മനാമ: ബഹ്‌റിനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഐ.സി.ആര്‍.എഫ്. ഉപദേശകനുമായ ജോണ്‍ ഐപ്പിന് ഭാരത് ഗൌരവ് അവാര്‍ഡ് ലഭിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അംഗവും മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളി അംഗവുമാണ് ജോണ്‍ ഐപ്പ്. ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.
ന്യൂഡല്‍ഹിയില്‍ ജനുവരി 9ന് നടക്കുന്ന ആഗോള സൌഹൃദ ദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. ഹോട്ടലിലെ മെറിഡിയില്‍ വൈകിട്ട് 6ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി താരിഖ് അന്‍വറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. മുന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഡോ.ഭീഷ്മാരായണ്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യയുടെ സാമ്പത്തിക വികസനത്തില്‍ ആഗോള പങ്കാളിത്തം എന്ന വിഷയത്തിലാണ് സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എന്‍.ആര്‍.ഐ. പ്രതിനിധി സംഘം രാജ്യത്തെ നിക്ഷേപ സാദ്ധ്യതകള്‍ സമ്മേളനത്തില്‍ ആരായും. മുന്‍ സി.ബി.ഐ. ഡയറക്ടര്‍ ജോഗീന്ദര്‍ സിംഗ് ആണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ചെയര്‍മാന്‍.
ന്യൂഡല്‍ഹിയില്‍ ഇന്നാരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രവാസികളുടെ സൌകര്യം കണക്കിലെടുത്താണ് ജനുവരി 9ന് ആഗോള സൌഹൃദ ദിനം ആഘോഷിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments