ഡാളസ്: ആകമാന സുറിയാനി സഭയിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പത്താമസ് സ്ഥാനാരോഹണ വാര്‍ഷികം ജനുവരി അഞ്ചിന് ഞായറാഴ്‌ച ആഘോഷിച്ചു. വി. കുര്‍ബാനാനന്തരം ഭദ്രാസനത്തിനും ഇടവക മെത്രാപ്പോലീത്തയ്‌ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയോടെ വികാരി വെരി റവ ജോണ്‍ വര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ അനുമോദന യോഗ നടപടികള്‍ ആരംഭിച്ചു. സെക്രട്ടറി മാമ്മന്‍ പി. ജോണ്‍ സ്വാഗതം ആശംസിച്ചു. ഭദ്രാസനത്തോടും ഇടവക മെത്രാപ്പോലീത്തയോടുമുള്ള കൂറും സ്‌നേഹവും കടപ്പാടും വിശ്വാസികള്‍ ഒന്നടങ്കം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അഭിവന്ദ്യ തിരുമേനിയുടെ ദൈവാശ്രയവും, ലളിത ജീവിതശൈലിയും, സമര്‍പ്പണ മനോഭാവവും ഭദ്രാസനത്തിന്റെ വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമായിട്ടുണ്ടെന്നും സര്‍വ്വശക്തനായ ദൈവം ഭാവി പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ നന്മകളും തിരുമേനിക്ക് നല്‍കട്ടെ എന്നും ബ. കോര്‍പ്പിസ്‌കോപ്പ അധ്യക്ഷ പ്രസംഗത്തില്‍ ആശംസിച്ചു.
പള്ളി മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് പൊയ്‌ക്കാട്ടില്‍ വര്‍ഗീസ് ആശംസകള്‍ നേര്‍ന്നു. അഭിവന്ദ്യ തിരുമേനിയുടെ ആത്മീയ നേതൃത്വത്തിന്‍കീഴില്‍ ഈ ദേവാലയത്തിനുണ്ടായിട്ടുള്ള പുരോഗതി പ്രശംസനീയമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ്, റവ. ഡീക്കന്‍ ഡോ. രഞ്‌ജന്‍ മാത്യു എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ന്യൂജേഴ്‌സിയില്‍ വെച്ച് നടന്ന അഭിവന്ദ്യ തിരുമേനിയുടെ മെത്രാഭിഷേക വാര്‍ഷികാഘോഷ വേളയില്‍ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള `ആശംസാ ഫലകവും' ഉപഹാരവും ഇടവയ്‌ക്കുവേണ്ടി ഭദ്രാസന കൗണ്‍സില്‍ അംഗമായ അലക്‌സ് ജോര്‍ജ്, മറ്റ് സഭാ കൗണ്‍സില്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ തിരുമേനിക്ക് സമര്‍പ്പിച്ചു. അമേരിക്കന് ഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments