചെയ്യും.
ഏരിയാ കോ-ഓര്‍ഡിനേറ്റര്‍മാര്‍:
ഫിലാഡല്‍ഫിയ- വറുഗീസ് ഐസക്ക്, സെന്‍ട്രല്‍/ സൗത്ത് ന്യൂജേഴ്‌സി/ സ്റ്റാറ്റന്‍ ഐലണ്ട്- ജേക്കബ് മാത്യൂ/സണ്ണി കോന്നിയൂര്‍ നോര്‍ത്ത് ന്യൂജേഴ്‌സി/റോക്ക്‌ലാന്റ്- ഫിലിപ്പോസ് ഫിലിപ്പ്, ലോംഗ് ഐലണ്ട്/ ക്വീന്‍സ്/ ബ്രൂക്ക്‌ലിന്‍- ബെന്നി വറുഗീസ്.
കരിക്കുലം 1) മുതിര്‍ന്നവരായി- ഫാ.വറുഗീസ് എം. ഡാനിയല്‍
2) ഫോക്കസ്- ഫാ. ഗീവറുഗീസ് ജോണ്‍
3) എം.ജി.ഓ.സി.എസ്.എം- ഫാ.വി.എം. ഷിബു
4) സണ്‍ഡേസ്‌ക്കൂള്‍- ഫാ.ഗ്രിഗറി വറുഗീസ്
രജിസ്‌ട്രേഷന്‍: ഫാ.സുജിത് റ്റി. തോമസ്/ അലക്‌സ് ഏബ്രഹാം
ഘോഷയാത്ര: അജിത് വട്ടശ്ശേരില്‍
സ്‌പോര്‍ട്‌സ് ആന്റ് ഗയിംസ്: ഫാ.വറുഗീസ് എം. ഡാനിയല്‍/ സജി പോത്തന്‍/ജീമോന്‍
മീഡിയാ/ പബ്ലിക്ക് റിലേഷന്‍സ്: ജോര്‍ജ് തുമ്പയില്‍/ ഫാ.പൗലൂസ് റ്റി.പീറ്റര്‍
എന്റര്‍ടെയിന്റ്‌മെന്റ്: ഷൈനി രാജു
മെഡിക്കല്‍: ഡോ.ലിസി ജോര്‍ജ്, ഡോ. അമ്മു പൗലൂസ്
സെക്യൂരിറ്റി : ജീമോന്‍
ഫോട്ടോഗ്രാഫി : ബിനു സാമുവല്‍
ഓണ്‍സൈറ്റ് റെസ്‌പോണ്‍സിബിലിറ്റി: ഏബ്രഹാം ജോഷ്വാ
ക്വയര്‍: ന്യൂജേഴ്‌സി/ സ്റ്റാറ്റന്‍ ഐലണ്ട് ഇടവകകള്‍
സുവനീര്‍ : ബിസിനസ് ചെയര്‍പേഴ്‌സണ്‍ -ഷാജി വറുഗീസ്
2013- ല്‍ ആത്മീയ, എന്ന പേരില്‍ പുറത്തിറക്കിയ ദിനപത്രം കോണ്‍ഫറന്‍സ് ദിനങ്ങളില്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. ഓരോ ദിവസവും നടന്ന കോണ്‍ഫറന്‍സിന്റെ വാര്‍ത്താശകലങ്ങള്‍ കോര്‍ത്തിണക്കിയ ദിനപത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അടുത്ത മീറ്റിംഗ് മാര്‍ച്ച് 15 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഓറഞ്ച്ബര്‍ഗാ സെന്റ് ജോണ്‍സ് പള്ളിയില്‍ കൂടുന്നതിനും തീരുമാനിച്ചു.
Comments