ഒക്കലഹോമ : ഒക്കലഹോമ കണ്‍വീനിയന്‍സ് സ്റ്റോര്‍ ജീവനക്കാരനെ 13 മിനിട്ടിനുള്ളില്‍ 56 തവണ അലൂമിനിയം ബെയ്‌സ് ബോള്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പ്രതിയുടെയും വധശിക്ഷ നടപ്പാക്കി.
ഒരു കൊലകേസ്സില്‍ മൂന്നുപേരെ വധശിക്ഷയ്ക്കു വിധേയമാക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു കേസ്സായിരുന്നു ഇത്.
നാലാം പ്രതി ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 16 വയസ്സു തികഞ്ഞിരുന്നില്ല എന്നതാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കുവാന്‍ കാരണം.
റിച്ചാര്‍ഡ് യോസ്റ്റ് എന്ന 30വയസ്സുള്ള ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
ഈ കേസ്സില്‍ ഉള്‍പ്പെട്ട ബ്രൗണ്‍ എന്ന പ്രതിയെ 2009 ലും, അലര്‍വേഴ്‌സണ്‍ എന്ന പ്രതിയെ 2011ലും വധശിക്ഷക്കു വിധേയമാക്കിയിരുന്നു.
മൂന്നാം പ്രതി വില്‍സന്റെ വധശിക്ഷയാണ് ഇന്ന് ഡിസംബര്‍ 9ന് വൈകീട്ട് ഒക്കലഹോമയില്‍ നടപ്പാക്കിയത്. വിഷം കുത്തിവെച്ച് മിനിട്ടുകള്‍ക്കുള്ളില്‍ മരണം സ്ഥീകരിച്ചു.
1995 ഫെബ്രുവരി 25ന് അര്‍ദ്ധരാത്രി തുള്‍സയിലുള്ള ക്വക്ക്ട്രിഫ് കണ്‍വീനയന്‍സ് സ്റ്റോറില്‍ ജോലിക്കെത്തിയ യോസ്‌ററിനെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് കവര്‍ച്ചനടത്തുകയും പ്രതികളെ തിരിച്ചറിയാതിരിക്കുന്നത് കൊലപ്പെടുത്തുകയും ചെയ്തത്.
Comments